പെട്ടെന്ന് ആൾടെ മുഖവും മാറി.. കുട്ടി മിണ്ടുന്നില്ല..അപ്പോ തന്നെ കാര്യത്തിന്റെ കിടപ്പ് ഏകദേശം മനസിലായി…ഓഹോ അപ്പോ ചേട്ടനും എന്നെ കുറിച്ച് അന്വേഷിച്ചല്ലേ എന്ന് മനസ്സിൽ ഓർത്തു…..ഇങ്ങോട്ട് വന്നു ചൊറിഞ്ഞതല്ലേ മാന്തി വിടും ഞാൻ.. അതും ഞങ്ങൾ മിണ്ടിയിട്ടുള്ളത് വിരലിൽ എണ്ണാവുന്ന അത്ര തവണ മാത്രമാണ്.. ആകെ ഉള്ളത് ഈ നോട്ടവും ചിരിയും..
“എന്തായാലും ചോദിച്ചതല്ലേ
എന്നാ ഇയാൾ തന്നെ പറഞ്ഞോ ഇയാളെ കുറിച്ച്..”ഞാൻ പറഞ്ഞു
“നിനക്ക് എന്തൊക്കെ അറിയണം” ഒരു പുരികം പൊക്കി ശ്രീ ചോദിച്ചു.
“എല്ലാം”ഞാനും വിട്ടു കൊടുത്തില്ല
ശ്രീ ഇപ്പോ പറയാൻ പോവുന്നത് കേൾക്കാനായി കുറച്ചു അടുത്തേക് നീങ്ങി ഇരുന്ന് അവന്റെ മുഖത്തേക് നോക്കി…അവൻ എന്നെ ഒന്ന് നോക്കി ചിരിച് വെയിറ്റ് എന്ന് പറഞ്ഞു ഉടനെ ബുക്കിൽ നിന്നു ഒരു പേപ്പർ കീറി എഴുതാൻ തുടങ്ങി…. ഇടക്ക് ആലോചിക്കുന്ന കാണാം പിന്നെയും എഴുതും… എന്താണോ ഇവൻ ഇത്ര കാര്യമായിട്ട് എഴുതുന്നെ.. ഞാൻ പതിയെ ചെയർ വലിച്ചു അവന്റെ അടുത്തേക് നീങ്ങി ഉളിഞ്ഞു നോക്കി.. കാര്യമായിട്ട് എഴുത്താണ്..ഉളിഞ്ഞു നോക്കുന്ന കണ്ടാൽ മോശം അല്ലെന്ന് വിചാരിച്ചു മാത്രം പിന്നെ നോക്കിയില്ല..
പിന്നെ പെട്ടന്ന് തന്നെ പ്രോഗ്രാം ചെയ്തു സൈനും വാങ്ങി വന്നപ്പോഴും ആള് നല്ല എഴുത്താണ്.. എക്സാമിന് പോലും ഇത്രേം ആത്മാർത്തായിട്ട് എഴുതുന്ന കണ്ടില്ല..
അങ്ങനെ ആ അവർ ബെൽ അടിച്ചപ്പോ ഞാൻ അവനെ വെയിറ്റ് ചെയ്തു.. ലാസ്റ്റ് ഇറങ്ങിയത് ഞങ്ങൾ ആണ്.. ഇറങ്ങാൻ നേരം എന്റെ കയ്യിൽ മടക്കിയ ഒരു പേപ്പർ തന്നിട്ട് പറഞ്ഞു ഹോസ്റ്റൽ പോയിട്ടു വായിച്ചാൽ മതിയെന്ന്..
“ഇപ്പോ തന്നെ കൊണ്ട് പോയി ദീപ്തിനേം സൈറയേം കാണിക്കണ്ടാന്ന്.”…ഞാൻ കാണിക്കുമെന്ന് അവൻ ഉറപ്പല്ലേ..ഞങ്ങൾ മൂന്ന്പേ രും ചങ്കും കരളും ആണെന്ന് അവൻ അറിയാം…
അടുത്ത അവർ എങ്ങനെയാ ക്ലാസ്സിൽ ഇരുന്നതെന്നു എനിക്ക് തന്നെ അറിയില്ല.. ഇതിനകത്ത് എന്താണെന്ന് അറിയാനുള്ള ആഗ്രഹം.. Curiosity at the peak എന്നൊക്കെ പറയില്ലേ.. അത് തന്നെ സംഭവം …
ഞാൻ അറിയാത്ത പോലെ അവനെ തിരിഞ്ഞു നോക്കും…. ഡെസ്കിൽ ഒരു ഇടത് കൈ കുത്തി മുഖം ചെരിച്ചു എന്നെ നോക്കി ഇരു കണ്ണും അടച്ചു ചിരിക്കും..ഇടക്ക് ഇടക്ക് ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കൊരുക്കും…. എനിക്ക് ഒരുതരം വിറയൽ ദേഹമാകെ പടരുന്ന പോലെ തോന്നി..അടിവയറ്റിൽ ഒരു തണുപ്പ്….ചിലപ്പോ ആദ്യം ആയിട്ട് ഇത്ര അടുത്ത് സംസാരിച്ചതിന്റെ ആവും….
ബെൽ അടിച്ചു ഞാൻ അവരേം കൂട്ടി ഒരു ഒറ്റമായിരുന്നു… റൂമിൽ എത്തി അവരോട് കാര്യം പറഞ്ഞു ബെഡിൽ ഇരുന്ന് പേപ്പർ തുറന്നു വായിക്കാൻ തുടങ്ങി….
തുടരും…..
❤❤❤❤❤
??
ഈ പാർട്ടും സൂപ്പർ
??
പൊന്നു നൈമു ee partum നന്നായിട്ടുണ്ട്, ഇങ്ങൾ ഇങ്ങനേ സസ്പെൻസ് ഇടല്ലെ ട്ടോ, പാവം thanvi ?. പേജ് ഒന്ന് കൂട്ടികൂടെ ??
??next part page koottaam
♥️♥️♥️?
??