Crush 8[Naima] 97

കണ്ടിരുന്നു….അവന്മാർക്ക് കൂടി വേണമെന്ന് ഞാൻ എങ്ങനെ പറയുമെന്നോർത്ത് അക്കാര്യം മിണ്ടിയില്ല……

പോരാൻ നേരത്തു അമ്മ എല്ലാം രണ്ടു പാക്കറ്റ് തന്നിട്ട് “”ആ കുട്ടികൾക്കു കൂടി കൊടുത്തേക്ക് തനു….ഞാൻ തന്നു വിട്ടതാണെന്ന് പ്രത്യേകം പറയണമെന്നും””” പറഞ്ഞു….

പാവം എന്റെ അമ്മ… അവന്മാർ ഇതൊക്കെ വെള്ളം അടിക്കുമ്പോൾ ടച്ചിങ്‌സ് ആക്കുമല്ലോന്ന് ഓർത്തപ്പോൾ കഷ്ടം തോന്നി…..അങ്ങനെ ഇതെല്ലാം ആയി കോളേജിലേക്ക് യാത്രയായി…..

അവർ ക്ലാസ് തുടങ്ങുന്ന അന്ന് അമ്മയെ കൊണ്ടേ വരുന്നുള്ളുന്ന്‌ പറഞ്ഞിരുന്നു……ശ്രീടെ അച്ഛൻ അവനെ നേരത്തെ കൈ ഒഴിഞ്ഞതാന്നെന്നു…..സ്കൂളിൽ പഠിക്കുമ്പോഴേ മോന്റെ ലീലാവിലാസങ്ങൾ കണ്ട് മതിയാക്കിയതാണെന്ന്……

അത്‌ കേട്ടപ്പോ മുതൽ അവന്റെ അമ്മയെ കാണാൻ മനസ് അത്രയും ആഗ്രഹിച്ചിരുന്നു….രാവിലെ തന്നെ വരുമെന്ന് ശ്രീ മെസ്സേജും ചെയ്തിരുന്നു….

പിറ്റേ ദിവസം രാവിലെ കുറച്ചു അധികം സുന്ദരിയായി തന്നെയാണ് ക്യാമ്പസ്സിലേക് പോയത്……തികഞ്ഞ ആകാംഷയോടെ തന്നെയാണ് അവൻ പറഞ്ഞതനുസരിച്ചു മെയിൻ ക്യാമ്പസ്സിലേക് അമ്മയെ കാണാൻ ഓടിയത്…….

അവിടെ എത്തിയതും തേനീച്ച കൂടു പോലെ ഗേൾസ്‌ എല്ലാം അമ്മയെ വളഞ്ഞിട്ടുണ്ട്….എന്തോ എനിക്ക് അത്‌ കണ്ടു നിക്കാൻ പോലും ആവാത്ത അവസ്ഥ… അത്‌ എന്റെ അമ്മയല്ലേ എന്നാണ് ആദ്യം മനസ്സിൽ വന്നത്…..സെക്കണ്ടുകൾക്കുള്ളിൽ എന്റെ മുഖം വീർത്തു വന്നു…..

എന്റേതാണെന്ന് ഞാൻ ആയിരം വട്ടം മനസ്സിൽ ഉറപ്പിച്ചത് എന്റേത് മാത്രമായിരിക്കണമെന്ന സ്വാർഥത….മനുഷ്യസഹജമായ സ്വാർത്ഥത…..

======================================

അമ്മയെ ഒന്നു കാണാൻ കൂടെ പറ്റുന്നില്ല….എല്ലാരും കൂടി വളഞ്ഞു വെച്ചിരിക്കുവല്ലേ….

…..അവനോട് ക്ലാസ്സിൽ ഇത് വരെ മിണ്ടാത്ത ഗേൾസ് വരെ ഉണ്ട് അമ്മേയെ പരിചയപ്പെടാൻ…..വന്നപ്പോ ഉണ്ടായിരുന്ന എക്സെറ്റ്മെന്റ് ഒക്കെ എങ്ങോട്ടോ പോയി….

…അമ്മയെ കുറിച്ച് അവൻ പറഞ്ഞറിയാം……അമ്മയെ കാണാനെന്നതിലേറെ എന്റെ ശ്രീയെ കാണാനുള്ള ആഗ്രഹം അങ്ങ് ഉച്ചസ്ഥായിൽ ആയിരുന്നു…..

…ഞാൻ പിന്തിരിഞ്ഞു നടക്കാൻ ആയി തിരിഞ്ഞപ്പോൾ തന്നെ സൈറയും ദീപ്‌തിയും പിടിച്ചു വെച്ചു….എത്ര സമർത്ഥമായി ഒളിപ്പിച്ചാലും എന്റെ മനസിലുള്ളത് അവർ കണ്ട് പിടിക്കും…

ടി ഇത്രേം തിരക്ക് പിടിച്ചു ഓടി വന്നത് ഇങ്ങനെ അമ്മയെ കാണാതെ പോവാനാണോ തനു…

“”ടി പെണ്ണുങ്ങൾ ആയാലേ ഇത്രേം കുശുമ്പ് പാടില്ല……”””

“””പോടീ എനിക്ക് കുശുമ്പ് ഒന്നും ഇല്ലാ… ഒരു കുഞ്ഞു സങ്കടം അത്രേം ഉള്ളു…””””

“”ഉവ്വ ഉവ്വ മോൾ അതികം കിടന്നു ഉരുളാതെ വാ…..”””

…….അവർ പിടിച്ചു വലിച്ചാണ് അങ്ങോട്ട് പോയത്….നോക്കുമ്പോ നമ്മുടെ ക്ലാസിലെ ഗേൾസ് എല്ലാം അമ്മേയെ പരിചയപെടുന്ന തിരക്കിലാണ്……ഇവളുമാർ ഒന്നും ക്ലാസ്സിൽ വെച്ച് ശ്രീയോട് മിണ്ടാറു പോലും ഇല്ല…..

………അവിടെ ഒക്കെ ശ്രീയെ നോക്കിയിട്ട് കണ്ടില്ല…. തിരക്ക് കഴിഞ്ഞു സംസാരിക്കാമെന്ന് കരുതി കുറച്ചു മാറി നിന്നു….

Updated: November 15, 2022 — 9:28 pm

2 Comments

  1. Super

  2. ♥️♥️♥️♥️♥️♥️

Comments are closed.