Crush 8[Naima] 97

…….പിന്നെ മീറ്റിംഗ് ഹാളിലേക് എല്ലാരും കൂടി പോയി….അവിടെ പ്രിൻസിയുടെ സ്പീച്ചും ഉപദേശവും വാണിംഗും എല്ലാം കഴിഞ്ഞു പുറത്ത് ഇറങ്ങിയപ്പോൾ ഒരു മഴ പെയ്ത കഴിഞ്ഞ ഫീൽ ആയിരുന്നു……

അമ്മയെ കൊണ്ട് എന്തൊക്കെയോ സൈൻ ചെയ്യിക്കുന്നതും ട്യൂറ്റർ ശ്രീയെ കുറിച്ചു എന്തൊക്കെയോ പറയുന്നതും കണ്ടു…. ഉരുളക്കുപേരി പോലെ അമ്മ തിരിച്ചു പറയുന്നുമുണ്ട്…..

……ഈ ആൺമക്കളെ ഒക്കെ ചീത്ത ആകുന്നത് അമ്മമാരാണെന്ന് പറയുന്നത് എത്ര സത്യമാണെന്നു അപ്പൊ മനസിലായി…. വെറുതെ ആണോ ഇവൻ ഇങ്ങനെ അലമ്പി നടക്കുന്നെ…..

……അതിനൊക്കെ നമ്മുടെ അമ്മ…. എന്റെ പൊന്നോ……ഒന്നേ ഉള്ളുവെങ്കിൽ ഒലക്ക കൊണ്ടടിച്ചു വളർത്തണമെന്ന് പറഞ്ഞു നടക്കുന്ന ഒരമ്മയാണ്…..

……ഇതെന്റെ സ്വന്തം അമ്മാ തന്നെയാണെന്ന് എനിക്ക് സംശയം തോന്നിയിട്ടുണ്ട്….എന്നെ തവിടു കൊടുത്ത് വാങ്ങിത്താണോന്ന്‌ നേരിട്ട് ഒരു 1000 വട്ടം ചോദിച്ചിട്ടുണ്ട്……

….അങ്ങനെ ഉച്ചക്ക് ക്യാന്റീനിൽ നിന്നു എല്ലാരും ഫുഡ്‌ കഴിച്ചു അവർ പോവാൻ ഇറങ്ങി…. പോവുന്നത്തിനു മുമ്പ് ഇവനെ ഒന്നു ശ്രദ്ധിക്കണേ മോളെ……..ഇവൻ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാൽ എന്നെ വിളിച്ചു പറഞ്ഞാ മതിയെന്നും പ്രത്യേകം പറഞ്ഞാണ് പോയത്……. ഒത്തിരി സന്തോഷത്തോടെയാണ് അവരെ യാത്രയാക്കിയത്……….

ലഞ്ച് ബ്രേക്ക്‌ ആയത് കൊണ്ട് ഹോസ്റ്റലിൽ പോയിട്ടു ക്ലാസിൽ പോവാമെന്നു കരുതി ഞങ്ങൾ ഹോസ്റ്റലിലേക് നടന്നു…

” ടി ഭാഗ്യവതി…. ഇപ്പോ തന്നെ അമ്മായിയാമ്മയെ ചാക്കിലാക്കിയല്ലേ ” ദീപ്‌തി കളിയാക്കുന്നുണ്ട്….

“പോടീ അതൊരു പാവം അമ്മയാണ് ”

…….”കണ്ടാലേ നിന്റെ അമ്മയാണെന്നെ വിചാരിക്കു…..അല്ലേടി ദീപ്‌തി…..
……നിങ്ങൾ തമ്മിൽ ലുക്സിൽ എവിടെ ഒക്കെയോ സിമിലറിറ്റീസ് തോന്നിയെടി..” സൈറെടെ ഡൌട്ട് ആണു….

“ചുമ്മാതാണോ നമ്മുടെ ക്ലാസിൽ അത്രേം സുന്ദരിമാർ ഉണ്ടായിട്ടും അവൻ നിന്നെ തന്നെ ട്യൂൺ ചെയ്തേ………. പൊതുവെ ഈ ആണുകുട്ടികൾക്കു അവരുടെ അമ്മമാരെ പോലിക്കിരുന്ന ഗേൾസ്നോട് കുറച്ചു ഇഷ്ടം ഉണ്ടാവുമെന്ന് കേട്ടിട്ടുണ്ട്….” അവർ തമ്മിൽ പറയുന്നുണ്ട്….

……ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല… മനസ്സിങ്ങനെ സന്തോഷം കൊണ്ട് തുടി കൊട്ടുന്നുണ്ട്… പ്രണയിക്കുന്നവർക് ഇതൊരു വലിയ കടമ്പ തന്നെയാണ്………എന്റെ അമ്മ തന്നെയാണെന്ന് ഒരായിരം വട്ടം മനസിലുറപ്പിച്ചതാണ്….. ആ അമ്മേടെ കയ്യിലെ തണുപ്പ് ഇപ്പോഴും എന്റെ ഉള്ളം കൈയിലുണ്ട് …..

കുറച്ചു കഴിഞ്ഞു ശ്രീടെ മെസ്സേജ് വന്നു… അമ്മേനെ കണ്ടപ്പോ ഹാപ്പി ആയൊന്നു ചോദിച്ചു…

……..ഞാൻ yeaa എന്ന് മാത്രം റിപ്ലൈ ചെയ്തു… അവിടുന്നു പൊട്ടിച്ചിരിക്കുന്ന ഒരു സ്മൈലി വന്നു…..

എന്നിട്ട് ഒരു ചോക്ലേറ്റ് ഇട്ടിട്ടു…. “””എന്റെ കുശുമ്പിപാറുവിന് “”””എന്നൊരു മെസ്സേജും…അയ്യേ എന്ന് പറഞ്ഞു ചിരിച്ചു പോയി….

Updated: November 15, 2022 — 9:28 pm

2 Comments

  1. Super

  2. ♥️♥️♥️♥️♥️♥️

Comments are closed.