“ടി എന്തുവാടി ഇത്… ഇത് വരെ കഴിഞ്ഞില്ലേ വിശേഷം പറച്ചിൽ” എന്നുള്ള ദീപ്തിയുടെ ആക്കിയുള്ളു ചോദ്യം ആണ് എന്നെ ഫോണിൽ നിന്നും ശ്രദ്ധ തിരിച്ചത്…
“ഇന്ന് തന്നെ എല്ലാം പറഞ്ഞു തീർത്താൽ എങ്ങനെയാ മോളൂസേ.. ജീവിതം അങ്ങു നീണ്ടു നിവർന്നു കിടക്കല്ലേ തനുകുട്ടി….”സൈറെടെ വക അടുത്തത്…
ഞാൻ കണ്ണ് കുർപ്പിച്ചു ഒന്ന് നോക്കിയപ്പോ തന്നെ അവര് രണ്ടും ചിരിക്കുന്നുണ്ട്…
“ഹ്മ്മ് ഹ്മ്മ്മ് നടക്കട്ടെ നടകട്ടെ ഞങ്ങൾക്ക് എല്ലാം മനസിലാവുന്നുണ്ട് കേട്ടോ…”. എന്ന് പറഞ്ഞു…പോടീ ഡാഷുകളെ എന്ന് പറഞ്ഞു ഞാൻ ഫോണിൽ ടൈം നോക്കി…
ദൈവമേ ഇത്രയും സമയം ഞങ്ങൾ സംസാരിച്ചോ…സമയം പോയതറിഞ്ഞില്ലലോ…
അവർ ഫിലിം കണ്ടു കഴിഞ്ഞെന്ന് പറഞ്ഞപ്പോഴാണ് ശ്രീയും ഇത്രയും സമയം ആയെന്ന് അറിഞ്ഞത്…
അന്നേരമാണ് അവൻ ലഞ്ച് പോലും കഴിച്ചില്ലലോന്ന് ഓർത്തത്…അങ്ങനെ എന്നാ പിന്നെ കാണാം പോയി കഴിക്കാൻ പറഞ്ഞു ചാറ്റ് നിർത്തി…..
ശ്രീയും അവന്റെ തിരക്കുകളിലേക് പോയി…അന്ന് എന്തോ എനിക്ക് ഒരു പതിവില്ലാത്ത സന്തോഷം വന്നു എന്നെ മൂടിയിരുന്നു…..
അങ്ങനെ വൈകിട്ട് ചായയും കുടിച്ചു കുറച്ചു നേരം ടൈം ബാഡ്മിന്റനും കളിച്ചു ക്ഷീണിച്ചു റസ്റ്റ് എടുത്തു…സാറ്റർഡേയ്സ് ഞങ്ങൾക്ക് ഫുൾ റസ്റ്റ് ആണ്.. അന്ന് ബുക്ക് തുറക്കാറില്ല…വർക്സ് ഒക്കെ ചെയുന്നത് സൺഡേ ആണ്….
വൈകിട്ട് മെസേജ് ചെയ്തതപ്പോ ശ്രീ പുറത്താണെന്ന് പറഞ്ഞു…ശ്രീയും ടീംസും ഇന്ന് ഫിലിം കാണാൻ സെക്കന്റ് ഷോയിക് പോവുന്നുണ്ടെന്ന് പറഞ്ഞിരുന്നു…
മിക്കവാറും ശനിയാഴ്ചകളിൽ രാത്രി പന്ത്രണ്ട് മണി കഴിഞ്ഞു ഓജോ ബോർഡ് കളിക്കൽ ഞങ്ങളുടെ ഒരു സ്ഥിരം പരീക്ഷണം ആണ്…
ഞങ്ങളുടെ എന്നല്ല റൂമിന്റെ ഓപ്പോസിറ്റ് റൂമിലെ രണ്ട് എണ്ണത്തിന്റെ നിർബന്ധം കൊണ്ടാണ്……ഞങ്ങൾക്ക് മൂന്ന് പേർക്കും ഭയങ്കര ധൈര്യം ആണെന്നാ ആ പൊട്ടത്തിമാരുടെ വിചാരം…പുറത്ത് കാണിക്കുന്ന ജാട മാത്രെ ഉള്ളുന്ന സത്യം ഞങ്ങൾക് മാത്രെ അറിയുള്ളു…..മുഖത്തു ഉള്ള ധൈര്യം മാത്രെ ഉള്ളു ഞങ്ങൾക്ക്…
ഇനി അവരെ കുറിച്ച് പറയാണെങ്കിൽ എല്ലാരും പരിചയപ്പെടേണ്ട ടീംസാണ്…
നിഷ്മയും ജിൻസിയും…..ECലെ ടോപ്പേഴ്സ് ആണ് രണ്ടും .. ബുദ്ദി കൂടി വട്ടായതാണ് രണ്ടെണ്ണത്തിനും…. ദോഷം പറയരുതല്ലോ ഇവരെ കൊണ്ട് നമുക്ക് എപ്പോഴും എട്ടിന്റെ പണി മാത്രെ കിട്ടാറുള്ളു….
ഇവരുടെ റൂമിൽ ഒരു കലിപ്പത്തി കൂടി ഉണ്ട്….അവളുടെ കലിപ്പൻ കാമുകനെ ഇടത്തോട്ടും വലത്തോട്ട് തിരിയാൻ സമ്മദിക്കില്ല കാമുകി……അവളോട് ഒന്ന് പറയാതെ ബാത്രൂമിൽ പോവാൻ പോലും സമ്മദിക്കില്ല എന്നർത്ഥം……
അവൻ എന്തെങ്കിലും ദേഷ്യപ്പെട്ടു അവൻ പറഞ്ഞാ അവൾ അപ്പോ ബോധം കേട്ടു വീഴും……..ചെക്കൻ പേടിച്ചിട്ടാണ് ഇട്ടിട്ട് പോവാത്തത്…..എന്തെങ്കിലും പറഞ്ഞാ അവന്റെ പേര് എഴുതി വെച്ചു മരിക്കുമെന്ന് പറഞ്ഞു ബ്ലാക്‌മെയിൽ ചെയ്യും….
മൊത്തത്തിൽ ചെക്കനെ പ്രാന്ത് പിടിപ്പിക്കും…….ഇവരുടെ പ്രശ്നം തീർക്കാനെ ഞങ്ങൾക്ക് നേരം ഉള്ളു…..ഇവൾ അവനെ കോൾ ചെയ്യുമ്പോ ഈ പാവങ്ങളെ പുറത്താക്കും അതാണ് ഇവർ നമ്മുടെ റൂമിൽ….
ജിൻസി അടുത്തുള്ളപ്പോൾ വീട്ടിലേക് കോൾ ചെയ്യാൻ നല്ല പേടിയാണ്…… അവളുടെ സൗണ്ട് ഒരുമാതിരി ചെക്കമാരുടെ സൗണ്ട് പോലെ ആണ്….. ഫോണിൽ ഇവളുടെ സൗണ്ട് കേട്ടാൽ നമ്മുടെ വീട്ടുകാർ സംശയിക്കും…
ഒരു ദിവസം നമ്മുടെ ദീപ്‌തിക്കു ഒരു പണി കിട്ടിയിട്ടുണ്ട്…..കോളിന് ഇടയിൽ ജിൻസിയുടെ സൗണ്ട് കേട്ടു ദീപ്തിയുടെ പപ്പക്ക് സംശയം ദീപ്തി ഹോസ്റ്റലിൽ തന്നെ ഉണ്ടോന്നു …..
ഹോസ്റ്റലിൽ ആണെന്ന് എങ്ങനെ സംശയിക്കാതിരിക്കും ഫോണിലൂടെ ഏതോ ചെക്കന്റെ സൗണ്ട് കേട്ടു അതും രാത്രി….. പപ്പ അവളെ വിളിച്ചു nalla ബഹളം വെച്ചു…..
ഞങ്ങൾ എല്ലാരും മാറി മാറി പറഞ്ഞിട്ടും പപ്പ വിശ്വസിക്കാഞ്ഞിട്ട് വീഡിയോ കോൾ ചെയ്ത് ഹോസ്റ്റലിലെ റൂം കാണിച്ചപ്പോഴാണ് പപ്പ ഒന്ന് അടങ്ങിയത്…
ഓജോ ബോർഡ് ഒക്കെ ആയിട്ട് അവർ റൂമിലേക്കു എത്തി അവർ തന്നെ സംഭവം സെറ്റ് ആകും…
എനിക്ക് ഈ പ്രേതങ്ങളെ പണ്ടേ പേടിയാണ്…അതോണ്ട് കാഴ്ചക്കാരി ആയിട്ട് കുറച്ചു മാറി ഇരിക്കും…ബ്ലാങ്കറ്റ് ഇട്ടു പുതച്ചു കണ്ണ് മാത്രം പുറത്ത് ആക്കി നോക്കും അത്രെ ഉള്ളു….
ഫോൺ യൂസ് ചെയ്യാമെന്ന് വിചാരിച്ചാൽ ഫോണിന്റെ ലൈറ്റ് കണ്ടാൽ പ്രേതം വരില്ലെന്ന് പറഞ്ഞു ഇവർ അത് സമ്മദിക്കില്ല…
Next part ille??
കുറച്ചൂടെ എഴുതാനുണ്ട്… രണ്ട് മൂന്ന് ദിവസം കഴിഞ്ഞു പോസ്റ് ചെയാട്ടോ ?
♥️♥️♥️♥️♥️
??
Kollaam …
Nice part..
??
Kollaalo
Nannaayitund….
??
Kidilan. Kure divasamayi wait cheyyunnu. By dubai ethaanu ee alamb college?? ????
ഞങ്ങളുടെയൊക്കെ കോളേജിൽ ആരെങ്കിലും അലമ്പാക്കിയാൽ അവർക്ക് മാത്രമാണ് സസ്‌പെൻഷൻ കിട്ടുക. നിങ്ങളുടെ കോളേജിൽ കണ്ടു നിന്നവർക്കും കിട്ടുമോ? കുറെ സ്ഥലത്തു ഒരാഴ്ച സസ്‌പെൻഷൻ കിട്ടുന്നതും നോക്കി തൻവിയുടെ ഫ്രണ്ട്സ് നിൽക്കുന്ന കാര്യം പറയുന്നുണ്ടല്ലോ. കോളേജ് ഒരാഴ്ച അടച്ചിടുന്നതിനെയാണോ ഈ സസ്‌പെൻഷൻ എന്ന് പറഞ്ഞത്??
??
Ente ponno ijjathi feel❤️