C Rao Speaking….[Sai] 48

C Rao Speaking….

Author : Sai

 

കല്യാണവും സൽക്കാരവും ഒക്കെ ആയി കഴിഞ്ഞ കൊറേ ദിവസത്തെ ഓട്ടത്തിന്റെ ക്ഷീണത്തിൽ മരിച്ച പോലെ കിടന്നുറങ്ങുവായിരുന്നു രണ്ടു കാലും….

കുടിച്ചു നിറച്ച പായസത്തിന്റെ കെട്ടിൽ മതിമറന്നു ഉറങ്ങുവായിരുന്നു കുടൽ…..

കല്യാണം കൂടാൻ വന്ന തരുണീമണികളെ സ്കാൻ ചെയ്തതിന്റെ ക്ഷീണം കണ്ണിനു….

ആക്രാന്തം മൂത്തു 3 കുപ്പി ബിയർ കയറ്റിയതിന്റെ ഞെളിപിരിയിലാണ് കിഡ്നി…..

കലശാലയ മൂത്ര ശങ്ക….. ഒറ്റക് പോകാൻ പേടി…. കൂടെ ബിയർ ന്റെ കിക്കും…

‘സ്റ്റെപ് കിട്ടണില്ല….. ‘

കടിച്ചു പിടിച്ച് നിന്ന് നോക്കി….. രക്ഷയില്ല… ഡാം ഇപ്പൊ പൊട്ടും…..

ദൈവദൂതനെ പോലെ മൊബൈൽ റിങ് ചെയ്തു…..

ആദ്യത്തെ തവണ ആരും എടുത്തില്ല… തുടരേ ബെൽ അടിച്ചപ്പോ എല്ലാവരും പാതി ഒറക്കത്തിൽ എണീറ്റു….

കൈ ചെന്നു ഫോൺ എടുത്ത് ചെവിക്ക് കൊടുത്തു….

“ഹലോ…..”

“My name is Corona….. Corona Rao”

24 മണിക്കൂറും ഹെഡ്സെറ്റ് കുത്തി പകുതി ചത്ത ചെവിക്കു സംഗതി ക്ലിയർ ആയില്ല….

“എന്തോന്നാ… എന്തോന്നാ…”

“കൊറോണ റാവു സ്പീകിംഗ്…..”

“ആ… ഓക്കേ… നല്ല പേര… ബൈ…..”

അടിച്ചു കിണ്ടി ആയ നാവ് കുഴഞ്ഞു … ഫോൺ പിടിച്ചു വേദനിച്ചപ്പോ കൈ ആ കോളും കട്ട് ചെയ്തു….

വീണ്ടും ഫോൺ റിങ് ചെയ്തു തുടങ്ങി…..

ഈ തക്കത്തിനു കിഡ്നി എല്ലാവരെയും ഉന്തി തള്ളി പുറത്തേക് ഇറങ്ങി….

“ഹലോ….”

Updated: May 13, 2021 — 1:38 pm

8 Comments

  1. ❤️❤️
    Stay ഹോം stay safe

  2. Stay safe makkale…. atleast evde thanne gathikittaathe alayum orkkuka…. athrayum stories incomplete aanu?✌️??

    1. അങ്ങനെ ഒന്ന് കൂടി ഉണ്ടല്ലോ അല്ലെ… ഞാൻ ഇപ്പോള അതിനെ കുറിച് ആലോചിച്ചേ….

  3. Superb!!!!!

    Stay home stay safe!!!!

    1. Nalla nalekayi innu sramikkuka

  4. നിധീഷ്

    ജീവൻ മുഖ്യം മക്കളെ…….

    1. ആകെ അതേ ഉള്ള്… അത് പോയാൽ എല്ലാം തീർന്നില്ലേ

Comments are closed.