Crush 8[Naima] 97

…..വീട്ടിൽ വരുമ്പോ ഉണ്ടായ ടെൻഷൻ ഒക്കെ ഇത് കണ്ടപ്പോ തന്നെ എങ്ങോട്ടോ പോയി….അടുത്ത വീട്ടിലെ കൂടെപ്പിറക്കാത്ത എന്റെ കൂടപ്പിറപ്പാണ് ഈ പറഞ്ഞ പൊട്ടൻ.. അശ്വിൻ എന്ന ഞങ്ങടെ അച്ചൂട്ടൻ….ഞങ്ങൾ രണ്ടും സെയിം എജാണ്…..

എന്തെങ്കിലും ഉപകാരത്തിന് ഓടി വരാൻ അവൻ മാത്രെ ഉള്ളുന്ന് പറഞ്ഞു അമ്മ തലയിലും താഴത്തും നിർത്താതെ കൊണ്ട് നടക്കുന്ന മുതലാണ്…

……വല്ല ഹിന്ദി സീരിയലും കൊറിയൻ സീരിസും കണ്ടു നടന്ന എനിക്ക്…….ബുദ്ദി ഉള്ളവർ കാണുന്നത് വല്ലതും കണ്ട് പഠിക്കെന്ന്‌ പറഞ്ഞു harddiskil മുഴുവൻ ഇംഗ്ലീഷ് ടീവി സീരീസും മൂവിസും കൊണ്ട് തരുന്നത് അവനാണ്‌……നാട്ടിലെ എന്റെ മനസാക്ഷി സൂക്ഷിപ്പുകാരനാ അച്ചു….

…..ശ്രീടെ കാര്യം ഓണം വെക്കേഷൻ വന്നപ്പോ ഞാൻ അവനോട് പറഞ്ഞിരുന്നു… എന്ത് ഹെല്പ് വേണമെങ്കിൽ അവൻ ചെയ്യുമെന്ന് പ്രോമിസ് ചെയ്തതുമാണ്….

…….തിരിച്ചും അവനും ഇത് പോലെ ഉള്ള ഹെല്പ് ചെയ്യാൻ ഞാൻ മാത്രെ ഉള്ളു… സ്വന്തം പെങ്ങൾ പാര ആണെന്ന് പറഞ്ഞു അവളെ അടുപ്പിക്കില്ല….അച്ചൂനെ കൊണ്ട് പണ്ടും ഇന്നും എന്നും എനിക്ക് ആവശ്യങ്ങൾ അനവധിയാണ്…..

…..കോളേജിലെ അടിയുടെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു ഊണു കഴിക്കാൻ ഇരുന്നു ……ശ്രീക്കും റോഷലിനും അമ്മേടെ ഫുഡ് ഇഷ്ടപെട്ട കാര്യം പ്രത്യേകം പറയാനും മറന്നില്ല…. മരുമകനെ കുറിച്ചു ഇമ്പ്രെഷൻ ഉണ്ടാക്കി എടുക്കേണ്ടത് ഇപ്പോ എന്റെ ആവശ്യം ആണല്ലോ…..

ചക്കയുടെ സീസൺ ആയോണ്ട് ചക്കക്കുരുവിന്റെ പലതരം വിഭവങ്ങൾ ആണ്… ഇനി ഒരാഴ്ച എൻറെ കാര്യം അധോഗതി….

…..ഇനി അങ്ങോട്ട് എന്നും ചക്കക്കുരുവും മുരിങ്ങക്കോലും തേങ്ങ അരച്ചും അരക്കാതെയും മുളക് അരച്ചതും ഒക്കെ തന്നെ ആയിരിക്കും…..

…..എന്തെങ്കിലും ഒന്ന് മിണ്ടി കഴിഞ്ഞാൽ “എന്നാ മോൾ മോൾടെ ഇഷ്ത്തിന് അങ്ങ് ഉണ്ടാക്കി കഴിച്ചോളാൻ” പറഞ്ഞു കളയും അമ്മ…..ചില നേരത്തു കല്ലിയങ്കാട്ടു നീലിയെ കടത്തി വെട്ടും അമ്മ….

റൂമിൽ എത്തി ഫോൺ എടുത്ത് നോക്കിയപ്പോൾ തന്നെ “”reached home ” എന്ന് ശ്രീടെ മെസ്സേജ് കണ്ടു.. തിരിച്ചു ഞാനും എത്തിയെന്നു മെസ്സേജ് ഇട്ടു….

…….ഈവെനിംഗ് മെസ്സേജ് ചെയ്യണമെന്ന് പറഞ്ഞു ഫ്രഷ് ആയി അമ്മേടെ അടുത്തേക് പോയി….മനസ്സിൽ ചെറിയ കുറ്റബോധം ഉള്ളത് കൊണ്ട് തന്നെ നെഞ്ചിൽ എന്തോ ഒരു പിടപ്പാണ്….

കള്ളത്തരം കാണിക്കുമ്പോൾ എല്ലാർക്കും ഉണ്ടാവുന്ന ഒരു പിടപ്പല്ലേ അത് തന്നെ സംഭവം …… കൂടുതൽ നേരം അമ്മയെ ചുറ്റിപറ്റി തന്നെ നടന്നു….

…..അന്നേരം കൊണ്ട് നാട്ടിലെ ഒരു വിധം കാര്യങ്ങൾ അമ്മ പറഞ്ഞറിഞ്ഞു…. ഈ വീട്ടിൽ ഇരിക്കുന്ന അമ്മ ഇതൊക്കെ എവിടുന്ന അറിയുന്നതാവോ….

.,…വൈകിട്ട് ആയപ്പോ അമ്മേടെ അച്ചൂട്ടന്റെ ബൈക്കിന്റെ സൗണ്ട് കേട്ടു… മതിലിനിപ്പുറത്തു നിന്നു അവനെ വിളിച്ചപ്പോ അവൻ എന്നെ നോക്കി…. “ഓഹ് വന്നല്ലോ വനമാല…. അവിടെ പഠിപ്പിക്കൽ ഒന്നും ഇല്ലെടി… ഏതു നേരോം തെണ്ടാൻ വരുന്ന കാണാലോ ” എന്ന് ആക്കി പറഞ്ഞു…

അമ്മേനെ പറ്റിച്ച കാര്യം ചോദിച്ചപ്പോ ആ തെണ്ടി … “”നിന്റമ്മ നിന്നെ പോലെ മണ്ടിയാണെന്നു ഞാൻ വിചാരിച്ചില്ലാന്ന്‌…”””എന്നാ പറഞ്ഞത്…..

Updated: November 15, 2022 — 9:28 pm

2 Comments

  1. Super

  2. ♥️♥️♥️♥️♥️♥️

Comments are closed.