രാവിലെ ഡോറിലെ മുട്ട് കേട്ടു ഞാൻ എണീറ്റു ചെന്നപ്പോ അടുത്ത റൂമിലെ അർച്ചനയാണ്… അച്ചു ഞങ്ങളുടെ സെയിം ക്ലാസിൽ തന്നെ ആണ്…
എല്ലാരും ക്ലാസിൽ പോവാൻ റെഡി ആവുന്നുണ്ട് ഞങ്ങളോടും എണീറ്റ് റെഡി ആവാൻ പറയാൻ വന്നതാ… ഉറക്കം മുറിഞ്ഞതിന്റെ സങ്കടം കൊണ്ട് അവള്മാർക് ഇട്ടു ഒരു ചവിട്ട് കൊടുത്ത് അവരേം എണീപ്പിച്ചു….
ഫോൺ ഒക്കെ നോക്കി…കുളിച്ചു ബ്രീക്ഫസ്റ്റും കഴിച്ചു റെഡി ആയി…ഹോളിഡേ ആവുമെന്ന് വിചാരിച്ചിരുന്നത് കൊണ്ട് എല്ലാർക്കും പോവാൻ നല്ല മടിയായിരുന്നു…
ക്യാമ്പസ്സിൽ എത്തിയപ്പോ നോർമൽ വർക്കിംഗ് ഡേ പോലെ ഫാക്കൽറ്റീസും കുട്ടികളും ഒക്കെ ക്യാന്റീനിൽ നിന്നും ഇറങ്ങി വരുന്നുണ്ട്….എല്ലാം സാദാരണ പോലെ തന്നെ…
എന്നാലും ഈ പ്രിൻസി എന്ത് പണിയാ കാണിച്ചത്……. ഹോളിഡേ പ്രതീക്ഷിച്ച എല്ലാരും മൊത്തത്തിൽ 3ജി…
ഡിപ്പാർട്മെന്റിൽ ചെന്നപ്പോണ് അറിഞ്ഞത് അടി ഉണ്ടാക്കിയവർക് മാത്രെ സസ്പെന്ഷൻ ഉള്ളു എന്ന് ……
ബാക്കി എല്ലാർക്കും റെഗുലർ ക്ലാസ് ഉണ്ട്…..വലിയ താല്പര്യമില്ലാതെ ആയിരുന്നു അന്ന് എല്ലാരും ക്ലാസിൽ ഇരുന്നത്…..
ശ്രീയും റോഷലും സാധാരണ വരുന്ന ടൈമിൽ എത്തി..നമുക്ക് ഒരു ചിരിയും തന്നു അവരുടെ സ്ഥിരം സീറ്റ്ലേക് പോയി ഇരുന്നു…
സെക്കന്റ് അവർ ആയപ്പോഴേക്കും ഹൌസ് ക്യാപ്റ്റൻസ് വന്നു ഓരോ പ്രോഗ്രാമിന്ന് ഉള്ള കുട്ടികളെ വിളിച്ചിട്ട് പോയി……
ക്ലാസിൽ അധികം ഗേൾസ് ആയത് കൊണ്ട് തന്നെ അധികം കുട്ടികളും ഓരോ പ്രോഗ്രാമിനും പാർട്ടിസിപേറ്റ് ചെയുന്നുണ്ട്… ഞങ്ങൾ പിന്നെ ഒന്നിനും ഇല്ലാതോണ്ട് ക്ലാസ്സിൽ തന്നെ പോസ്റ്റ് ആയി….
ക്ലാസ്സിൽ ബാക്കി ഉള്ളത് വളരെ കുറച്ചു കുട്ടികൾ ആയിരുന്നു….ഇപ്പോഴാണ് നല്ല സൗകര്യമായിട്ട് നമുക്ക് വായ്നോക്കാൻ പറ്റിയത്…
കിട്ടിയ ചാൻസ് മുതലാക്കി ഞാൻ ഇടക്ക് ഇടക്ക് നോക്കും…ശ്രീ തിരിച്ചും….ഞാൻ ആഗ്രഹിക്കുന്ന അത്രയും സ്നേഹം ആ കണ്ണിലും ഞാൻ കാണുന്നുണ്ട്….കണ്ണുകൾ കൊണ്ട് പ്രണയം പറഞ്ഞ എത്രയോ നല്ല നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട് ….
അധികം കുട്ടികൾ ഇല്ലാത്തോണ്ട് ടീച്ചേഴ്സും കാര്യമായിട്ട് ഒന്നും പഠിപ്പിച്ചില്ല….മൊത്തത്തിൽ ഒരു ഹോളിഡേ മൂഡ്…..
അങ്ങനെ അന്നത്തെ ബാക്കി ക്ലാസ്സ് അവേഴ്‌സും ഇത് പോലെ തന്നെ ആയിരുന്നു… ലഞ്ച് ബ്രേക്കിന് ശേഷം ക്ലാസ് ഏകദേശം കാലി ആയിരുന്നു…പ്രാക്ടീസ് എന്ന് പറഞ്ഞു എല്ലാരും ഓരോ വഴിക് പോയി…
അങ്ങനെ ഞങ്ങളും കാന്റീലിൽ പോവാൻ പ്ലാൻ ചെയ്തു കാന്റീനിലേക് പോയി… എന്നും അകത്തു ഇരികാറുള്ള ഞങ്ങൾ അന്ന് അവരുടെ കൂടെ പുറത്ത് നിക്കാമെന്ന് വിചാരിച്ചു…..ഓരോ കോർനെറ്റോയും വാങ്ങി പുറത്ത് അവർ വലിക്കാറുള്ള സ്ഥലത്ത് പോയി നിന്നു…
അധികം കുട്ടികളും സ്‌മോക്ക് ചെയ്യാൻ വന്നു നിക്കുന്ന സ്ഥലം ആണ്… ഇവിടെ ആവുമ്പോ ഫാക്കള്റ്റിസിന്റെ ഒന്നും നോട്ടം വരാത്ത ഒരു സ്പേസ് ആണ്…
അവർ രണ്ടു പേരും കട്ടനും കുടിച്ചു ആത്മാവിനു പുക കൊടുക്കുന്നുണ്ട്…ഞങ്ങൾക്ക് ഈ സിഗററ്റിന്റെ സ്മെൽ തീരെ പറ്റില്ല…അതോണ്ട് തന്നെ ഞങ്ങൾ കുറച്ചു മാറി നിന്നു ഐസ്ക്രീം കഴിച്ചു…
ശ്രീടെ മുഖത്തേക് നോക്കി കൊണ്ട് ഇരുന്നപ്പോ പെട്ടെന്ന് ഞാൻ എന്റെ അച്ഛനെ ഓർത്തു പോയി…..
അച്ഛൻ വലിയും കുടിയും ഒന്നും ഇല്ലാത്ത ഒരു മനുഷ്യൻ ആണ്… മാമൻ ബഹ്‌റൈനിൽ നിന്നും വരുമ്പോ കൊണ്ട് വരുന്ന കുപ്പി പോലും എഞ്ചിനീർമാർക് കൊടുക്കാറ ല്ലാതെ ഒന്നു തൊട്ടു പോലും നോക്കാറില്ല…..
ബില്ല് ഒക്കെ വേഗം പാസ്സ് ആയി കിട്ടാൻ ഇവരെ ഒക്കെ ഇടക്ക് ഇടക്ക് ഇങ്ങനെ ഒക്കെ സ്നേഹിക്കണം എന്ന് അച്ഛൻ പറയും….
Next part ille??
കുറച്ചൂടെ എഴുതാനുണ്ട്… രണ്ട് മൂന്ന് ദിവസം കഴിഞ്ഞു പോസ്റ് ചെയാട്ടോ ?
♥️♥️♥️♥️♥️
??
Kollaam …
Nice part..
??
Kollaalo
Nannaayitund….
??
Kidilan. Kure divasamayi wait cheyyunnu. By dubai ethaanu ee alamb college?? ????
ഞങ്ങളുടെയൊക്കെ കോളേജിൽ ആരെങ്കിലും അലമ്പാക്കിയാൽ അവർക്ക് മാത്രമാണ് സസ്‌പെൻഷൻ കിട്ടുക. നിങ്ങളുടെ കോളേജിൽ കണ്ടു നിന്നവർക്കും കിട്ടുമോ? കുറെ സ്ഥലത്തു ഒരാഴ്ച സസ്‌പെൻഷൻ കിട്ടുന്നതും നോക്കി തൻവിയുടെ ഫ്രണ്ട്സ് നിൽക്കുന്ന കാര്യം പറയുന്നുണ്ടല്ലോ. കോളേജ് ഒരാഴ്ച അടച്ചിടുന്നതിനെയാണോ ഈ സസ്‌പെൻഷൻ എന്ന് പറഞ്ഞത്??
??
Ente ponno ijjathi feel❤️