Crush 7[Naima] 165

അവനെ ദൂരെ നിന്നും കണ്ടപ്പോഴേ തന്നെ ഉള്ളിൽ ഒരു വിറയൽ ആണ്….കൂടെ ചുണ്ടിൽ ഒരു പുഞ്ചിരിയും വന്നു…

മേൽചുണ്ടും മീശയുമോന്നിച്ചു കടിച്ചു ചുണ്ടിൽ ഒരു ചെറു ചിരിയുമായാണ് ആൾ എന്റെ മുഖത്തേക്ക് നോക്കുന്നത്…..
ഈശ്വരാ ഇവന്റെ നോട്ടത്തിന് ഒരു വശപിശകില്ലേ….. ആ നോട്ടം താങ്ങാൻ പറ്റാത്തോണ്ട് എന്റെ മുഖം താനേ താഴ്ന്നു…അവൻ അരികിൽ വന്നാൽ പോലും വല്ലാത്ത ഒരു ഫീൽ ആണ്…

“ഇവന്മാർ അടുത്ത പ്രശ്നത്തിന് ഉള്ള തിരി കൊളുത്താൻ റെഡി ആയിട്ട് വന്ന പോലെ ഉണ്ടല്ലെടാ… അല്ലെങ്കിൽ ഇവന്മാരെ ഈ വെളുപ്പാൻകാലത്ത് കോളേജിന്റെ ഏഴയലത്ത് കാണാറില്ലല്ലോ ” സൈറ പറയുന്നുണ്ട്…

” വാ പോയി ചോദിക്കാം ” എന്ന് പറഞ്ഞു ഞങ്ങൾ അവരുടെ അടുത്തേക്ക് പോയി…

ദീപ്‌തി ഓടി പോയി അവർക്ക് രണ്ടാൾക്കും ഹൈ ഫൈവ് കൊടുത്തു…

ഇന്ന് എന്താ നേരത്തെ വന്നതെന്ന് ചോദിച്ചപ്പോ റോഷൽ പറഞ്ഞു ശ്രീക്ക് ഇന്ന് രാവിലെ നേരത്തെ വരണമെന്നു നിർബന്ധം ആയിരുന്നെന്നു പറഞ്ഞു ചിരിക്കുന്നുണ്ട്…

“കാര്യം പറ റോഷലെ ” എന്ന് ഞാൻ പറഞ്ഞപ്പോ രാവിലെ EEEകാർ നേരത്തെ വരാൻ പറഞ്ഞെന്ന്..

“ആഹാ അടിപൊളി” ദീപ്‌തിയാണ്..

“അവന്മാർ നിങ്ങളെ ഇടിച്ചു ഇഞ്ഞ പരുവത്തിൽ ആകുന്നത് കാണാൻ ആഗ്രഹം ഇല്ലാത്തോണ്ട് പറയുന്നതാ….ഈ രാവിലെ തന്നെ പുതിയ പുലിവാലിന് പോവരുത്… പ്ലീസ്.. വേണമെങ്കിൽ കാലു പിടിക്കാം…. ” ഞാൻ അങ്ങനെ പറഞ്ഞു പോയി…

“അതേ…ഞങ്ങളുടെ കൈ മാങ്ങ പഠിക്കാൻ പോയേക്കാണല്ലോ… ഒന്ന് പോയെ പെണ്ണെ..”ശ്രീയാണ് ഞാൻ പറഞ്ഞത് തീരെ ഇഷ്ടപ്പെട്ടിട്ടില്ല….

” എന്ത് പോയേന്നു.. നിങ്ങൾ ജോയിൻ ചെയ്തിട്ട് ആകെ നാല് മാസം പോലും ആയിട്ടില്ല…അതിന് മുന്നേ ക്യാമ്പസ്സിലെ ഗുണ്ടകൾ ആവാൻ പോവാണോ ” ഞാൻ നല്ല ദേഷ്യത്തിൽ തന്നെ ചോദിച്ചു…

“അതിന് ആരാ തനു ഇവിടെ അടിക്കു പോവുമെന്നു ഒക്കെ പറഞ്ഞത്… അവർ കോംപ്രമൈസ് ടോക്കിന് വിളിച്ചതാണെന്നെ..” റോഷൽ സമാധാനിപ്പിക്കുന്നുണ്ട്…

“ആയിക്കോട്ടെ.. എന്തെങ്കിലും ഒക്കെ ചെയ്യ് “…
ഇവരോട് ഒന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലെന്നു മനസിലാക്കിയോണ്ട് പിന്നെ ഒന്നും മിണ്ടിയില്ല……

ശ്രീയെ ഒന്നു കണ്ണുരുട്ടി നോക്കിയിട്ട് ക്ലാസ്സിലേക്ക് പോവാണെന്ന് പറഞ്ഞു ഞങ്ങൾ പോയി…

സെക്കന്റ്‌ അവർ പകുതി ആയപ്പോഴാണ്  ആണ് അവർ പിന്നെ ക്ലാസിൽ കയറിയത്…അവർ വരുന്നത് വരെ ഞാൻ അനുഭവിച്ച ടെൻഷൻ എത്രയാണെന്ന് പറയാൻ കഴിയാത്തത്ര ആണ്….രണ്ടു കൈയിലെ നഖം ഏകദേശം തീരാറായി….

Updated: October 10, 2022 — 10:52 pm

14 Comments

  1. Next part ille??

    1. കുറച്ചൂടെ എഴുതാനുണ്ട്… രണ്ട് മൂന്ന് ദിവസം കഴിഞ്ഞു പോസ്റ് ചെയാട്ടോ ?

  2. ♥️♥️♥️♥️♥️

    1. Nannaayitund….

  3. Kidilan. Kure divasamayi wait cheyyunnu. By dubai ethaanu ee alamb college?? ????

    1. ഞങ്ങളുടെയൊക്കെ കോളേജിൽ ആരെങ്കിലും അലമ്പാക്കിയാൽ അവർക്ക് മാത്രമാണ് സസ്‌പെൻഷൻ കിട്ടുക. നിങ്ങളുടെ കോളേജിൽ കണ്ടു നിന്നവർക്കും കിട്ടുമോ? കുറെ സ്ഥലത്തു ഒരാഴ്ച സസ്‌പെൻഷൻ കിട്ടുന്നതും നോക്കി തൻവിയുടെ ഫ്രണ്ട്സ് നിൽക്കുന്ന കാര്യം പറയുന്നുണ്ടല്ലോ. കോളേജ് ഒരാഴ്ച അടച്ചിടുന്നതിനെയാണോ ഈ സസ്‌പെൻഷൻ എന്ന് പറഞ്ഞത്??

  4. Ente ponno ijjathi feel❤️

Comments are closed.