Crush 8[Naima] 97

……അവരുടെ തിരക്ക് കഴിഞ്ഞു ഞങ്ങൾ ചെന്നു….പഞ്ഞിക്കട്ടു പോലിരിക്കുന്ന ഒരമ്മ….പൊക്കം കുറഞ്ഞിട്ടു അല്പം തടിച്ചിട് ഒരു കോട്ടൺ സാരീ ഉടുത്ത സുന്ദരി……..എവിടെ ഒക്കെയോ എൻറെ ഒരു ഛായ തോന്നും….

……കൂടെ ചുരിദാർ ഇട്ട ഒരു ആന്റിയും ഉണ്ട്….. റോഷലിൻറെ മമ്മി ആയിരിക്കും…..മിണ്ടാൻ ചെന്നപ്പോ എന്നെ നേരത്തെ കണ്ട് പരിചയം ഉള്ള പോലെ ആ അമ്മ ചിരിച്ചു എന്റെ കൈ പിടിച്ചു….

“തൻവിമോൾ അല്ലേ” ശ്രീകുട്ടൻ പറഞ്ഞു അറിയാമെന്നു അമ്മ പറഞ്ഞത് കേട്ടപ്പോ എനിക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല….

എന്റെ ഇടത് കയ്യിൽ പിടിച്ചാണ് സംസാരം മുഴുവൻ… പഞ്ഞിക്കെട്ട് പോലെ സോഫ്റ്റ്‌ ആയ കൈ… എന്തൊരു തണുപ്പാണ് ആ കൈക്ക്……

……റോഷലിന്റെ മമ്മിയും അത്‌ പോലെ സ്നേഹമുള്ള മമ്മിയാണ്…. ഞങ്ങളെ ഒക്കെ റോഷൽ പറഞ്ഞു നേരത്തെ അറിയാമെന്നു പറഞ്ഞു കുറേ സംസാരിച്ചു……

……….ഞാൻ അമ്മാ എന്ന് വിളിച്ചു സംസാരിച്ചത് കണ്ടപ്പോ മുതൽ ചിരി അടക്കി പിടിച്ചുള്ള  ദീപ്തയുടേം സൈറയുടേം തലയാട്ടൽ കണ്ടപ്പോൾ ചമ്മൽ വന്നു…..രണ്ടെണ്ണത്തിനേം നോക്കി നാറ്റിക്കല്ലേ എന്ന പോലെ ചുണ്ട് കൊണ്ട് പ്ലീസ് പറഞ്ഞു…..

പെട്ടന്ന് എവിടുന്നോ ഹേലോ ആന്റി എന്ന് വിളിച്ചോണ്ട് രണ്ട് ഗേൾസ് വന്നു…. നോക്കിയപ്പോ അന്ന് കണ്ട അതേ ഫസ്റ്റ് ഇയേഴ്‌സ് ഗേൾസ്…..ഇവൾ ഇപ്പോ ഇതെവിടുന്നു പൊട്ടി മുളച്ചുന്നു ഓർത്തപ്പോൾ തന്നെ അവിടെ കാര്യം പറച്ചിൽ തുടങ്ങി …

“ക്യാന്റീനിൽ ശ്രീയേട്ടനെ കണ്ടപ്പോഴാണ് ആന്റി വന്നിട്ടുടെന്നു പറഞ്ഞറിഞ്ഞത്…. അതാ ഓടി വന്നത്…. ആന്റി ഒറ്റക്കാണോ വന്നത്… അങ്കിൾ വന്നില്ലേ ”

” ആന്റിക് എന്നെ മനസിലായില്ലേ ”

“ശ്രീയേട്ടൻ ഒന്നും പറഞ്ഞിട്ടില്ലേ” പിന്നെ അങ്ങ് തുടങ്ങിയില്ലേ അവളുടെ questions….

അവളുടെ ചോദ്യങ്ങൾ കേട്ടപ്പോ ചൊറിഞ്ഞു വന്നെങ്കിലും മിണ്ടാതെ നിന്നു… അവളുടെ ഒരു ശ്രീയേട്ടൻ…..

….നമ്മുടെ ചങ്കുകളും അവളെ തന്നെ സ്കാൻ ചെയുന്നുണ്ട്…..അവളുടെ ശ്രീയേട്ടാ വിളി കേട്ടപ്പോഴേ ഞാൻ തീരുമാനിച്ചതാ തല പോയാലും ആ തെണ്ടിയെ ഇനി ശ്രീയേട്ടാന്നു വിളിക്കിലാന്നു…

ദീപ്‌തി നീങ്ങി നിന്നു പതിയെ “ഇവളെ അങ്ങ് തട്ടി കളഞ്ഞാലോന്നു ” ചോദിച്ചപ്പോഴാ ദേഷ്യത്തിന് ഒരല്പം ശമനം വന്നത്….കൂടെ ചിരിയും വന്നു….

ഇവൾ എന്റെ കയ്യിന്നു പണി വാങ്ങുന്ന എല്ലാ ലക്ഷങ്ങളും കാണുന്നുണ്ട്…..ബെൽ അടിച്ചിട്ടും പോവുന്ന ലക്ഷണം കാണുന്നില്ല…. പിന്നെയും വിശേഷം പറയുന്ന തിരക്കിലാണ്….

അപ്പോഴേക്കും നമ്മുടെ താരങ്ങൾ എത്തി….ഒരാഴ്ച കൊണ്ട് രണ്ടിനും വലിയ മാറ്റങ്ങൾ ഒന്നും ഇല്ല….

അടുത്തെത്തിയപ്പോൾ എന്റെ മുഖം രണ്ടു കൊട്ട ഉണ്ടെന്നു കണ്ടിട്ടാണെന്ന് തോന്നുന്നു ഒരു ഇളി…..എന്റെ മുഖത്തേക്ക് തന്നെ നോക്കി ഇളിക്കുന്നുണ്ട്….ഇവനെ പോലെ ഒരു കോഴി….അൽ കോഴി… അല്ല വെറും മെനകെട്ട കോഴി ….

ആദ്യം ക്ലാസ്സിൽ വന്നപ്പോ എന്തായിയിരുന്നു….അവന് നമ്മളോടൊക്കെ മിണ്ടാൻ ജാട… ഇപ്പൊ കണ്ടില്ലേ ഫസ്റ്റ് ഇയർ ഗേൾസ് ആയിട്ട് വരെ കമ്പനി ആണ്….

….ഞാൻ കണ്ടപ്പോ തന്നെ മുഖം വെട്ടിച്ചു വേറെ ഭാഗത്തേക് നോക്കി….ശ്രീ അവരോട് ക്ലാസിൽ കേറാൻ ടൈം ആയില്ലേ എന്ന് ചോദിച്ചു ഒഴിവാക്കുന്നുണ്ട്…..

ഞാൻ പിന്നെ ആ ഭാഗത്തേക്ക് നോക്കിയതെ ഇല്ല…… അവൻ നോക്കുന്നുണ്ടെങ്കിലും വലിയ മൈൻഡ് ചെയ്തില്ല…..

…..ഒറ്റ തവണ നോക്കിയപ്പോ മാത്രം പരസ്പരം കണ്ണുകൾ തമ്മിൽ കോർത്തു…അപ്പോ തന്നെ ഞാൻ നോട്ടം മാറ്റി….കാര്യം മനസിലാക്കാതിരിക്കാൻ മാത്രം പൊട്ടനൊന്നും അല്ല അവനെന്നു എനിക്ക് അറിയാം….

Updated: November 15, 2022 — 9:28 pm

2 Comments

  1. Super

  2. ♥️♥️♥️♥️♥️♥️

Comments are closed.