“കാരണം അറിയില്ല മക്കളെ… ഞങ്ങൾ രാവിലെ ഒതുക്കി തീർത്തായിരുന്നു.. ഇതിപ്പോ കോംപ്രമൈസ് ആക്കാൻ വന്നവന്മാർ ആയിട്ടാ അടി….നമ്മുടെ EEE ക്കാരും തേർഡ് ഇയറിലെ മേക്ക്കാരും ആയിട്ടാണ് തല്ല്…”. ”
“എന്താ നിങ്ങളുടെ ഒരു ഐശ്വര്യം…ഒന്ന് അങ്ങ് തുടങ്ങി വെച്ചല്ലേ ഉള്ളു… ഇപ്പോ നോക്കിക്കേ….ഞങ്ങൾ കരുതി നിങ്ങളും അതിൽ ഉണ്ടാവുമെന്ന്…” ഞാൻ ശ്രീയെ നോക്കി പറഞ്ഞു…
“ജസ്റ്റ് മിസ്സ് ആയതാ …കാര്യം അറിഞ്ഞു എത്തിയപ്പോഴേക്കും സർ ഗ്രിൽ അടച്ചു കളഞ്ഞെന്നേ” അവനും വിഷമത്തിൽ പറയുന്നുണ്ട്…
ഉടനെ സ്പീക്കറിലൂടെ പ്രിൻസിപ്പലിന്റെ അനൗൺസ്മെന്റ് കേട്ടു…. എല്ലാരും ക്യാമ്പസ്സിൽ നിന്നും പോവമെന്ന് പറഞ്ഞു…ഹോസ്റ്റലേഴ്‌സ്നോട് എത്രയും വേഗം ഹോസ്റ്റലേക് പൊയ്ക്കോളാൻ പറഞ്ഞു…ഡേ സ്കോലേഴ്‌സ്‌നോടും വേഗം ക്യാമ്പസ്സിൽ നിക്കരുതെന്നും പറഞ്ഞു… കുട്ടികൾ ആരും ക്യാമ്പസ് നിൽക്കരുതെന്ന കർശന നിർദേശമാണ്…
കുറച്ചു കഴിഞ്ഞു സെക്യൂരിറ്റി വന്നു ഗ്രില്ലുകൾ എല്ലാം തുറന്നു…അവരോട് വിളിക്കാമെന്ന് പറഞ്ഞു ഞങ്ങൾ ഹോസ്റ്റലിലേക് പോയി…..ആദ്യം ഗേൾസാണ് പുറത്തിറങ്ങിയത്….
പുറത്തിറങ്ങി നോക്കിയപ്പോ അടി നടന്നതിന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ട് പുറത്ത്… ബൈക്ക് ഒക്കെ മറിഞ്ഞു കിടക്കുന്നുണ്ട്…കോളേജിലെ ഗാർഡന്റെ അവസ്ഥ കണ്ട് താടിയിൽ കൈ വെച്ചു പോവും.. എല്ലാം നാശമാക്കിട്ടുണ്ട്…..കാന്റീനും ക്ലോസ് ചെയ്തിട്ടുണ്ട്…
നാളെ ഇനി ക്ലാസ് ഉണ്ടാവില്ലെന്ന പ്രതീക്ഷയോടെ ഞങ്ങൾ എല്ലാരും ഹോസ്റ്റലിലേക് പോയത്….
ഇനി എന്തായാലും പിറ്റേ ദിവസം ഹോളിഡേ ആയിരിക്കുമെന്ന് കരുതി സബ്‌മിറ്റ് ചെയാൻ പറഞ്ഞ അസ്സിഗ്മെന്റ് ഒന്നും എഴുതാൻ പോലും നിന്നില്ല…. ഫുൾ ഹോളിഡേ മൂട് ആയിരുന്നു….
വൈകിട്ട് ഫ്രീ ആയപ്പോ ശ്രീക്കും മെസേജ് ചെയ്തു കാര്യങ്ങൾ എന്തായെന്ന് ചോദിച്ചു പക്ഷെ റിപ്ലൈ കിട്ടിയില്ല….അവരൊക്കെ തിരക്കിലായിരിക്കുമെന്ന് ദീപ്തിയും സൈറയും പറഞ്ഞു…..
രാത്രി പതിനൊന്നു മണി കഴിഞ്ഞപ്പോഴാണ് പിന്നെ ശ്രീ റിപ്ലൈ ഇട്ടത്…..സംഭവം പോലീസ് കേസ് ആക്കാതെ ഒതുക്കി തീർക്കാൻ വേണ്ടി രണ്ടു ഭാഗത്തുന്നു നിന്നും ചർച്ചകൾ ആയിരുന്നെന്നു……
നമുക്ക് ആകെ അറിയേണ്ടത് എത്ര ദിവസതേക്ക് സസ്പെന്ഷൻ കിട്ടുമെന്ന് മാത്രമാണ്….അതൊന്നും അറിയില്ലെന്ന് ശ്രീ പറഞ്ഞു…ഞങ്ങൾ വിശേഷങ്ങൾ പങ്ക് വെച്ചോണ്ട് ഇരുന്നു…
എനിക്ക് സസ്പെന്ഷൻ കിട്ടി വീട്ടിൽ പോവാൻ ഇത്രക് തിരക്കാനൊന്നു ശ്രീ ചോദിച്ചു.. വീട്ടിൽ പോയാൽ മതിയല്ലേ അപ്പോ അവനെ കാണണ്ടേ എന്ന് ചോദിച്ചു…..
ശ്രീയിൽ നിന്നും അങ്ങനെ ഒരു ചോദ്യം പ്രതീക്ഷിക്കാത്തത് കൊണ്ട് എന്ത് മറുപടി കൊടുക്കും എന്ന് എനിക്ക് ഒരു നിശ്ചയമില്ലായിരുന്നു… ഇപ്പോ അവൻ എന്റെയാണെന്ന് ഒരു വിശ്വാസമുണ്ട്… പരസ്പരം തുറന്ന് പറഞ്ഞില്ലെങ്കിൽ പോലും അത് എനിക്ക് അറിയാം…
ഞാൻ മറുപടി കൊടുക്കാതെ ആയപ്പോ “പോയോ” എന്ന് ചോദിച്ചു മെസേജ് വന്നു … എന്നെ വെറുതെ വട്ടാകാൻ വേണ്ടി ചോദിച്ചതാണെന്ന് പറഞ്ഞു… പക്ഷെ അത് എനിക്ക് എവിടെ ഒക്കെയോ നല്ല പോലെ കൊണ്ടു…..പിന്നെ പഴയ പോലെ സംസാരിക്കാൻ ഒരു ബുദ്ധിമുട്ട് തോന്നി…
അധികം അങ്ങോട്ട് മിണ്ടാതെ ആയപ്പോ ശ്രീ എന്നെ കാൾ ചെയ്തു… ചാറ്റ് ചെയ്യാൻ തന്നെ ബുദ്ദിമുട്ടുള്ള ഞാൻ എങ്ങനെ സംസാരിക്കും…എടുക്കണോ വേണ്ടയോ എന്ന് ആലോചിച്ചു ഇരുന്നപ്പോഴേക്കും കോൾ കട്ട് ആയി….
അപ്പോ തന്നെ മെസ്സേജ് വന്നു “pick up the call”… വീണ്ടും വിളിച്ചപ്പോ ഞാൻ ഒന്ന് കണ്ണടച്ച് ശ്വാസം എടുത്തു പുറത്തേക് വിട്ടു കൊണ്ട് കോൾ എടുത്തു…. അപ്പോ ഞാൻ ഓക്കേ ആയി…. ഹേലോ പറഞ്ഞു…. പിന്നെ അവൻ ഇങ്ങോട്ട് ചോദ്യം ആണ്….
എന്താ ഞാൻ മിണ്ടാത്തതെന്നു അവൻ അറിയണം…. എന്താ എന്റെ സൗണ്ട് മാറിയതെന്ന് അറിയണം സാറിന്…. മാങ്ങാത്തലയൻ…
ഞാൻ ആകെ ഒരു ഹേലോ മാത്രെ പറഞ്ഞുള്ളു…..അപ്പോ മോൻ എന്റെ മനസിലുപ്പ് എന്നെ കൊണ്ട് തന്നെ പറയിക്കാൻ വേണ്ടി തുണിഞ്ഞു ഇറങ്ങിയേക്കാനല്ലേ.. കാണിച്ചു തരാട്ടാ…
ഞാൻ ഒന്നൂടെ ശ്വാസം എടുത്തു വിട്ട് നല്ല കൂൾ ആയിട്ട് നിഷ്കളങ്കത വാരി വിരതി കൊണ്ട് പറഞ്ഞു റൂമിൽ മേട്രെൻ വന്നോണ്ടാണ് മെസേജ് ചെയ്യാനും കാൾ എടുക്കാനും ടിലേ വന്നതെന്ന്…
അങ്ങനെ ഞാൻ ഒരു പത്തു മിനിറ്റ് നിർത്താതെ സംസാരിച്ചു … അവനെ കൊണ്ട് ഒരക്ഷരം മിണ്ടാൻ സമ്മതിച്ചില്ല… അപ്പോ തന്നെ ശ്രീകുട്ടന്റെ എല്ലാ സംശയവും മാറി…..വിശേഷങ്ങൾ ഒക്കെ പറഞ്ഞു കോൾ കട്ട് ചെയ്തു…കോൾ ചെയ്ത ആൾക്ക് അവസാനം ആയപ്പോ ആദ്യത്തെ ഉത്സാഹം ഒന്നും ഇല്ല… നമ്മളോടാ കളി…പിന്നെ ബൈ പറഞ്ഞു അവൻ തന്നെ കട്ട് ആക്കി…
കുറച്ചു കഴിഞ്ഞപ്പോ ഞാൻ ഇടക്ക് അങ്ങോട്ട് അയക്കും പോലെ ” bad night n horrible dreams” എന്ന് എനിക്ക് മെസ്സേജ് അയച്ചു… അത് എനിക്ക് നല്ല ഇഷ്ടായി…..ഇത് ഒരു സുഖമുള്ള പരിപാടി ആണല്ലോ…
അന്നും പതിവ് പോലെ കഥ പറച്ചിലും മൂവി കാണലും ഒക്കെ ആയി അവനെയും സ്വപ്നം കണ്ടു ഉറങ്ങാൻ കിടന്നു……
==========================================
ക്ലാസ്സ് ഇല്ലെന്നു കരുതി അലാരം ഒൻപത് മണിക്ക് സെറ്റ് ചെയ്തു ഉറങ്ങിയതാണ്…
Next part ille??
കുറച്ചൂടെ എഴുതാനുണ്ട്… രണ്ട് മൂന്ന് ദിവസം കഴിഞ്ഞു പോസ്റ് ചെയാട്ടോ ?
♥️♥️♥️♥️♥️
??
Kollaam …
Nice part..
??
Kollaalo
Nannaayitund….
??
Kidilan. Kure divasamayi wait cheyyunnu. By dubai ethaanu ee alamb college?? ????
ഞങ്ങളുടെയൊക്കെ കോളേജിൽ ആരെങ്കിലും അലമ്പാക്കിയാൽ അവർക്ക് മാത്രമാണ് സസ്‌പെൻഷൻ കിട്ടുക. നിങ്ങളുടെ കോളേജിൽ കണ്ടു നിന്നവർക്കും കിട്ടുമോ? കുറെ സ്ഥലത്തു ഒരാഴ്ച സസ്‌പെൻഷൻ കിട്ടുന്നതും നോക്കി തൻവിയുടെ ഫ്രണ്ട്സ് നിൽക്കുന്ന കാര്യം പറയുന്നുണ്ടല്ലോ. കോളേജ് ഒരാഴ്ച അടച്ചിടുന്നതിനെയാണോ ഈ സസ്‌പെൻഷൻ എന്ന് പറഞ്ഞത്??
??
Ente ponno ijjathi feel❤️