എല്ലാ കുട്ടികളും ആർട്സ് ഡേ നടക്കാൻ പോകുന്നതിന്റെ ആവേശത്തിലാണ്…ഓരോ പ്രാക്ടീസ് കാണാൻ പോവാൻ നല്ല രസം ആണ്..
ഞങ്ങൾ മൂന്ന് പേരും മുങ്ങി നടക്കുന്നത് ഹൌസ് ക്യാപ്റ്റൻസ് അറിഞ്ഞിട്ടോ എന്തോ എന്നോട് ഡ്രാമയിൽ ഒരു റോളിൽ അഭിനയിക്കാൻ പറഞ്ഞു… ജീവിതത്തിൽ അഭിനയിക്കാൻ ഞാൻ മിടുക്കി ആണെങ്കിലും ഈ നാടകത്തിൽ ഒക്കെ ആവുമ്പോ ചിലപ്പോ ശരിക്കും അഭിനയിച്ചു കളയും…
അതോടെ അവരുടെ പരിപാടി കുളം തൊണ്ടുമെന്ന് അറിയാവുന്നത് കൊണ്ട് വിവേകേട്ടന്റെ കാലു പിടിച്ചാണ് സ്കൂട്ട് ആയത്…. പുള്ളി അന്നേ എനിക്ക് ഒരു പണി വെച്ചിട്ടുണ്ടെന്നു പറഞ്ഞു….പണി വരുമ്പോ കാണാം എന്ന് വിചാരിച്ചു ഇങ്ങനെ അടിച്ചു പൊളിച്ചു നടന്നു…
ഇതിനിടയിൽ സസ്പെന്ഷൻ കിട്ടിയ ടീംസൊക്കെ തിരിച്ചു വന്നു.. വാണിംഗ് ഉള്ളത് കൊണ്ട് അവന്മാർ കുറച്ചു അടങ്ങിയിട്ടുണ്ട്…..ബൈക്ക് ഷെഡിൽ ഇരുന്നുള്ള ഇവന്മാരുടെ പട്ടി ഷോ ആണ് സഹിക്കാൻ പറ്റാത്തത്…ഞങ്ങളെ കാണുമ്പോ ഇപ്പോഴും നോക്കി ദഹിപ്പിക്കും…
മനസ്സിൽ നല്ല കുറച്ചു മലയാള അക്ഷരശ്ലോകങ്ങൾ വിളിച്ചിട്ടാണ് അവരുടെ മുന്നിലൂടെ എന്നും പാസ്സ് ചെയ്ത് പോവാറുള്ളത്…
ഇതിനിടയിൽ ദീപ്തിക്കു ഒരു ഡൌട്ട് ഇവന്മാർക്ക് നമ്മളോട് എന്താ ഇത്രക് ദേഷ്യമെന്ന്….ആർക്കറിയാം ഇവന്മാരുടെ ഒക്കെ മനസിൽ എന്താണെന്ന്… അങ്ങോട്ട് ചെന്നു ചോദിക്കേണ്ട താമസം ആട്ടി വിടും അവർ….ഇനി അടുത്ത വള്ളി എന്താണാവോ എന്നോർത്തു പോയി….
വലിയ മാറ്റങ്ങൾ ഒന്നും ഇല്ലാതെ ദിവസങ്ങൾ പോയി..ഈ ദിവസങ്ങളിൽ ഉണ്ടായ ഏറ്റവും വലിയ മാറ്റം എന്തെന്നാൽ ഞങ്ങൾ അഞ്ചു പേരും കുറച്ചു കൂടി ഫ്രീ ആയി ഇടപഴുകി തുടങ്ങി…. ആദ്യം ഒക്കെ എത്ര അടുപ്പം ഉണ്ടായിരുന്നിട്ടും ഒരു മടി ഉണ്ടായിരുന്നു ഒരു പരിധി വിട്ട് സംസാരിക്കാൻ പോലും… ഇപ്പൊ അതൊക്കെ മാറി നല്ല ബോണ്ട് ഉണ്ട്….
ഇതിനിടയിൽ ഒരു ദിവസം ഞങ്ങൾ അഞ്ചുപേരും ക്യാന്റീനിൽ നിന്ന് ഡിപ്പാർട്മെന്റിലേക് നടന്നപ്പോൾ…. എവിടുന്നോ ശ്രീയേട്ടാ എന്നുള്ള ഇത് വരെ കേൾക്കാത്ത ഒരു കിളിനാദം….
ഇതാരപ്പാ എന്നോർത്തു തിരിഞ്ഞപ്പോ ഫസ്റ്റ് ഇയറിലെ ഒരു സുന്ദരികുട്ടി കൂടെ ഫ്രണ്ട്സും ഉണ്ട്.. ഇവരെ ഒക്കെ ഹോസ്റ്റലിൽ കണ്ടിട്ടുണ്ട്…അവൾ എന്തിനാ എന്റെ ശ്രീക്കുട്ടൻ വിളിച്ചത്… ഞാൻ ഇങ്ങനെ കാര്യമായ ആലോചനയിൽ ആയിരുന്നു…
അപ്പോഴേക്കും ആ കുട്ടി കുറച്ചു പേപ്പേഴ്സ് കൊണ്ട് വന്നു ശ്രീടെ കയ്യിൽ കൊടുക്കുന്നത് കണ്ടു…വിശേഷങ്ങൾ ഒക്കെ ചോദിക്കുണ്ട്… എന്നിലെ കാമുക്കിത് ഇത് താങ്ങാൻ പറ്റുമോ……
അത് കണ്ടപ്പോ മുതൽ ആകെ ഒരു വല്ലായ്മ നെഞ്ചിൽ ആണെങ്കിൽ വല്ലാത്ത ഒരു കൊളുത്തി പിടുത്തം….
പെട്ടെന്ന് ദീപ്‌തി എന്റെ കയ്യിൽ പിടിച്ചു ചേർന്നു നിന്നോണ്ട് “ഇവൾ നിന്റെ എതിരാളിയാണോ”..”അവളുടെ ശ്രീയേട്ടാ വിളിയിൽ കുറച്ചു പഞ്ചാര കൂടുതൽ ഇല്ലേ” എന്ന് സൈറയും പറഞ്ഞു….
അത് കൂടി കേട്ടപ്പോ ഒരു നോവ് എന്റെ മുഖത്തു തെളിഞ്ഞു വന്നു നല്ല അസ്സൽ കുശുമ്പ് തന്നെ….മുഖം കടുന്നൽ കുത്തിയത് പോലെ ആയി…..
ഞാൻ ആ കുട്ടിയെ നല്ല പോലെ സ്കാൻ ചെയ്തോണ്ട് ഇരുന്നപ്പോൾ സൈറ ചോദിക്കുന്നുണ്ട് “ആ കൊച്ചിനെ ഇപ്പോ തന്നെ നോക്കി കൊല്ലുമോ എന്ന് “…..അപ്പോഴേക്കും അവരും പോയി…. മൊത്തത്തിൽ ആകെ ഒരു അസ്വസ്ഥത…
അവർക്ക് അസ്സിഗ്ന്മെന്റ് എഴുതാൻ കൊടുത്തതാണെന്ന് ശ്രീ പറഞ്ഞു..ഇവൻ ഇതൊക്കെ ഞങ്ങളോട് പറഞ്ഞൂടെ ഞങ്ങൾ ആരെ കൊണ്ടെങ്കിലും എഴുതിക്കില്ലേ…..
അന്ന് മെസ്സേജ് ചെയ്തപ്പോഴും കൂടുതൽ ഒന്നും ചോദിക്കാൻ നിന്നില്ല…. അവൻ അന്ന് പതിവില്ലാതെ പിന്നെ എന്താ പിന്നെ എന്താണ് ഒരു പത്തു വട്ടം എങ്കിലും ചോദിച്ചു കാണും… നമ്മൾ ഉള്ളിൽ ഉള്ളത് പറഞ്ഞു സ്വന്തം ഇമേജ് കളയാൻ നിക്കുമോ പിന്നെ ഉള്ളിലെ ഈഗോ തന്നെ മെയിൻ റീസൺ …
അങ്ങനെ ആർട്സ് ഡേ തുടങ്ങുന്നതിനു രണ്ടു ദിവസം മുമ്പ് തന്നെ എന്നെ അന്വേഷിച്ചു വിവേകേട്ടൻ നടക്കുന്നുണ്ടെന്ന് കേട്ടു.. ഈ ലാസ്റ്റ് മിനിറ്റിൽ എന്ത് പ്രോഗ്രാമിന് ചേർക്കാനാണ് എന്നോർത്തു പുള്ളിയുടെ മുന്നിൽ ചെന്നു പെടാതെ മുങ്ങി നടന്നു…
പക്ഷെ ആർട്സ് ഡേന്റെ തലേ ദിവസം അവർ എന്നെ പൊക്കി… ഓപ്പനയിൽ മണവാട്ടി ആക്കാൻ ആണ് പോലും… ചുമ്മ ഒന്ന് നാണിച്ചു ചിരിച്ചോണ്ട് നിന്നാൽ മാത്രം മതിയെന്ന്…
എങ്ങനെ എങ്കിലും ഒഴിവാക്കാൻ പറഞ്ഞിട്ടും രക്ഷ ഉണ്ടായില്ല… എത്രയാണെന്ന് വെച്ചാ ഓരോ lame excuses പറഞ്ഞു ഒഴിവാക്കുന്നേ…വീട്ടീന്ന് സമ്മദിക്കില്ലെന്നു പറഞ്ഞപ്പോ അവർ വീട്ടിൽ വിളിച്ചു പെർമിഷൻ വാങ്ങി…അങ്ങനെ എങ്കിലും ഞാൻ ഒന്ന് സ്റ്റേജിൽ കേറുന്ന കാണാൻ പറ്റുമല്ലോന്നു പറഞ്ഞു അച്ഛനും അമ്മയും നമുക്ക് ഇട്ട് വെക്കുന്നു… .
കാര്യം കേട്ടപ്പോ ദീപ്‌തിയും സൈറയും ചിരി നിർത്തുന്നില്ല…. ഒപ്പന കളിക്കാൻ അല്ലല്ലോ മണവാട്ടി ആവാൻ അല്ലേ… സമാധാനം ഉണ്ടെന്ന് പറഞ്ഞു അവൾ കൂൾ ആകാൻ നോക്കുന്നുണ്ട്…….. അവർ ന്യൂസ് അപ്പോ തന്നെ ഗ്രൂപ്പിൽ ഇട്ടു….
പ്രാക്ടീസ് ചെയ്യുന്നിടത്തേക് ചെല്ലാൻ പറഞ്ഞു കയ്യോടെ അവർ എന്നെ പൊക്കി… പോവാതെ തരമില്ലാത്തോണ്ട് അവരെയും കൂട്ടി ഞാൻ പോയി….ചിരിക്കുന്ന കാര്യം പരിഗണിക്കാം പക്ഷെ ഈ നാണം അതിനു കുറച്ചു ബുദ്ദിമുട്ടാണ്…. എനിക്ക് ആകെ നാണം വരുന്നത് ശ്രീ എന്നെ നോക്കുമ്പോ മാത്രമാണ്…
Next part ille??
കുറച്ചൂടെ എഴുതാനുണ്ട്… രണ്ട് മൂന്ന് ദിവസം കഴിഞ്ഞു പോസ്റ് ചെയാട്ടോ ?
♥️♥️♥️♥️♥️
??
Kollaam …
Nice part..
??
Kollaalo
Nannaayitund….
??
Kidilan. Kure divasamayi wait cheyyunnu. By dubai ethaanu ee alamb college?? ????
ഞങ്ങളുടെയൊക്കെ കോളേജിൽ ആരെങ്കിലും അലമ്പാക്കിയാൽ അവർക്ക് മാത്രമാണ് സസ്‌പെൻഷൻ കിട്ടുക. നിങ്ങളുടെ കോളേജിൽ കണ്ടു നിന്നവർക്കും കിട്ടുമോ? കുറെ സ്ഥലത്തു ഒരാഴ്ച സസ്‌പെൻഷൻ കിട്ടുന്നതും നോക്കി തൻവിയുടെ ഫ്രണ്ട്സ് നിൽക്കുന്ന കാര്യം പറയുന്നുണ്ടല്ലോ. കോളേജ് ഒരാഴ്ച അടച്ചിടുന്നതിനെയാണോ ഈ സസ്‌പെൻഷൻ എന്ന് പറഞ്ഞത്??
??
Ente ponno ijjathi feel❤️