Crush 8[Naima] 97

കാര്യം ഇവൻ മനസിലാക്കാനാണ് ഞാൻ അവിടെ ഡോഗ് ഷോ കാണിച്ചതെങ്കിലും ഇങ്ങനെ ഒക്കെ പറഞ്ഞാൽ എനിക്ക് നാണക്കേടല്ലേ….

…..ഞാൻ ഇതൊരു സംഭവം ആക്കി സീൻ ആകാൻ ഇരുന്നതല്ലേ… അവനത് മുളയിലേ നുള്ളി കളഞ്ഞു…. അലെങ്കിലും ഇവനെന്ത് ഊള കാമുകൻ ആണു…..

ക്ലാസിൽ പോവാൻ ഇറങ്ങി ഹോസ്റ്റൽ ഗേറ്റ് എത്തിയപ്പോൾ നമ്മുടെ ശ്രീകുട്ടന്റെ ഫസ്റ്റ് ഇയർ ഗേൾസ് ഉണ്ട് അവിടെ നിക്കുന്നു …..ഇവളെ ഇന്ന് പിടിച്ചൊന്നു കുടയണമെന്ന് ഞങ്ങൾ നേരത്തെ പ്ലാൻ ചെയ്തതാണ്…. ദാ മുന്നിൽ വന്നു പ്രത്യക്ഷപ്പെട്ടത് കണ്ടില്ലേ ….

….ഞാൻ “”കുട്ടി” എന്ന് വിളിക്കാൻ വാ തുറക്കാൻ പോയപ്പോഴേക്കും…
“””മോൾ അവിടെ ഒന്നു നിന്നെ””” എന്നു ദീപ്‌തി പറഞ്ഞു…. ഓടുന്ന പട്ടിക്കു ഒരു മുഴം മുമ്പേ എന്ന് കെട്ടിട്ടേ ഉള്ളു….
പിന്നെ ഞങ്ങൾ മൂന്നും എന്തൊക്കെ പറഞ്ഞേന്നു എനിക്ക് തന്നെ ഒരൂഹമില്ല……

ലാസ്റ്റ് സൈറെടെ “”ദേ കൊച്ചേ അധികം വിളച്ചിൽ എടുത്താലുണ്ടല്ലോ”” എന്നൊരു ഡയലോഗ് കൊണ്ട് കോളം തികച്ചു നല്ല അന്തസ് ആയിട്ട് കോളേജിലേക് പോയി….

…..ക്ലാസിൽ പതിവ് പോലെ വൈകി വന്ന നമ്മുടെ ഹീറോസ് എന്നെ ഇന്ന് പതിവില്ലാതെ സ്കാൻ ചെയുന്നത് കണ്ടു…… ഇനി മേക്കപ്പ് കൂടി പോയോ ഭഗവാനെ….ആകെ കുറച്ചു കോമ്പാക്ട് പൌഡർ മാത്രെ ഇട്ടിട്ടുള്ളു ….

അടുത്തിരിക്കുന്ന ശ്രദ്ധയോട് എന്റെ മുഖത്തെന്തെങ്കിലും കുഴപ്പം ഉണ്ടോന്ന് ചോദിച്ചു….

….അവൾ ഒന്നുമില്ലെന്ന് പറഞ്ഞിട്ടും എന്തോ ഒരു വിശ്വാസകുറവായിരുന്നു….അമ്മാതിരി നോട്ടമാണ് എന്റെ ശ്രീക്കുട്ടൻ നോക്കുന്നത്…..ഒരുമാതിരി നോക്കി പേടിപ്പിക്കുന്ന പോലെ തോന്നും….

….ഞാൻ പുരികം പൊക്കി എന്താണെന്ന് ചോദിച്ചു.. അവൻ തിരിച്ചും അത്‌ പോലെ പുരികം പൊക്കി എന്നോടും ചോദിക്കുന്നു…..ഇതിപ്പോ ചോദിച്ച എന്നെ പറഞ്ഞാ മതി…പിന്നെ ഞാൻ ആ ഭാഗത്തേക് നോക്കിയില്ല…

ഇവൻ അല്ലെങ്കിലും എന്നെ വട്ടാകുന്നത് സ്ഥിരം പരിപാടിയാണ്…. കാര്യം അറിയാഞ്ഞിട്ടു ഒരു സമാധാനവുമില്ല……ഇവനെന്താ ഇങ്ങനെ ബീഹെവ് ചെയ്യുന്നതെന്നു ഒരു ഐഡിയയും ഇല്ല….

Updated: November 15, 2022 — 9:28 pm

2 Comments

  1. Super

  2. ♥️♥️♥️♥️♥️♥️

Comments are closed.