Crush 8[Naima] 97

….ഇത് ഞാൻ അമ്മയോട് പറയുമെന്ന് പറഞ്ഞ് അവനെ ഭീഷണിപ്പെടുത്തി…..പോടാ തെണ്ടി എന്നും വിളിച്ചു അവിടെ കിടന്ന ഒരു കല്ലു വെച്ചെറിഞ്ഞു….. അവൻ തിരിച്ചു എറിയാൻ കല്ലെടുത്തപ്പോഴേക്കും ഞാൻ തിരിച്ചു വീട്ടിലേക്കോടി…..

……രാത്രി അച്ഛനും വന്നു വിശേഷങ്ങൾ ഒക്കെ പറഞ്ഞ് ഡിന്നറും കഴിച്ചു റൂമിലേക് പോയി….. ശ്രീടെ രണ്ടു മൂന്ന് മെസ്സേജ് കണ്ടു……ഫ്രണ്ട്സിന്റെ കൂടെ ആന്നെന്നു നേരത്തെ പറഞ്ഞിരുന്നു …..

ലേറ്റ് ആവുമെന്ന് പറഞ്ഞു മെസ്സേജ് ഉണ്ട്…… കുറേ നേരം പാട്ടൊക്കെ കേട്ടു വെയിറ്റ് ചെയ്തപ്പോ കോൾ വന്നു….

12.30 ആയപ്പോ അവന്റെ കോൾ കണ്ടപ്പോ എന്റെ കയ്യും കാളും വിറക്കാൻ തുടങ്ങി…… വേഗം കോൾ കട്ട്‌ ആക്കി….

……റൂമിന്റെ ഡോർ ലോക്ക് ചെയ്യാതെ ആണ് സാദാരണ ഉറങ്ങാറുള്ളത്…. ഈ നേരത്ത് ഞാൻ വല്ല ചെക്കന്മാരെയും കോൾ ചെയുന്നത് കണ്ടാൽ അച്ഛനും അമ്മേം കാലേ വാരി അടിക്കും….അത്രക് ഫ്രീഡം തരുന്ന മോഡേൺ ഫാമിലി ഒന്നും അല്ല എന്റെത്….

കള്ളന്മാരെ പോലെ പോയി പുറത്ത് നോക്കി ഡോർ ക്ലോസ് ചെയ്തു… എസിയും ഫാനും കൂട്ടി ഇട്ടു കംഫോർട്ടർ പുതച്ചു അവനെ വിളിച്ചു…….

…..എന്റെ പതിഞ്ഞുള്ള ഹേലോ കേട്ടപ്പോ തന്നെ ആൾക്ക് കാര്യം കത്തി….. ഇത്രക്ക് പേടിയാണോന്നു ചോദിച്ചു ചിരിച്ചു…..

പിന്നെ എന്റെ അച്ഛനേം അമ്മേനേം അല്ലാതെ വേറെ ആരെയാ ഈ കാര്യത്തിൽ പേടിക്കേണ്ടത്….ഇവന്മാർക്ക് ഒക്കെ എന്താ പേടിക്കാനുള്ളത്……

…..ഇവൻ എന്നെ കൊലക്ക് കൊടുക്കുന്ന എല്ലാ ലക്ഷണങ്ങളും കാണുന്നുണ്ട്…

…..എന്റെ സ്വകാര്യം പോലുള്ള സംസാരം കേട്ടിട്ട് കളിയാക്കുന്നുണ്ട് മരങ്ങോടൻ…….തണ്ണി അടിച്ചിട്ടുണ്ടെന്ന് തോന്നുന്നേ അതാവും ഇങ്ങനെ നിർത്താതെ ചിരി…..തനി ശുദ്ധൻ ആണെന്നു മാനസിലായി……

പറഞ്ഞത് തന്നെ ഒരു പത്തു തവണ റിപീറ്റ് അടിക്കും….എനിക്ക് ആണെങ്കിൽ കേട്ടത് തന്നെ കേട്ടു ചൊറിഞ്ഞു വന്നു…. ദേഷ്യം പിടിച്ചു കോൾ കട്ട്‌ ചെയ്തു……

…….അവൻ ആണെങ്കിൽ വിളിയോട് വിളിയാണ്…മെസ്സേജ് അയക്കാൻ പറഞ്ഞു ഞാൻ കട്ട്‌ ചെയ്തു…… പിന്നെ ആൾ മെസേജ് ചെയ്തു……..

….വെള്ളമടിച്ചാൽ ഇവൻ തനി കൂതറ ആന്നെന്നു അന്നാണ് മനസിലായത്….ചിരിച്ചു ചിരിച്ചു ഞാൻ ഒരു സൈഡ് ആയി……

…അങ്ങനെ മനോഹര സ്വപ്നങ്ങളുമായി അങ്ങനെ ദിവസങ്ങൾ കടന്നു പോയി….. കോൾ ചെയ്യേണ്ടെന്ന് ഞാൻ തീർത്ത്‌ പറഞ്ഞത് കൊണ്ട് ആ പരിപാടി ശ്രീക്കുട്ടൻ നിർത്തി…….

….അച്ചുട്ടനോട് ശ്രീ പ്രൊപോസ്‌ ചെയ്ത കാര്യം ഒക്കെ പറഞ്ഞു….. ഇക്കാര്യത്തിൽ എന്നെ ഹെല്പ് ചെയ്യാൻ അവൻ മാത്രെ കാണുന്നറിയാം…..

പോവുന്നതിനു തലേ ദിവസം അമ്മ നല്ല അടിപൊളി ബീഫ് അച്ചാറും ചക്ക വറുത്തതും ഉണ്ടാക്കുന്നത്

Updated: November 15, 2022 — 9:28 pm

2 Comments

  1. Super

  2. ♥️♥️♥️♥️♥️♥️

Comments are closed.