സന്തോഷത്തിന്റെ കാരണം അറിയാം പക്ഷെ എനിക്ക് എന്തിനോ സങ്കടം കൂടെ വന്നു…..ഇതിപ്പോ പ്രൊപോസൽ സീൻ ആയിരുന്നോ…
പെട്ടന്ന് സൈറ വന്നു കോസ്റ്റ്റ്റൂം മാറാൻ പോവാമെന്ന് പറഞ്ഞപോഴാണ് എനിക്ക് ബോധം വന്നത്…
കേട്ടത് സത്യം തന്നെ ആണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ…ആദ്യമായിട്ട് ഒരാളോട് തോന്നിയ ഇഷ്ടം തിരിച്ചും ഉണ്ടെന്ന് അറിയുമ്പോ ഉണ്ടാവുന്ന സന്തോഷം ഉണ്ടല്ലോ എങ്ങനെയാ അതൊന്നു എക്സ്പ്രസ്സ് ചെയ്യുന്നേ…
സൈറയുടെ കൈ പിടിച്ചു പോവുമ്പോ പല വട്ടം തിരിഞ്ഞു നോക്കിയാണ് പോന്നത്… ആൾ പോക്കറ്റിൽ കൈ ഇട്ടു അരഭിത്തിയിൽ ചാരിനിന്നു എന്നെ തന്നെ നോക്കുന്നുണ്ട്….
ഞാൻ നോക്കുന്നത് കണ്ടതും കണ്ണ് ചിമ്മി ചിരിച്ചു കാണിച്ചു……ഞാൻ കൊതിച്ച പോലെ സന്തോഷത്തിൽ പ്രണയം നിറഞ്ഞുള്ള ചിരി…..
ഞാൻ ഇവനോട് എന്ത് പറയും ഇതല്ലേ ഞാനും കേൾക്കാൻ ആഗ്രഹിച്ചത്…ഇഷ്ടമാണ്…ഇത് വരെ ആരോടും തോന്നാത്ത ഒരിഷ്ടം….വല്ലാത്തൊരു സന്തോഷം വന്നു പൊതിയുന്ന പോലെ തോന്നി…. മനസ് സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന പോലെ….
ഹോസ്റ്റലിൽ എത്തി അവരോട് കാര്യം പറഞ്ഞപ്പോ അവർ രണ്ടും അന്തം വിട്ട് നില്പാണ്.. അവൻ ഇത്ര ഫാസ്റ്റ് ആണെന്ന് കരുതി ഇല്ല പോലും…തത്കാലം ഒന്നും പറയേണ്ടെന്ന് അവർ പറഞ്ഞു…
ഇത് എവിടെ വരെ പോവുമെന്ന് നോക്കാമെന്ന്…….ഇവർക്ക് എന്നെ അറിയാം എന്റെ മനസും അറിയാം…
“ഇതിപ്പോ നിന്നെ പ്രൊപ്പോസ് ചെയ്തതല്ലല്ലോ.. കെട്ടി കൊണ്ട് പോവുന്നല്ലേ പറഞ്ഞെ….എന്നാലും അവൻ ഇത്ര പെട്ടന്ന് നിന്റെ മനസിലിരുപ്പ് കണ്ടു പിടിച്ചല്ലോ….”..സൈറ ആലോചനയ്ക്കിടെ പറയുന്നുണ്ട്…
“അതെങ്ങനെയാ… അവൻ ഒന്ന് നോക്കുമ്പോഴേക്കും ഇവൾ പൂത്തുലഞ്ഞു അങ്ങ് നിക്കും… അത് മാത്രമാണോ ഒരു മയത്തിൽ ഒക്കെ വായ്നോക്കിയാ പോരെ…. അന്ന് ക്ലാസിൽ ഇരുന്നു രണ്ടെണ്ണം കൂടി നോക്കുന്ന കണ്ടില്ലേ… ഓഹ് എന്റെ കർത്താവേ….” ദീപ്‌തി നിർത്തി അങ്ങ് അപമാനിക്കുന്നുണ്ട്….
തുടരും…..
Next part ille??
കുറച്ചൂടെ എഴുതാനുണ്ട്… രണ്ട് മൂന്ന് ദിവസം കഴിഞ്ഞു പോസ്റ് ചെയാട്ടോ ?
♥️♥️♥️♥️♥️
??
Kollaam …
Nice part..
??
Kollaalo
Nannaayitund….
??
Kidilan. Kure divasamayi wait cheyyunnu. By dubai ethaanu ee alamb college?? ????
ഞങ്ങളുടെയൊക്കെ കോളേജിൽ ആരെങ്കിലും അലമ്പാക്കിയാൽ അവർക്ക് മാത്രമാണ് സസ്‌പെൻഷൻ കിട്ടുക. നിങ്ങളുടെ കോളേജിൽ കണ്ടു നിന്നവർക്കും കിട്ടുമോ? കുറെ സ്ഥലത്തു ഒരാഴ്ച സസ്‌പെൻഷൻ കിട്ടുന്നതും നോക്കി തൻവിയുടെ ഫ്രണ്ട്സ് നിൽക്കുന്ന കാര്യം പറയുന്നുണ്ടല്ലോ. കോളേജ് ഒരാഴ്ച അടച്ചിടുന്നതിനെയാണോ ഈ സസ്‌പെൻഷൻ എന്ന് പറഞ്ഞത്??
??
Ente ponno ijjathi feel❤️