Crush 4[Naima] 111

അടുത്ത ദിവസം മുതൽ റെഗുലർ ക്ലാസ്സ്‌ തുടങ്ങി…

ശങ്കരൻ വീണ്ടും തെങ്ങിൽ തന്നെ എന്ന് പറയുന്ന പോലെ അവൻ പഴയ പോലെ തന്നെ ലേറ്റ് ആയി വരും.. ക്ലാസ്സ്‌ ബങ്ക് ചെയ്യും..പ്രോക്സി വിളിക്കാൻ ആള് ഉള്ളോണ്ട് രക്ഷപ്പെടുന്നെ.. ഇവൻ കണ്ടോനേഷൻ അടക്കേണ്ടി വരുമല്ലോന്ന് എനിക്ക് ആയിരുന്നു ടെൻഷൻ..

ഇപ്പൊ ആൾ ക്ലാസിൽ ഒരു വിധം എല്ലാരോടും കമ്പനി ആണ്.. എന്നോട് മാത്രം വലിയ മൈൻഡ് ഇല്ലാത്തത്… ഇടക്ക് എന്നെ നോക്കുന്നത് കാണാം.. ഞാൻ നോക്കിയാലോ മുഖം വീർപ്പിച്ചു വെച്ച് പരമ പുച്ഛം ഭാവം..തിരിച്ചു ഞാൻ ഒന്നും കാണിച്ചില്ല… സംഭവം എനിക്ക് ശരിക്കും കൊള്ളുന്നുണ്ട്…അവനോട് കുറച്ചു കൂടുതൽ ഇഷ്ടം ഉള്ളോണ്ട് ഞാൻ ക്ഷമിച്ചു… നമ്മുടെ തനിസ്വഭാവം ആദ്യം തന്നെ കാണിക്കുന്നത് ശെരിയല്ലലോ..

എന്നെ ശ്രീന്റെ പേര് പറഞ്ഞു കളിയാകിയവർ ഒക്കെ എന്നോട് ചോദിച്ചു തുടങ്ങി ഞങ്ങളുടെ പ്രേമം പൊട്ടി പാളീസ് ആയോന്ന് ?..അതിന് ആര് ആരെ പ്രേമിച്ചുന്നു ചോദിക്കണമെന്നുണ്ട്.. മൗനം വിധ്വാനുഭൂഷണം എന്നാണല്ലോ.. അതോണ്ട് തിരിച്ചു ഞാൻ ഒന്നും പറഞ്ഞില്ല..

അങ്ങനെ അടുത്ത ലാബിൽ വീണ്ടും അടുത്തടുത്ത സിസ്റ്റത്തിൽ പ്രോഗ്രാം ചെയ്തോണ്ട് ഇരിക്കുമ്പോ അവൻ എന്നെ ഇടക്ക് ഇടക്ക് നോക്കുന്ന പോലെ ഒരു ഫീൽ.. ഞാൻ തല ചെരിച്ചു നോക്കുമ്പോ നോട്ടം മാറ്റും.. പിന്നെ ഇടക്ക് ഞാനും ഇടങ്കണ്ണിട്ട് നോക്കും ഒരു രസം..ആൾടെ മുഖത്തു ഒരു കള്ള ചിരി.. ആ ചിരി എന്നിലേക്കും പടർന്നു….

അവൻ എന്നെത്തെയും പോലെ റിസൾട്ട്‌ കിട്ടി റെക്കോർഡ് സൈൻ വാങ്ങി നേരത്തെ ഇരുന്നിടത്ത് തന്നെ വന്നിരിന്നു.. സാദാരണ ബോയ്‌സിന്റെ അടുത്ത് പോയി ഇരിക്കലാണ് പതിവ്.. ഇതിപ്പോ എന്താണാവോ.. ഞാനും കുറച്ചു ആറ്റിട്യൂട് ഇട്ടു ഇരുന്നു..

കുറച്ചു കഴിഞ്ഞപ്പോ സ്ലൈഡിങ് ചെയർ നീക്കി എന്റെ അടുത്തു വന്നു….

“അതെ എന്നെ കുറിച് എന്തെങ്കിലും അറിയാൻ ഉണ്ടെങ്കിൽ എന്നോട് നേരിട്ട് ചോദിച്ചാ പോരെ.. എന്തിനാ ചുമ്മാ മറ്റുള്ളവരെ ബുദ്ദിമുട്ടിക്കുന്നത് ” എന്ന് പറഞ്ഞിട്ട് അവൻ വന്ന പോലെ തിരിച്ചു പോയി..

അയ്യേ ഈ തെണ്ടി എന്നെ നാണം കെടുത്തുമല്ലോ..ഞാൻ ചമ്മി നാറിയെന്ന് പറഞ്ഞാ മതി.. ഫായിസ്ക്കനെ നല്ല പോലെ മനസിൽ ഒന്ന് സ്മരിച്ചു.. സത്യത്തിൽ എന്റെ വാ അടഞ്ഞു പോയി എന്ത് പറയും ഇവനോട് …
പക്ഷെ നമ്മൾ അങ്ങനെ വിട്ടു കൊടുക്കാൻ പാടില്ലല്ലോ..

“ശ്രീ എന്നെ കുറിച്ചും അന്വേഷിച്ചുന്നു ഞാൻ അറിഞ്ഞല്ലോ.”.. ചുമ്മാ തട്ടി വിട്ടതാ..

Updated: September 25, 2022 — 9:49 pm

8 Comments

  1. നിധീഷ്

    ❤❤❤❤❤

  2. ഈ പാർട്ടും സൂപ്പർ

  3. ? നിതീഷേട്ടൻ ?

    പൊന്നു നൈമു ee partum നന്നായിട്ടുണ്ട്, ഇങ്ങൾ ഇങ്ങനേ സസ്പെൻസ് ഇടല്ലെ ട്ടോ, പാവം thanvi ?. പേജ് ഒന്ന് കൂട്ടികൂടെ ??

    1. ??next part page koottaam

  4. ♥️♥️♥️?

Comments are closed.