സന്തോഷം മറച്ചുവയ്ക്കാതെയാണ് അവരോട് ചോദിച്ചത്.
“അതെ നേരംവെളുക്കുന്നതിനു മുന്നെ നിങ്ങൾ എത്തേണ്ടിടത്തെത്തിയിരിക്കും പോരെ……”
ചോദിച്ചുകൊണ്ടവർ വീണ്ടും കുലുങ്ങിച്ചിരിച്ചു….
പുഴയിലെ ഓളങ്ങൾ ഇളകുന്ന അതേ ശബ്ദത്തിലുള്ള അതേ ചിരി……!
സിരകളിലെ രക്തത്തിനു ചൂടുപിടിപ്പിക്കുന്ന ചിരി.
“നിങ്ങൾ അങ്ങോട്ടേക്കാണോ പോകുന്നത്…..”
വേഗം വീട്ടിലെത്തി ഭാര്യയെയും മക്കളെയും കാണാമല്ലോയെന്ന ആശ്വാസത്തിലാണ് വിശ്വാസം വരാതെ അത്ഭുതത്തോടെ ചോദിച്ചത്.
“അങ്ങനെയൊന്നുമില്ല…….
ഒഴുക്കിനനുസരിച്ചാണ് ഞങ്ങളുടെ യാത്ര എവിടെ ഒഴുക്ക് അവസാനിക്കുന്നോ അവിടെ ഞങ്ങളുടെ യാത്രയും അവസാനിക്കും….”
കാണുവാൻ എത്രഭംഗിയുണ്ടായിട്ടും കാര്യമില്ല സംസാരം മുഴുവനും അടൂർ ഗോപാലകൃഷ്ണന്റെ സിനിമയിലെപ്പോലെയാണല്ലോ ഞാൻ മനസ്സിലോർത്തു.
തുടരും
ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ.