തൊട്ടുപിറകെ അകലെയെവിടെയോ നിന്നും കുറുക്കന്മാർ കൂവിയാർക്കുന്നുമുണ്ടായിരുന്നു…..!
ആകെ ഭീകരമായ അന്തരീക്ഷം…..
ഭയം കാരണം നട്ടെല്ലിൽ നിന്നും കത്തികയറ്റിയതുപോലെ ഒരു തണുപ്പ് ശരീരമാകെ അരിച്ചുകയറുകയാണ്…….!
പെട്ടെന്നാണ് അവളെയും മക്കളെയും വിളിക്കണം എന്നൊരു തോന്നലുണ്ടായത് . കീശയിൽ നിന്നും വേഗം ഫോണെടുത്തു ഡയൽ ചെയ്യുവാൻ നോക്കിയപ്പോൾ് ഒട്ടും റെയിഞ്ചില്ല….!
നിരാശയോടെ ഫോൺ തിരികെ കീശയിലേക്ക് തിരുകുവാൻ നോക്കുന്നതിനിടയിലാണ് ഡിസ്പ്ലേയിൽ ഒന്നുകൂടെ കണ്ണുകൾ ഉണ്ടാക്കിയത്.
“സമയം അർദ്ധരാത്രി 12.30……!
സംശയം തീർക്കാൻ ഒരു തവണകൂടെ നോക്കി
തെറ്റിയില്ല സമയം 12.30 തന്നെ.
അപ്പോഴാണ് പരിസരബോധം വീണ്ടെടുത്തത്…. എത്രവേഗമാണ് സമയം പോയത്……!
എന്റെ ബസ് പോയിക്കാണുമോ
അവിടേക്ക് എങ്ങനെയാണിനി മടങ്ങിപ്പോകുക…..!
ഇവിടെ നിൽക്കുന്നതു കൂടുതൽ അപകടമാണ്.
അങ്ങനെ ചെയ്താൽഏതെങ്കിലും വന്യമൃഗങ്ങൾക്ക് ഇരയാവുകയേയുള്ളൂ അതുകൊണ്ട് അതിനുമുമ്പ് എങ്ങനെയെങ്കിലുംഎത്രയും പെട്ടെന്ന് ഇവിടെനിന്നും രക്ഷപ്പെടണം മനസങ്ങനെ മന്ത്രിച്ചുകൊണ്ടേയിരുന്നു.
മൊബൈൽ ടോർച്ചിന്റെ മങ്ങിയവെട്ടത്തിൽ വിവധിധൈര്യത്തോടെ ദിശയറിയാത്ത കാടിന്റെ ഏതോ ദിശയിലേക്ക് പതിയെ വച്ചുപിടിച്ചു.
ദിശയറിയാത്ത കൊടുംവനത്തിന്റെ ഭീകരതയിലൂടെ അർദ്ധരാത്രിയിൽ ഒരുപാടുനേരം അലഞ്ഞെങ്കിലും വനത്തിനു പുറത്തിറങ്ങുവാനുള്ള വഴിമാത്രം കണ്ടുകിട്ടിയില്ല….!
വിശപ്പുംദാഹവും കാരണം തളർന്നുപോയിരുന്നു ഇനി ഒരടി മുന്നോട്ടു നടക്കുവാൻ വയ്യ…..
അതുകൊണ്ട് ഇപ്പോൾ ഏതെങ്കിലും മരത്തിൻറെ കൊമ്പിൽ അഭയം പ്രാപിക്കാം നേരം വെളുത്തശേഷം അലച്ചിൽ തുടരാമെന്ന ധാരണയിൽ അടുത്തുള്ള മരത്തിന്റെ കൊമ്പിൻ വലിഞ്ഞുകയറുവാൻ ശ്രമിക്കുന്നതിനിടയിലാണ് അടുത്തെവിടെയോ നിന്നും ഒരു സ്ത്രീയുടെ ഇക്കിളികൊണ്ടതുപോലുള്ള ചിരിയുടെ ശബ്ദം കേട്ടതുപോലെ തോന്നിയത്…….!
ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ.