Crush 7[Naima] 165

ഇന്നും അലക്കുമ്പോ ഇവിടുത്തെ ഒരു ടാപ് പൊട്ടിച്ചു……. മാസത്തിൽ ഒരു ടാപ് പൊട്ടിക്കണമെന്ന് എനിക്ക് ഒരു നേർച്ച പോലെയാണ് അത്‌ പോലെ തന്നെ ആണ് വാഷ്റൂമിന്റെ ലോക്കും…..

വെള്ളം അമൂല്യമാണെന്ന് പഠിച്ചത് കൊണ്ട് ഒരു തുള്ളി വെള്ളം വേസ്റ്റ് ആവുന്നത് കണ്ടാൽ ഞാൻ ആ ടാപ് അടക്കാൻ നോക്കും….അങ്ങനെ അടച്ചു തിരിച്ചു തിരിച്ചു അത്‌ പൊട്ടിക്കും….ഇവിടെ ക്യാമറ ഇല്ലാത്തത് എന്റെ ഭാഗ്യമാണ്…

പാപി ചെല്ലുന്നിടം പാതാളം എന്ന് കേട്ടിട്ടില്ലേ ആ ഒരു ലൈൻ പോവുന്ന ആൾ ആണ് ഞാൻ… വഴിയേ പോവുന്ന പണി ഒക്കെ ഇരന്നു മേടിക്കും…..

രണ്ടു കിലോമീറ്റർ ദൂരെ ഉള്ള പണി വരെ ഏണി ഇട്ട് പിടിക്കുന്ന ടൈപ്പ് ആണ്… വെറുതെ ആവശ്യം ഇല്ലാത്ത കാര്യങ്ങളിൽ പോയി ഇടപെട്ടു മുട്ടൻ പണി വാങ്ങുന്നത് ഞങ്ങളുടെ സ്ഥിരം പരിപാടി ആണ്…..എന്ത്‌ പ്രശനം ഉണ്ടായാലും എന്റെ ദീപ്തിയും സൈറയും കൂടെ ഉണ്ടാവും ധൈര്യത്തിന്…….

ഞങ്ങൾ ആ ടാപ്പിൽ ഒരു തുണി വെച്ച് അഡ്ജസ്റ്റ് ചെയ്ത് അവിടുന്ന് സ്കൂട്ട് ആയി….

പിന്നെ പോയി ഒരു കുളിയും പാസ്സ് ആക്കി എത്തിയപോഴേക്കും ലഞ്ച് കഴിക്കാൻ നേരം ആയി…

അങ്ങനെ ലഞ്ച് കഴിച്ചു വന്നു ഫോൺ നോക്കിയപ്പോഴും ശ്രീടെ മെസ്സേജോ കോളും ഒന്നും കണ്ടില്ല…ചിലപ്പോ എണീറ്റു കാണില്ല ഹോളിഡേ അല്ലെ…

എന്തായാലും അങ്ങോട്ട് കേറി മെസ്സേജ് ചെയ്യുന്നില്ല…ഫോൺ മാറ്റി വെച്ചിട്ട് ഞങ്ങൾ മൂവി കാണാൻ തുടങ്ങി….

അവന്റെ മെസ്സേജോ കോളോ പ്രതീക്ഷിച്ചു എന്റെ രണ്ടു കണ്ണുകളും ഇടക്ക് ഫോണിലേക്കു നീണ്ടു….

പെട്ടന്ന് ഫോൺ ബെഡിൽ ഇരിന്നു വൈബ്രേറ്റ് ചെയുന്നത് കണ്ടു…ശ്രീടെ മെസ്സേജ് ആന്നെന്നു കണ്ടപ്പോ തന്നെ മനസൊന്നു തുടിച്ചു കൂടെ ചുണ്ടിൽ ഒരു പുഞ്ചിരിയും…

“Heyyyy……Mng”

“Now?? Haha Its noon man”

“ഹ്മ്മ്‌..just wok up..കഴിച്ചോ”

“Yeaa. Had breakfast n lunch…n u??”

“No കഴിക്കണം.”

“ഹ്മ്മ്‌.. റോഷൽ എവിടെ ”

“അവൻ കോളിൽ ആണ് ”

“ഹ്മ്മ്‌..”

“U busy”

“Yeaa watching movie”

“……”

“……”

“……”

“……”

“ഹ്മ്മ്‌.. ഇയാൾ എന്താ എന്നോട് എക്സാമിന് വന്നപ്പോ മിണ്ടാതിരുന്നത്??”

“താൻ എന്താ എന്നോട് സ്റ്റേഷനിൽ വെച്ചു മിണ്ടാഞ്ഞത്….സ്റ്റേഷനിൽ വെച്ച് എന്നെ മൈൻഡ് ചെയ്തോ?? ”

“ഓഹ് അപ്പൊ പകരത്തിനു പകരം ”

“അതേ.. എന്തേ?? വിഷമായോ??”

“Ehh. Noo.. ഞാൻ എന്തിനാ വിഷമിക്കുന്നെ ”

“….”

അങ്ങനെ ഞങ്ങളുടെ ചാറ്റ് നീണ്ടു പോയി…ഞാനും അവനും മാത്രം ഉള്ള ലോകം…അവന്റെ ഓരോ മെസ്സേജും കാണുമ്പോ എന്നെ കണ്ണ് വിടരുകയും ചുണ്ടിൽ ഒരു പുഞ്ചിരിയും വിരിയും…

പ്രണയമാണെന്ന് പറയാൻ കഴിയില്ലെങ്കിലും അവനോട് സംസാരിക്കാനും വിശേഷങ്ങൾ പങ്ക് വെക്കാനും കഴിയുന്നുണ്ട്…പ്രണത്തിനുമപ്പുറം ഒരു നല്ല ഫ്രണ്ട്ഷിപ്പ് ഞങ്ങൾക്കിടയിൽ ദൃഡമായി…

ആദ്യം ഉണ്ടായിരുന്ന പരിഭ്രമമെല്ലാം എല്ലാം തീർത്തും മാറി ഇപ്പോ തമ്മിൽ സംസാരിക്കാൻ കഴിയുന്നുണ്ട്..

അവർ ഫിലിം തീർന്നു എണീറ്റപ്പോഴും ഞാൻ ചാറ്റിംഗ് തന്നെ ആയിരുന്നു…

Updated: October 10, 2022 — 10:52 pm

14 Comments

  1. Next part ille??

    1. കുറച്ചൂടെ എഴുതാനുണ്ട്… രണ്ട് മൂന്ന് ദിവസം കഴിഞ്ഞു പോസ്റ് ചെയാട്ടോ ?

  2. ♥️♥️♥️♥️♥️

    1. Nannaayitund….

  3. Kidilan. Kure divasamayi wait cheyyunnu. By dubai ethaanu ee alamb college?? ????

    1. ഞങ്ങളുടെയൊക്കെ കോളേജിൽ ആരെങ്കിലും അലമ്പാക്കിയാൽ അവർക്ക് മാത്രമാണ് സസ്‌പെൻഷൻ കിട്ടുക. നിങ്ങളുടെ കോളേജിൽ കണ്ടു നിന്നവർക്കും കിട്ടുമോ? കുറെ സ്ഥലത്തു ഒരാഴ്ച സസ്‌പെൻഷൻ കിട്ടുന്നതും നോക്കി തൻവിയുടെ ഫ്രണ്ട്സ് നിൽക്കുന്ന കാര്യം പറയുന്നുണ്ടല്ലോ. കോളേജ് ഒരാഴ്ച അടച്ചിടുന്നതിനെയാണോ ഈ സസ്‌പെൻഷൻ എന്ന് പറഞ്ഞത്??

  4. Ente ponno ijjathi feel❤️

Comments are closed.