Crush 7[Naima] 165

പുറത്തേക് പോയി കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്……ക്യാമ്പസ്‌ നിറയെ കുട്ടികൾ കൂട്ടം കൂട്ടമായി നിൽക്കുന്നുണ്ട്…എല്ലാരും കാര്യമായ ചർച്ചയിലാണ്…

നോക്കിയപ്പോ കുറേ പേര് ഫ്രണ്ടിലെ ഗ്ലാസ്‌ ഡോറിലൂടെ അടി കണ്ടു നിക്കുന്നുണ്ട്….അവിടെ സൂചി കുത്താൻ പോലും ഇടമില്ലാത്തത്ര തിരക്കാണ്… ..മുകളിൽ നിന്നു നല്ല പോലെ അടി കാണാൻ കഴിയുമായിരുന്നു… ഇതിപ്പോ ഒന്നും കാണാനും പറ്റുന്നില്ല……

അകത്തു നിക്കുന്ന എല്ലാ ചെക്കന്മാരുടെ മുഖത്തു മുഴുവൻ നിരാശ നിഴലിക്കുന്നുണ്ട്…അടിയിൽ പങ്കു ചേരാൻ പറ്റാത്തയിൽ വല്ലാത്ത നിരാശ കാണുമല്ലോ…സ്വാഭാവികം….

പെട്ടന്ന് ഇവിടെ ഒന്നും ശ്രീയെ കണ്ടില്ലലോ എന്നോർത്തു…കണ്ണ് കൊണ്ട് ഒരു ഓട്ടപ്രദക്ഷിണം നടത്തി നോക്കി…

ഒടുവിൽ കൂളറിന്റെ അടുത്തു ചേർന്നുള്ള പില്ലറിൽ ചാരി നിന്നും ഫ്രണ്ട്സിനോട് സംസാരിക്കുന്ന ആളെ കണ്ടപ്പോഴാണ് എനിക്ക് സമാധാനം ആയത്… മനസിന് വല്ലാത്ത ഒരു ആശ്വാസം വന്നു നിറഞ്ഞ പോലെ തോന്നി ….

അപ്പൊ ഇവർ ആയിട്ടുള്ള പ്രശ്നം അല്ല… ഇനി എന്ത് ആണെങ്കിലും നമ്മളെ ബാധിക്കുന്നതല്ലല്ലോ…ഇവർ വല്ല അപകടത്തിൽ ചെന്ന് ചാടിയാലോ എന്ന പേടിയായിരുന്നു മനസ് നിറയെ…

ശ്രീയും റോഷലും ഞങ്ങളെ കണ്ടിട്ടില്ല അവിടെ ഫ്രണ്ട്സ് ആയിട്ട് വലിയ ചർച്ചയിലാണ്….ഇനി ഞാനും അവരുടെ ചർച്ചക് ഇടയിലേക്ക് ചെന്നു ശല്യം ഉണ്ടാകണ്ടെന്ന് കരുതി മാറി നിന്നു…അവിടെ ഉണ്ടായിരുന്ന നമ്മുടെ ഫ്രണ്ട്സനോട് സംഭവം തിരക്കാൻ പോയി…..

നോക്കുമ്പോ ദീപ്തി ഫ്രണ്ടിലെ ഗ്ലാസ്‌ ഡോറിന്റെ മുന്നിൽ നിന്ന്  കഷ്ടപ്പെട്ട് നൂണ്ട് നുഴഞ്ഞു ഞങ്ങളുടെ അടുത്തേക്ക് വരുന്നുണ്ട്… അവളുടെ മുഖത്തു നിലാവ് ഉദിച്ച പോലെ ഉണ്ട്.. അത്രക് ഉണ്ട് സന്തോഷവും തെളിച്ചവും മുഖത്തു….

വന്നിട്ട് ഉടനെ ഞങ്ങളോട് “ഇതാണ് മക്കളെ ഞാൻ സ്വപ്നം കണ്ട കിനാശേരി…  “അപാര എക്സ്പ്രശൻ ഒക്കെ ഇട്ടാണ് ദീപ്‌തി പറയുന്നത്….ഇത് കേട്ടപ്പോ എല്ലാരും പൊട്ടുചിരികുന്നുണ്ട്…

“ഇവന്മാരെ കൊണ്ട് ഇങ്ങനെ എങ്കിലും ഒരു ഗുണം ഉണ്ടാവട്ടെന്നേ…” ഞാനും പറഞ്ഞു…

“ഇനി ഇതെങ്ങാനും പറഞ്ഞു ഒതുക്കി തീർക്കുമോന്നാ എന്റെ സംശയം….ചുരുങ്ങിയത് രണ്ടാഴ്ച എങ്കിലും സസ്പെന്ഷൻ കിട്ടണം..”ഞങ്ങൾ എല്ലാരും ഓരോരുത്തരുടെയും ആഗ്രഹങ്ങൾ പങ്ക് വെച്ചോണ്ട് ഇരുന്നു..

ആർട്സ് ഡേ വരാൻ ഇരിക്കുന്നത് കൊണ്ട്  അധികം ദിവസത്തേക്കു എന്തായാലും സസ്പെൻഷൻ കിട്ടില്ല…..

ഇടക്ക് ഞാൻ ശ്രീയെ പാളി നോക്കി….അവിടെ കാര്യമായ ചർച്ച തന്നെ…ഇടക്കെപ്പോഴോ നോക്കിയപ്പോൾ ചിരിച്ചോണ്ട് എന്റെ നേരെ ഇരു കണ്ണുകളും ചിമ്മി കാണിച്ചു ….അപ്പൊ നമ്മളെ ശ്രദ്ധിക്കുന്നൊക്കെ ഉണ്ട്….ഇത് മാത്രം മതി…..ഇതൊക്കെ തന്നെ അല്ലേ ഞാനും ആഗ്രഹിച്ചത്…

കുറേ നേരം അവിടെ നിന്നും ഇരുന്നും ഒക്കെ ചിലവഴിച്ചു…..ഇപ്പൊ പുറത്തു നിന്നു വലിയ ബഹളങ്ങൾ ഒന്നും കേൾക്കുന്നില്ല……പുറത്തെ വെടികെട്ടു തീർന്ന പോലെ തോന്നി……

കുറച്ചു കഴിഞ്ഞപ്പോ ശ്രീയും റോഷലും ഫ്രണ്ട്സനോട് ഇപ്പോ വരാമെന്നു പറഞ്ഞു ഞങ്ങളുടെ അടുത്തേക് വന്നു…

“എന്ത്‌ പറ്റി എന്താ സംഭവം…” ദീപ്‌തിക് ആകാംഷയാണ്

“എന്താ പറ്റിയെന്നോ.. പറ്റിയത് അല്ലേ ആ കാണുന്നെ.. “റോഷൽ ആണ് അവൾക് പറ്റിയ ആള്..

“ഓഹ് ചളി ഇറക്കാതെ .. കാര്യം പറയു ചെറുക്കാ “

Updated: October 10, 2022 — 10:52 pm

14 Comments

  1. Next part ille??

    1. കുറച്ചൂടെ എഴുതാനുണ്ട്… രണ്ട് മൂന്ന് ദിവസം കഴിഞ്ഞു പോസ്റ് ചെയാട്ടോ ?

  2. ♥️♥️♥️♥️♥️

    1. Nannaayitund….

  3. Kidilan. Kure divasamayi wait cheyyunnu. By dubai ethaanu ee alamb college?? ????

    1. ഞങ്ങളുടെയൊക്കെ കോളേജിൽ ആരെങ്കിലും അലമ്പാക്കിയാൽ അവർക്ക് മാത്രമാണ് സസ്‌പെൻഷൻ കിട്ടുക. നിങ്ങളുടെ കോളേജിൽ കണ്ടു നിന്നവർക്കും കിട്ടുമോ? കുറെ സ്ഥലത്തു ഒരാഴ്ച സസ്‌പെൻഷൻ കിട്ടുന്നതും നോക്കി തൻവിയുടെ ഫ്രണ്ട്സ് നിൽക്കുന്ന കാര്യം പറയുന്നുണ്ടല്ലോ. കോളേജ് ഒരാഴ്ച അടച്ചിടുന്നതിനെയാണോ ഈ സസ്‌പെൻഷൻ എന്ന് പറഞ്ഞത്??

  4. Ente ponno ijjathi feel❤️

Comments are closed.