ഇന്നിനി കാന്റീലിലേക്ക് പോവണ്ടെന്ന് തീരുമാനിച്ചു ഞങ്ങൾ ഹോസ്റ്റലിലേക് തിരിച്ചു…
ഇന്നത്തെ കോട്ട കഴിഞ്ഞതാണല്ലോ…അവരോടും ബൈ പറഞ്ഞു പോന്നു…എന്നത്തേയും പോലെ കണ്ണ് കൊണ്ട് ഞാനും ശ്രീയും യാത്ര പറഞ്ഞു….ഹോസ്റ്റലിലേക്ക് നടക്കുമ്പോഴും സന്തോഷം അടക്കാൻ കഴിയുനുണ്ടായില്ല….ചമ്മലും നാണക്കേടും വേറെയും…
========================================
ഹോസ്റ്റലിലേക് പോവുന്ന വഴി മുഴുവൻ ദീപ്‌തിയും സൈറയും കൂടി കളിയാക്കി കൊന്നു.. അവർ രണ്ടു പേരും കൂടി രക്ഷിച്ചില്ലായിരുന്നെങ്കിൽ ഞാനും ശ്രീയും ഇന്ന് ചൊവ്വയിൽ എത്തിയേനെ എന്ന് പറഞ്ഞ്….
റൂമിൽ എത്തി കഴിഞ്ഞപ്പോ ഞാൻ എന്റെ ടെൻഷൻ അവരോട് ഷെയർ ചെയ്തു…അവനെ എങ്ങനെ നന്നാക്കി എടുക്കുമെന്ന് ഞങ്ങൾ മൂന്ന് പേരും കൂടി തല പുകഞ്ഞു ആലോചിച്ചു…
ഈ പ്രായത്തിൽ ഉള്ള ആൺകുട്ടികളെ പോയി ഉപദേശിക്കാൻ നിന്നാൽ അവർ നമ്മളെ കണ്ടം വഴി ഓടിക്കുമെന്നു ഉറപ്പാണ്…. എന്തെങ്കിലും പ്ലാൻ ചെയ്യാമെന്ന് പറഞ്ഞു ഞങ്ങൾ സ്ഥിരം പരിപാടികളിലേക് തിരിഞ്ഞു….
രാത്രി മെസ്സേജ് അയച്ചപ്പോ നമ്മുടെ ശ്രീകുട്ടനും കൂൾ ആണ്…. ആൾക്ക് എനിക്ക് ഫീൽ ആയോന്ന് ആണ് അറിയേണ്ടത്….എന്ത് ഫീൽ …. നമുക്ക് ഇതൊക്കെ പുല്ലാണ്….
ക്ലാസിലെ കളിയാകലുകൾ അല്ലെങ്കിലും ഒരു വിഷയമേ അല്ല….. എല്ലാത്തിനും ഉണ്ട് അകത്തും പുറത്തും ഒന്നും രണ്ടും അഫ്‌യർ ഒക്കെ…..
ക്യാന്റീനിൽ പോയപ്പോ കരഞ്ഞത് എന്തിനാണെന്ന് ശ്രീ ചോദിച്ചു… ഒന്നും ഇല്ലെന്നു പറഞ്ഞു ഞാൻ ഒഴിഞ്ഞു…
ക്ലാസ്സിൽ ഇരുന്നു അവരുടെ കളിയാക്കല്ക്കൾക്ക് ഇടയിൽ വിയർക്കുന്ന കണ്ടപ്പോ ശ്രീ ഇത്രേം സാധു ആണോന്ന് വിചാരിച്ചുരുന്നു…അവന്റെ ഓരോ മെസ്സേജും കാണുമ്പോഴും ഒരു ചിരി എന്റെ മുഖത്തും വിരിയും….എന്നെ കുറിച് ഉള്ള ടെൻഷൻ ആണ് റീസൺ എന്ന് കേട്ടപ്പോ മനസും ഹൃദയവും ഒരേ പോലെ നിറഞ്ഞു…
പിന്നെ ഉള്ള ദിവസങ്ങളും വലിയ കുഴപ്പങ്ങൾ ഒന്നും ഇല്ലാതെ കടന്നു പോയി….ഇപ്പൊ എല്ലാ ദിവസവും നല്ല സന്തോഷത്തോടെ തന്നെ ആണ് കോളേജിലേക് പോവാറുള്ളത്….
ഈ സമയം കൊണ്ട് ഞങ്ങൾക്കും പരസ്പരം അടുത്തറിയാനും മനസിലാക്കാനും കഴിഞ്ഞു..
ആൾ ഇത്രയും ഫ്രണ്ട്‌ലി ആണെന്ന് ഇപ്പോഴാണ് മനസിലായത്…ഒരുപാട് സംസാരിക്കും ലൈഫിലെ ഡ്രീംസിനെ കുറിച്ച്, ഫാമിലിയെ കുറിച്ച് എല്ലാം…
കോഴ്സ് കഴിഞ്ഞൊരു സ്റ്റാർട്ട്‌അപ്പ് തുടങ്ങാൻ ആണ് പ്ലാൻ എന്ന് … ഇപ്പോ ചെറിയ രീതിയിൽ പ്രൊജക്റ്റ് ഒക്കെ ചെയ്തു കൊടുക്കുണ്ടെന്നും പറഞ്ഞു….എനിക്ക് കേൾവികാരിയായി ഇരിക്കാൻ ആണ് കൂടുതൽ ഇഷ്ടം…
എന്നെ കുറിച്ച് അധികം ഒന്നും ആളോട് പറയേണ്ടി വന്നില്ല.. അതിനൊക്കെ നമ്മുടെ ചങ്കുകൾ ഉള്ളതും ഇല്ലാത്തതും പറഞ്ഞു കൊടുത്തിട്ടുണ്ട്….
എല്ലാ ആൺകുട്ടികളുടെ പൂടപ്പിറപ്പായ ദേഷ്യവും വാശിയും ആവോളം ഉണ്ട്… പുള്ളി രാത്രി ആണെന്ന് പറഞ്ഞാൽ രാത്രി,പകൽ ആണെന്നു പറഞ്ഞാ പകൽ ആണെന്നും അങ്ങ് സമ്മതിക്കണം…
പിന്നെ നമ്മൾ നല്ല അനുസരണ ഉള്ള കൂട്ടത്തിൽ ആയോണ്ട് ഉടക്കാനേ നേരം ഉള്ളു… നമ്മൾ അങ്ങനെ എല്ലാം സമ്മതിച്ചു കൊടുക്കാൻ പാടുണ്ടോ…ഇവൻ ഒരു ശുദ്ധനായ തല്ലിപ്പൊളി ആണെന്നാ ദീപ്‌തിടേം സൈറെടേം കണ്ടു പിടുത്തം….
ഞാൻ എന്തെങ്കിലും സീരിയസ് ആയി പറഞ്ഞോണ്ട് ഇരിക്കുമ്പോ ഇടക്ക് അവൻ നോക്കുന്ന നോട്ടം ഉണ്ട്…..അത് കാണുമ്പോ നമുക്ക് എന്തോ പോലെ ആവും… എന്റെ തൊണ്ടകുഴിയിലെ വെള്ളം മുഴുവൻ വറ്റി പോവും….അതോടെ പറയാൻ വന്നത് പോലും മറന്നു പോവും…അത് കാണുമ്പോ അവൻ ഒരു ചിരിയുണ്ട്….തെണ്ടി മനഃപൂർവം ചെയ്യുന്നതാ…… ഒരുമാതിരി നമ്മളെ ഇടങ്ങേറാക്കുന്ന പോലത്തെ ചിരി….
ആ ചിരി ഉണ്ടല്ലോ പാൻഡെമിക് ആണെന്നു വേണമെങ്കിൽ പറയാം…വിത്തിന് സെക്കൻഡ്‌സ് അത് എന്റെ മുഖത്തും വിരിയും……
ക്ലാസിൽ ഒളിഞ്ഞും തെളിഞ്ഞുമൊക്കെ ഞങ്ങളെ കളിയാക്കാറുണ്ട് കുട്ടികൾ… നമ്മൾ ഇതൊന്നും മൈൻഡ് ചെയ്യാറില്ല…
ക്ലാസിൽ കുട്ടികൾ ഇല്ലാത്തത് കൊണ്ട് കൂടുതൽ സമയവും ഞങ്ങൾ എല്ലാരും ക്ലാസിനു പുറത്ത് ആയിരിക്കും…… ഉച്ചക്ക് ശേഷം പിന്നെ കാന്റീലിൽ ഇരുന്നു വിശേഷം പറച്ചിലാണ്….ശ്രീയും റോഷലും ഉണ്ടാവും ക്യാന്റീനിൽ….ഇപ്പോ ഞങ്ങൾക്കിടയിൽ നല്ല ബോണ്ട് ഉണ്ട്…
ദീപ്‌തി തന്നെ ഒരു വാട്സപ്പ് ഗ്രൂപ്പും ക്രീയേറ്റ് ചെയ്തു…ദീപ്തിയും റോഷലും ഒന്നിനൊന്നു മെച്ചമാണ്..സപ്പോർട്ടിനു ഞങ്ങളും…. ചളി അടിയാണ് മെയിൻ…പെറ്റ തള്ള സഹിക്കില്ല അമ്മാതിരി വെറുപ്പിക്കൽ ആണ് രണ്ടും കൂടി….
Next part ille??
കുറച്ചൂടെ എഴുതാനുണ്ട്… രണ്ട് മൂന്ന് ദിവസം കഴിഞ്ഞു പോസ്റ് ചെയാട്ടോ ?
♥️♥️♥️♥️♥️
??
Kollaam …
Nice part..
??
Kollaalo
Nannaayitund….
??
Kidilan. Kure divasamayi wait cheyyunnu. By dubai ethaanu ee alamb college?? ????
ഞങ്ങളുടെയൊക്കെ കോളേജിൽ ആരെങ്കിലും അലമ്പാക്കിയാൽ അവർക്ക് മാത്രമാണ് സസ്‌പെൻഷൻ കിട്ടുക. നിങ്ങളുടെ കോളേജിൽ കണ്ടു നിന്നവർക്കും കിട്ടുമോ? കുറെ സ്ഥലത്തു ഒരാഴ്ച സസ്‌പെൻഷൻ കിട്ടുന്നതും നോക്കി തൻവിയുടെ ഫ്രണ്ട്സ് നിൽക്കുന്ന കാര്യം പറയുന്നുണ്ടല്ലോ. കോളേജ് ഒരാഴ്ച അടച്ചിടുന്നതിനെയാണോ ഈ സസ്‌പെൻഷൻ എന്ന് പറഞ്ഞത്??
??
Ente ponno ijjathi feel❤️