Crush 7[Naima] 165

അവർ വന്നതിന് ശേഷം ഞാൻ തിരിഞ്ഞു നോക്കിയപ്പോ അവർ നല്ല കൂൾ ആയി ഇരിക്കുന്നുണ്ട്….

എന്നെ നോക്കി നല്ല ഒരു ചിരി പാസ്സ് ആക്കി…ഇനിയിപ്പോ ആകാശം ഇടിഞ്ഞു വീണാലും ഇവരുടെ ഭാവം ഇതൊക്കെ തന്നെ ആയിരിക്കും…

ഫസ്റ്റ് ബ്രേക്കിന് ബെൽ അടിച്ചപ്പോൾ അന്ന് പുറത്തേക്ക് പോവാൻ തോന്നിയില്ല…..ശ്രീയേം റോഷലിനേം എന്തായാലും ഇപ്പോഴൊന്നും കാണാനും സംസാരിക്കാനും കിട്ടില്ല…..

അതോണ്ട് ക്ലാസിൽ ഇരുന്നു ഫ്രോണ്ട്സിനോട് സംസാരിച്ചോണ്ട് ഇരുന്നു…

ഒട്ടും പ്രതീക്ഷിക്കാതെ ശ്രീയും റോഷലും ഞങ്ങളുടെ അടുത്തേക്ക് വന്നു …ബാക്കി ഗേൾസ് ഒക്കെ എന്തോ അത്ഭുതം കണ്ട പോലെ നോക്കുന്നുണ്ട്….ഇവർ ക്ലാസ്സിൽ അധികം ആരുമായും മിങ്കിൾ ചെയ്യാറില്ലല്ലോ….

അവർ വന്നു എന്റെ മുന്നിൽ ഉള്ള ബെഞ്ചിൽ ഇരുന്നു..

“നിങ്ങൾ എന്താ ഒന്നും ചോദിക്കാൻ വരാഞ്ഞത് “റോഷൽ ഞങ്ങളെ നോക്കി ചോദിക്കുന്നുണ്ട്…

“അത്‌ കൊള്ളാം….എങ്ങനെ ചോദിക്കും.. നിങ്ങളെ ഏതെങ്കിലും ബ്രേക്കിന് കാണാൻ കിട്ടാറുണ്ടോ.. ഇന്നിപ്പോ കാക്ക മലർന്നു പറക്കമെന്നാ തോന്നുന്നേ അല്ലേടി….”ഞാൻ പറഞ്ഞു ..

“ഇതിപ്പോ ഇങ്ങോട്ട് വന്നാലും പുച്ഛം…അത്‌ സോൾവ് ആയെന്ന് പറയാൻ വന്നതാ…..  ”

” സത്യം??”

“അതെടോ…അവർക് ഷേക്ക്ഹാൻഡ് കൊടുത്തിട്ടാ പോന്നത്.. മതിയോ ”

“വെറുതെ ഞങ്ങളെ ആഗ്രഹിപ്പിചില്ലേ ശ്രീ ” ദീപ്‌തി ശ്രീയോട് ചോദിക്കുന്നുണ്ട്…

“സത്യത്തിൽ നിങ്ങൾക് എന്താ വേണ്ടെ.”

“അത്‌ പിന്നെ സസ്പെൻഷൻ കിട്ടി വീട്ടിൽ പോവാൻ വേണ്ടിയാ” സൈറ ചിരിച്ചോണ്ട് പറഞ്ഞു….

“ബെസ്റ്റ് ടീംസാ എല്ലാം” റോഷൽ കളിയാക്കി പറഞ്ഞു…

====================================

അങ്ങനെ ഉച്ചക്ക് ശേഷം ആർട്സ് ഡേ പ്രമാണിച്ച് ഹൌസ് വൈസ്‌ മീറ്റിംഗ് ഉണ്ട്… ഓരോ ഹൗസ്സിനും ഓരോ മീറ്റിംഗ് ഹോളാണ്….

ഞാനും സൈറയും മാത്രം സെയിം ഹൌസ് ആയിരുന്നു… അതോണ്ട് ഞങ്ങൾ കോളേജിലെ മെയിൻ ക്യാമ്പസ്സിലെ സെക്കന്റ്‌ ഫ്ലോറിലെ ഗ്രാഫിക്സ് ഹാളിലേക് പോയി..

Updated: October 10, 2022 — 10:52 pm

14 Comments

  1. Next part ille??

    1. കുറച്ചൂടെ എഴുതാനുണ്ട്… രണ്ട് മൂന്ന് ദിവസം കഴിഞ്ഞു പോസ്റ് ചെയാട്ടോ ?

  2. ♥️♥️♥️♥️♥️

    1. Nannaayitund….

  3. Kidilan. Kure divasamayi wait cheyyunnu. By dubai ethaanu ee alamb college?? ????

    1. ഞങ്ങളുടെയൊക്കെ കോളേജിൽ ആരെങ്കിലും അലമ്പാക്കിയാൽ അവർക്ക് മാത്രമാണ് സസ്‌പെൻഷൻ കിട്ടുക. നിങ്ങളുടെ കോളേജിൽ കണ്ടു നിന്നവർക്കും കിട്ടുമോ? കുറെ സ്ഥലത്തു ഒരാഴ്ച സസ്‌പെൻഷൻ കിട്ടുന്നതും നോക്കി തൻവിയുടെ ഫ്രണ്ട്സ് നിൽക്കുന്ന കാര്യം പറയുന്നുണ്ടല്ലോ. കോളേജ് ഒരാഴ്ച അടച്ചിടുന്നതിനെയാണോ ഈ സസ്‌പെൻഷൻ എന്ന് പറഞ്ഞത്??

  4. Ente ponno ijjathi feel❤️

Comments are closed.