അന്നും ഏതോ ഗതി കേട്ട പ്രേതം കുടിങ്ങി…..ഇന്നത്തെ ആൾടെ പേര് ഹരികൃഷ്ണൻ…..പ്രേതത്തിന്റെ പേരും നാടും ചോദിച്ചാൽ പിന്നെ അതിനെ കൊണ്ട് പുള്ളിടെ ഫ്ലാഷ്ബാക്ക് പറയാൻ പോയിട്ടു മിണ്ടാൻ സമ്മദിക്കില്ല…….ഈ പ്രേതങ്ങൾ കൂടും കിടക്കേം എടുത്തോണ്ട് വരുമൊന്നു പേടിച്ചിട്ടാണ് അവരെ കൊണ്ട് മിണ്ടിക്കാത്തത്…….
നമുക്ക് നമ്മുടെ കാര്യം മാത്രം അറിഞ്ഞാ മതി അതാണ് പോളിസി …..ഞങ്ങളുടെ ഭാവി അതാണ് മെയിൻ…ഒരുമാതിരി കൈനോട്ടകാരോരോട് ചോദിക്കുന്ന പോലെയാ ഇതുങ്ങൾ ചോദികുന്നത്…ഞാൻ ഒന്നും മിണ്ടാതെ കണ്ടോണ്ട് ഇരിക്കും…ഫിംഗർ മൂവേമെന്റ് അനുസരിച് കോയിൻ മൂവ് ചെയുന്നത് കാണുമ്പോ തന്നെ കണ്ണടച്ചിരിക്കും….
വരുന്ന പ്രേതത്തിനോട് ഞങ്ങളുടെ കല്യാണം,ജോലി,കുട്ടികൾ,ഇനി എഴുതാൻ പോവുന്ന എക്സാമിന് എത്ര മാർക്ക് ഉണ്ടാവുമെന്ന് വരെ ചോദിക്കും…
എക്സാമിന്റെ സ്കോർ ചോദിക്കുമ്പോഴേക്കും വന്ന പ്രേതം ഉള്ള ജീവനും കൊണ്ട് പോവും…
ഇങ്ങനെ പണി കിട്ടിയ പല അവസരങ്ങളും ഉണ്ടായിട്ടുണ്ട്…രാത്രി മുഴുവൻ ഉറങ്ങാതെ ലൈറ്റ് ഇട്ടു റൂമിൽ ഞങ്ങൾ അഞ്ചു പേരും പേടിച്ചിരുന്നിട്ടുണ്ട്….(ഈ ഓജോ ബോർഡിൽ കുറച്ചു സത്യമൊക്കെ ഉണ്ട് കെട്ടോ…ശരിക്കും ഇങ്ങനെ രണ്ടു അവതാരങ്ങൾ ഉണ്ടായിരുന്നു ഹോസ്റ്റലിൽ)…..
അപ്പോഴേക്കും ശ്രീ മൂവിക് കേറുവാണെന്ന് പറഞ്ഞു മെസേജ് ചെയ്തത് കണ്ടിരുന്നു…..ഗുഡ് നൈറ്റ് പറഞ്ഞു പോയി…
അവന്റെ ഓരോ മെസേജുകളും എനിക്ക് തരുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്…എന്റെ മനസ്സിൽ എത്ര ആഴത്തിൽ ആണ് അവൻ പതിഞ്ഞതെന്ന് മനസിലാക്കി തന്നത് ഓരോ മെസ്സേജ് വരുമ്പോ എന്റെ ഹൃദയത്തിൽ അടിത്തട്ടിൽ വരെ ചെന്നെത്തിയ അവന്റെ നിറഞ്ഞ ചിരിയുള്ള മുഖം തെളിയുമ്പോഴാണ്…….അത് ഓർത്തു എപ്പോഴോ ഉറങ്ങി…
====================================
ഞായറാഴ്ചയും വൈകി എണീറ്റ് ഉടനെ ഫോൺ നോക്കി… ഫിലിം കഴിഞ്ഞു വന്നെന്നുള്ള മെസ്സേജ് കണ്ടു
… കറക്കം ഒക്കെ കഴിഞ്ഞു ഒത്തിരി വൈകിയാണെന്ന് തോന്നുന്നേ അവർ ഇന്നലെ റൂമിൽ എത്തിയത്….
ഇന്നും ഓടിപിടിച്ചുള്ള ബ്രേക്ക്‌ഫസ്റ്റും എല്ലാം കഴിഞ്ഞു പഠിക്കാൻ ഇരുന്നു… കുറച്ചു അസ്സിഗ്മെന്റും എഴുതി ഇടയിൽ ശ്രീയുടെ മെസ്സേജുകൾക്കു മറുപടിയും കൊടുത്തും വിശേഷങ്ങൾ പങ്ക് വെച്ചും…..അന്നും അതീവ സന്തോഷവതി ആയിരുന്നു ഞാൻ….ഞങ്ങൾ പരസ്പരം മനസിലാക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് വേണമെങ്കിൽ പറയാം…വെറുതെ ഇരിക്കുന്ന സമയത്ത് അങ്ങേരുടെ ഡിപി നോക്കി കണ്ണ് നട്ടുള്ള ഇരുക്കും….
പെട്ടന്ന് എന്തോ ഓർമയിൽ എന്റെ കോൺടാക്റ്റിൽ ഉള്ള അവന്റെ പേര് ശ്രീക്കുട്ടൻ എന്നാക്കി…..കുഞ്ഞുങ്ങളോട് തോന്നുന്ന വാത്സല്യം ഒക്കെ ഇടക്ക് എനിക്ക് അവനോട് തോന്നാറുണ്ട്… കൈയിൽ ഇരുപ്പ് അതല്ലെങ്കിലും…
മൂവി കാണലും വാചകമടിയും ഒക്കെ ആയി ആ ഞായറാഴ്ചയും കടന്നു പോയി…. ഇന്നലെ വരെ ഇല്ലാതിരുന്ന ഒരു മടുപ്പ് വന്നു മൂടുന്ന പോലെ തോന്നി…..
എങ്ങനെ എങ്കിലും തിങ്കളാഴ്ച ആവാൻ ആയി കാത്തിരിപ്പായിരുന്നു… അവനെ ഒന്ന് കാണാൻ…..തേർസ്‌ഡേ കണ്ടതാണ് ആളെ…..
=====================================
അങ്ങനെ തിങ്കളാഴ്ച പതിവ് പോലെ റെഡി ആയി ബ്രീക്ഫസ്റ്റും കഴിച്ചു കോളേജിലേക് പോയി…
നമ്മുടെ ആൾ എന്നും ലേറ്റ് ആയല്ലെ വരാറുള്ളൂ പിന്നെ ഇപ്പോ നേരത്തെ പോയിട്ടും പ്രതേകിച്ചു കാര്യം ഒന്നും ഇല്ലെന്നു അറിയാം…
അതോണ്ട് തന്നെ ഡിപ്പാർട്മെന്റിലേക്ക് എത്തുന്ന വരെ എല്ലാരേം കണ്ടു വിശേഷം പറഞ്ഞു മെല്ലെയാണ് നടന്നത്…
ഡിപ്പാർട്മെന്റിലേക് കയറിയപ്പോ തന്നെ കണ്ടു ഭിത്തിയിൽ ചാരി ഉള്ള നിൽപ്പും ആരെയോ കാത്തിരുന്ന പോലെ ഉള്ള പുറത്തേക്കുള്ള നോട്ടവുമായി നിക്കുന്നു എന്റെ ശ്രീക്കുട്ടൻ…നേരത്തെ വരുന്ന കാര്യം ഒന്നും ഇന്നലെ പറഞ്ഞില്ലലോ എന്ന് ആലോചിച്ചു…
Next part ille??
കുറച്ചൂടെ എഴുതാനുണ്ട്… രണ്ട് മൂന്ന് ദിവസം കഴിഞ്ഞു പോസ്റ് ചെയാട്ടോ ?
♥️♥️♥️♥️♥️
??
Kollaam …
Nice part..
??
Kollaalo
Nannaayitund….
??
Kidilan. Kure divasamayi wait cheyyunnu. By dubai ethaanu ee alamb college?? ????
ഞങ്ങളുടെയൊക്കെ കോളേജിൽ ആരെങ്കിലും അലമ്പാക്കിയാൽ അവർക്ക് മാത്രമാണ് സസ്‌പെൻഷൻ കിട്ടുക. നിങ്ങളുടെ കോളേജിൽ കണ്ടു നിന്നവർക്കും കിട്ടുമോ? കുറെ സ്ഥലത്തു ഒരാഴ്ച സസ്‌പെൻഷൻ കിട്ടുന്നതും നോക്കി തൻവിയുടെ ഫ്രണ്ട്സ് നിൽക്കുന്ന കാര്യം പറയുന്നുണ്ടല്ലോ. കോളേജ് ഒരാഴ്ച അടച്ചിടുന്നതിനെയാണോ ഈ സസ്‌പെൻഷൻ എന്ന് പറഞ്ഞത്??
??
Ente ponno ijjathi feel❤️