Crush 7[Naima] 165

മോൾ ഇഷ്ടപെടുന്ന പയ്യൻ ഈ ദുശീലങ്ങൾ ഒക്കെ ഉണ്ടെന്ന് അറിഞ്ഞാൽ അച്ഛൻ സമ്മതിക്കോ…. നല്ല പയ്യൻ ആണെങ്കിൽ വീട്ടിൽ സമ്മദിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്… ഇതിപ്പോ ഇവൻ ഇല്ലാത്ത ദുശീലങ്ങൾ ഒന്നും ഇല്ലാലോ ഈശ്വരാ…

ആള് പാവം ആണെന്നു പറഞ്ഞിട്ട് വല്ല കാര്യമുണ്ടോ… എല്ലാരും പാവങ്ങളാനല്ലേ അവർ പറയു…

അച്ഛനേം അമ്മേയെയും ഓർത്തപ്പോൾ നെഞ്ചിൽ എന്തോ കൊത്തി വലിക്കുന്ന പോലെ തോന്നി…എന്റെ മനസ് നൂല് പൊട്ടിയ പട്ടം പോലെ ഈ കാര്യങ്ങൾക്ക് പിന്നാലെ തന്നെ ആയിരുന്നു…

ഒരു സങ്കടവും ആശങ്കയും വേദനയും ഒന്നും ഇല്ലാത്ത ജീവിതം ഉണ്ടാവില്ലെന്നു അറിയാഞ്ഞിട്ടല്ല…… അവരെ വേദനിപ്പിക്കാനും എനിക്ക് കഴിയില്ല…

ശ്രീയെ സ്നേഹിച്ചും പോയി….ഇഷ്ടമാണ് ഒരുപാട്…കാരണം പറയാൻ അറിയാത്ത ഒരു ഇഷ്ടം…..എല്ലാം ഓർത്തപ്പോൾ സങ്കടം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു…

കയ്യിൽ ഇരുന്ന ഐസ്ക്രീം കൈയിലേക്കു ഒഴുകി വീണപ്പോഴാ ബോധം വന്നത്…. വേഗം തന്നെ ആരും ശ്രദ്ദിക്കാത്ത പോലെ തിരിഞ്ഞ് നിന്ന് കർചീഫ് കൊണ്ട് കണ്ണ് തുടച്ചു…

ഞാൻ നോക്കുമ്പോ ശ്രീ എന്നെ നോക്കി എന്താ പറ്റിയതെന്ന് പുരികം പൊക്കി ചോദിച്ചു…. ഞാൻ ചിരിച്ചോണ്ട് കണ്ണ് ചിമ്മി ഒന്നും ഇല്ലെന്നു കാണിച്ചു…പക്ഷെ ആൾക്ക് വിശ്വാസം ആയിട്ടില്ല…

വലി കഴിഞ്ഞപ്പോ അവർ ഇവിടെ അധികം നിക്കണ്ട എന്ന് പറഞ്ഞു കാന്റീനിൻ അകത്തേക്കു കയറി….

പതിവ് തെറ്റിച്ചു കൊണ്ട് ശ്രീ എന്റെ അടുത്താണ് ഇരുന്നത്…അവിടെ ഇരുന്നപ്പോഴും സംസാരിക്കാൻ എന്തോ ഒരു ബുദ്ദിമുട്ട്….മുമ്പത്തെ ആലോചന തന്നെ കാരണം….ഞാൻ ഒഴിച്ചു എല്ലാരും നല്ല സംസാരത്തിൽ ആണ്….

പെട്ടന്നു തനു എന്ന് ശ്രീ വിളിക്കുന്നതു കേട്ടു…തനു എന്നുള്ള അവന്റെ അപ്പോഴത്തെ വിളി എന്റെ അടിവയറ്റിൽ മഞ്ഞു കോരിയിട്ടെന്ന് പറഞ്ഞാൽ മതിയല്ലോ…എന്റെ എല്ലാ ആശങ്കളും സ്പാൻ ഓഫ് സെക്കൻഡ്‌സിൽ മാഞ്ഞു പോയി……എന്താ ഞാൻ മിണ്ടാതിരിക്കുന്നതെന്ന് ചോദിച്ചു…

ആദ്യമായിട്ടാണ് എന്നെ തനു എന്ന് വിളിക്കുന്നത്…..അടുപ്പുള്ളവർ അങ്ങനെ വിളിക്കുന്നതാണു എനിക്കും ഇഷ്ടം…പെട്ടന്ന് തന്നെ എന്റെ മുഖം സന്തോഷം കൊണ്ട് തിളങ്ങി….

പിന്നെ ബാക് ടു നോർമൽ എന്ന പോലെ കുറെ സമയം അവരോട് സംസാരിച്ചിരുന്നു…പിന്നെ ശ്രീ എന്നോട് കുറേ വിശേഷങ്ങൾ ഒക്കെ പറഞ്ഞു… ആദ്യം ആയിട്ടാണ് ഇത്രയും ക്ലോസ് ആയി നേരിട്ടുള്ള സംസാരം തന്നെ…

ലാസ്റ്റ് അവർ ക്ലാസ്സിൽ കയറാമെന്നു കരുതി ഞങ്ങൾ ക്ലാസ്സിലേക്ക് പോയി.. അവിടെ ചെന്നപ്പോ ക്ലാസിൽ അന്താക്ഷരി കളി ആണ്.. ബോയ്സും ഗേൾസും…. അങ്ങനെ ഞങ്ങളും അവരുടെ കൂടെ കൂടി…

കുറേ കഴിഞ്ഞപ്പോ എല്ലാർക്കും അന്താക്ഷരിയും മടുത്തു… അതോടെ അത്‌ നിർത്തി….ക്ലാസ്സിൽ പാടാൻ കഴിവുള്ള മൂന്നു നാല് പേരുണ്ട്….അങ്ങനെ പാടുന്ന ഒരുത്തിയോട് പാടാൻ പറഞ്ഞപ്പോ അവൾ കേറി പാടിയത് …

“മതി മൗനം വീണേ പാടൂ

മധുരം നിൻ രാഗാലാപം

കൊതി കൊള്ളും പൂവിൻ കാതിൽ

കിളി ചൊല്ലും മന്ത്രം പോലെ

എന്തിനീ മൗനം എന്തിനീ നാണം

എന്തിനീ മൗനം എന്തിനീ നാണം”

പാട്ട് കേട്ടു അതിൽ ലയിച്ചു ഇരുന്നു പോയി…അന്തസ് ആയിട്ട് ഇരുന്ന് ഞങ്ങൾ രണ്ടാളും കണ്ണുകൾ കൊണ്ട് കഥ പറഞ്ഞിരുന്നു…എന്റെ മനസ് സന്തോഷം കൊണ്ട് നിറഞ്ഞു…..

സൗന്ദര്യം കൊണ്ടുള്ള ആകർഷണം അല്ല പ്രണയം മറിച്ചു ഹൃദയം കൊണ്ടുള്ള അടുപ്പമാണു പ്രണയമെന്നു ഒക്കെ ഇങ്ങനെ ഓർത്തിരുന്നപ്പോഴേക്കും പാട്ട് കഴിഞ്ഞു…… അപ്പോഴേക്കും ഞാൻ സ്വപ്നലോകത്തു നിന്നു ഭൂമിയിൽ എത്തിയിരുന്നു…….

അങ്ങനെ നോക്കിയപ്പോ ക്ലാസിൽ എല്ലാരും എന്നേം ശ്രീയേം മാറി മാറി നോക്കി ഇരുന്നു കളിയാക്കുന്നു….

അയ്യേ  മാനം കപ്പൽ കേറിയ അവസ്ഥ.. ഇനി ഇപ്പോ ആരോടും ഒന്നും പറയണ്ട കാര്യം ഇല്ലലോ…… എല്ലാർക്കും കാര്യത്തിന്റെ കിടപ്പ് വശം ഏകദേശം മനസിലായി….

നമുക്ക് പിന്നെ നാണോം മാനോം ഏഴയലത്തൂടെ പോവാതോണ്ട് ഒരു കുഴപ്പവുമില്ല….ഒന്നും സംഭവിക്കാത്ത പോലെ പിടിച്ചു നിന്നു… പക്ഷെ എന്റെ മുഖത്തു ഒരു ചമ്മൽ നല്ല വ്യക്തയമായിട്ടുണ്ട്…

കിട്ടിയത് മുഴുവൻ ശ്രീക്കാണ്… പാവം അവിടെ ഇരുന്നു കഷ്ടപ്പെടുന്നുണ്ട്…ക്ലാസ്സിൽ ജാട ഇട്ടു നടക്കുന്ന ചെക്കനാ…

ഇനിയും  പിടിച്ചു നിക്കാൻ എന്നെ കൊണ്ടും പറ്റില്ലാന്നു മനസിലായി…..ഞങ്ങളുടെ രണ്ടാളുടെയും ഭാഗ്യം കൊണ്ടോ എന്തോ ബെൽ അടിച്ചു….എന്നാലും അവർ അത്‌ വിടാൻ ഉദ്ദേശിച്ചിട്ടില്ലായിരുന്നു… പിന്നെ നമ്മുടെ ദീപ്‌തിയും സൈറയും കൂടി അത്‌ നൈസ് ആയിട്ട് ഹാൻടിൽ ചെയ്തോണ്ട് മാത്രം അവിടുന്ന് രക്ഷപെട്ടത്…

Updated: October 10, 2022 — 10:52 pm

14 Comments

  1. Next part ille??

    1. കുറച്ചൂടെ എഴുതാനുണ്ട്… രണ്ട് മൂന്ന് ദിവസം കഴിഞ്ഞു പോസ്റ് ചെയാട്ടോ ?

  2. ♥️♥️♥️♥️♥️

    1. Nannaayitund….

  3. Kidilan. Kure divasamayi wait cheyyunnu. By dubai ethaanu ee alamb college?? ????

    1. ഞങ്ങളുടെയൊക്കെ കോളേജിൽ ആരെങ്കിലും അലമ്പാക്കിയാൽ അവർക്ക് മാത്രമാണ് സസ്‌പെൻഷൻ കിട്ടുക. നിങ്ങളുടെ കോളേജിൽ കണ്ടു നിന്നവർക്കും കിട്ടുമോ? കുറെ സ്ഥലത്തു ഒരാഴ്ച സസ്‌പെൻഷൻ കിട്ടുന്നതും നോക്കി തൻവിയുടെ ഫ്രണ്ട്സ് നിൽക്കുന്ന കാര്യം പറയുന്നുണ്ടല്ലോ. കോളേജ് ഒരാഴ്ച അടച്ചിടുന്നതിനെയാണോ ഈ സസ്‌പെൻഷൻ എന്ന് പറഞ്ഞത്??

  4. Ente ponno ijjathi feel❤️

Comments are closed.