Crush 7[Naima] 165

അവിടെ എത്തിയപ്പോ പ്രാക്ടിസിന്റെ ലാസ്റ്റ് ഡേ ആയോണ്ട് കാണാൻ നിറയെ കുട്ടികൾ ഉണ്ട്.. എനിക്ക് ആകെ ചമ്മൽ ആയി…. ചുമ്മാ നിന്ന് കൊടുത്തു.. ചിരിക്കേണ്ടത് എങ്ങനെ ആണെന്ന് ക്ലാസ് ഒക്കെ തന്നു…….

ആർട്സ് ഡേ ആയോണ്ട് പ്രോഗ്രാമിന് ഉള്ള അധികം ഡേ സ്കോളഴ്‌സും ഹോസ്റ്റലിൽ തന്നെ ആയിരുന്നു…പ്രാക്ടീസ് ഒക്കെ തകൃത്യയായി നടന്നു….

ആർട്സ് ഡേയിൽ ഒന്നും വലിയ താല്പര്യം ‌ ഇല്ലാത്ത നമ്മുടെ ചെക്കന്മാർ വന്നത് ഉച്ചക്കാണ്…ചിലപ്പോ ഈ പ്രോഗ്രാം കഴിഞ്ഞു അവർ പോവും..

ഒപ്പന ഫസ്റ്റ് ഡേ ഉച്ചക്ക് ആയോണ്ട് മേക്കപ്പ് ഒക്കെ ചെയ്ത് നേരത്തെ ഇരുന്നു….മുസ്ലിം മണവാട്ടികളുടെ ട്രെഡിഷണൽ ഡ്രെസ് ആയിരുന്നു…

മിററിൽ നോക്കിയപ്പോ എന്റെ ഈശ്വരാ ഇത് ഞാൻ തന്നെ ആണോ എന്ന് വിചാരിച്ചു പോയി.. അത്രക് ഉണ്ട് പുട്ടി മുഖത്തു… അടിപൊളി കത്തി വേഷം… എന്നെ തിരിച്ചറിയാനേ പറ്റുന്നില്ല…ഞങ്ങൾ മൂന്ന് പേരും കൂടി പല പോസിലും സെൽഫി എടുത്തു..

ഒരു ഷോൾ ഒക്കെ പുതച്ചു ഓഡിറ്റോറിയത്തിലേക്ക് പോയത്.. ആരും നമ്മളെ തിരിച്ചറിയതോണ്ട് കുഴപ്പമില്ല..കൂടെ ഉള്ള രണ്ടെണ്ണത്തിനെ എങ്ങാനും കണ്ട് മനസിലാക്കിയാലായി…

ശ്രീയും റോഷലും ഓഡിറ്റോറിയത്തിൽ എത്തിയപ്പോ തന്നെ എന്നെ കാണാൻ വന്നു….കണ്ണിമക്കാതെ നോക്കി നിന്ന അവനെ കണ്ടപ്പോ എനിക്ക് എവിടുന്നൊക്കെയോ ഇല്ലാത്ത നാണം വന്നു…

അപ്പോ തന്നെ സൈറ ഞങ്ങളുടെ ഇടയിൽ നിന്നു ഒന്ന് മുരടനക്കി വിരൽ ഞൊടിച്ചു ശബ്ദം ഉണ്ടാക്കി…അപ്പോഴാണ് സ്വപ്നത്തിലെന്ന പോലെ ഞങ്ങൾ രണ്ടാളും ഉണർന്നത്…ഉടനെ അവൻ എന്നെ നോക്കി പുഞ്ചിരിച്ചു… ബ്ലഷ്‌ ചെയുന്നത് അവർ കാണാതിരിക്കാൻ ഇടക്ക് മുഖം താഴ്ത്തി കൊണ്ടിരുന്നു…… അല്ലെങ്കിൽ ഹോസ്റ്റലിൽ ചെല്ലുമ്പോ ഇവളുമാർ ചെണ്ട കൊട്ടുന്ന പോലെ ഇട്ടു കൊട്ടും…

“ശ്രീ നീ ആ സ്റ്റേജിന്റെ റൈറ്റ് കോർണറിൽ ഒന്ന് വന്നു നിക്കണേ… ഇവൾക്കേ ആകെ നാണം വരുന്നത് നിന്നെ കാണുമ്പോ മാത്രമാണെ……” ദീപ്‌തി പറഞ്ഞത് കേട്ടു എന്റെ മുഖത്തു ഉണ്ടായ നാണം എങ്ങോട്ടാ പോയി…ഇവൾ എന്നെ നാറ്റിക്കാൻ ആയി തന്നെ തുനിഞ്ഞു ഇറങ്ങിയേക്കാണല്ലോ ഭഗവാനെ…..

ഞാൻ അപ്പൊ തന്നെ അവളെ നോക്കി കൈ കൂപ്പി…ശത്രുക്കൾക്ക് പോലും ഇങ്ങനെ ഫ്രണ്ട്സിനെ കൊടുക്കല്ലേ എന്നോർത്തു നോക്കിയപ്പോ.. മാമനോട് ഒന്നും തോന്നല്ലേ എന്ന പോലെ എക്സ്പ്രഷൻ ഇട്ട് നിക്കുന്നുണ്ട് ഒരു പാവം കുട്ടി …….

അങ്ങനെ ഒപ്പന ഒക്കെ സൂപ്പർ ആയിട്ട് കുട്ടികൾ കളിച്ചു… നോക്കിയപ്പോ ഉണ്ടെടാ നമ്മുടെ ടീംസ് എല്ലാം കറക്റ്റ് ആയിട്ട് റൈറ്റ് കോർനറിൽ തന്നെ ഉണ്ട്…..നാണത്തിന് പകരം എനിക്ക് നല്ല ചിരിയാണ് വന്നത്… അതൊന്നു കഴിഞ്ഞപ്പോഴാണ് സമാധാനം ആയത്……..

ഓഡിറ്റോറിയത്തിന്റെ പുറത്തുള്ള കോറിഡോറിൽ എല്ലാരോടും സംസാരിച്ചോണ്ട് ഇരുന്നപ്പോ പെട്ടെന്ന് ശ്രീയും റോഷലും അടുത്തേക് വന്നു…

ഞാൻ അപ്പോ കുറച്ചു മാറി നിന്നു എങ്ങനെ ഉണ്ടായിരുന്നു എന്റെ പെർഫോമൻസ് എന്ന് അവനോട് ചോദിച്ചു… ഗംഭീരം എന്ന് പറഞ്ഞ് തലയാട്ടി കളിയാകുന്നുണ്ട് …..

വിശേഷങ്ങൾ ഒക്കെ പറഞ്ഞു കൊണ്ട് നിന്നപ്പോ പെട്ടന്ന് എന്റെ അടുത്തേക് കുറച്ചു ചേർന്നു നിന്നു എന്നോട്…. “ഒരു ആറേഴു കൊല്ലം കഴിയുമ്പോ ഇത് പോലെ ഞാൻ തൃശ്ശൂർക് കൊണ്ട് പോയ്ക്കോളാം…” എന്ന് പതിയെ ഞാൻ കേൾക്കാൻ മാത്രം പറഞ്ഞു……

അവൻ എന്താ പറഞ്ഞതെന്ന് മനസിലാക്കാൻ കുറച്ചു സെക്കൻഡ്‌സ് വേണ്ടി വന്നു…

ആൾടെ വീട് തൃശൂർ ആണ്..തിരിച്ചു മറുപടി ഒന്നും പറയാൻ ആവാതെ ഞാൻ മിഴിച്ചു നിന്ന് പോയി ….

എനിക്ക് സന്തോഷോം സങ്കടോം എന്തോ ഒരു പരിഭ്രാമവും എല്ലാം കൂടെ മനസ്സിൽ വന്നു…..എന്റെ ഉള്ളം കൈ വരെ തണുത്ത വിറച്ചു പോയി….

Updated: October 10, 2022 — 10:52 pm

14 Comments

  1. Next part ille??

    1. കുറച്ചൂടെ എഴുതാനുണ്ട്… രണ്ട് മൂന്ന് ദിവസം കഴിഞ്ഞു പോസ്റ് ചെയാട്ടോ ?

  2. ♥️♥️♥️♥️♥️

    1. Nannaayitund….

  3. Kidilan. Kure divasamayi wait cheyyunnu. By dubai ethaanu ee alamb college?? ????

    1. ഞങ്ങളുടെയൊക്കെ കോളേജിൽ ആരെങ്കിലും അലമ്പാക്കിയാൽ അവർക്ക് മാത്രമാണ് സസ്‌പെൻഷൻ കിട്ടുക. നിങ്ങളുടെ കോളേജിൽ കണ്ടു നിന്നവർക്കും കിട്ടുമോ? കുറെ സ്ഥലത്തു ഒരാഴ്ച സസ്‌പെൻഷൻ കിട്ടുന്നതും നോക്കി തൻവിയുടെ ഫ്രണ്ട്സ് നിൽക്കുന്ന കാര്യം പറയുന്നുണ്ടല്ലോ. കോളേജ് ഒരാഴ്ച അടച്ചിടുന്നതിനെയാണോ ഈ സസ്‌പെൻഷൻ എന്ന് പറഞ്ഞത്??

  4. Ente ponno ijjathi feel❤️

Comments are closed.