അവനങ്ങനെ പറഞ്ഞതെന്താണെന്നു മനസ്സിലാവാതെ ” എന്ത് പറ്റിയെഡാ ?” എന്ന് ചോദിച്ചപ്പോൾ. “പറയാം എല്ലാം ഞാൻ പറയാം ” എന്ന് പറഞ്ഞ് അവനൊരു നെടുവീർപ്പിടുന്നത് ഞാൻ ശ്രദ്ധിച്ചു.
സംസാരിച്ചു നടന്നു ഞങ്ങൾ വിമാനത്തിനുള്ളിലേക്ക് പ്രവേശിച്ചു. ചുവപ്പിച്ച ചുണ്ടുമായി ആളെ മയക്കുന്ന ചിരിയും ചിരിച്ച് വെളുപ്പിന്റെ മൊഞ്ച് കൂട്ടുന്ന നീല യൂണീഫോമിനുള്ളിൽ പെണ്ണിന്റെ സൌന്ദര്യം നിറച്ചു നിൽക്കുന്ന മൊറോക്കൻ എയർഹോസ്റ്റസിനെയും നോക്കി ഞങ്ങൾ സീറ്റ് നമ്പർ തിരയാൻ തുടങ്ങി.
കുറച്ച് പിറകിലോട്ട് പോയപ്പോൾ ഞങ്ങളുടെ സീറ്റ് കണ്ടതും ബേഗ് മുകളിലേക്ക് വെച്ച് സീറ്റിലിരുന്നു. യാത്രക്കാർ നാട്ടിലേക്ക് പോകുന്ന സന്തോഷത്തിലാണന്നു എല്ലാവരുടെയും മുഖം വിളിച്ചോതുന്നത് കാണാമായിരുന്നു.
ഗ്ളാസ്സിനുള്ളിലൂടെ പുറത്തേക്കും മറ്റും നോക്കി സംസാരിച്ചു സമയം കളയുമ്പോഴാണ് സീറ്റ് ബെൽറ്റ് ധരിക്കാനും, നമ്മൾ പുറപ്പെടുകയാണ് എന്നൊക്ക പറഞ്ഞുള്ള മെസേജ് വന്നത് . സീറ്റ് ബെൽറ്റ് ശെരിക്ക് കെട്ടിയ ശേഷം ഫ്‌ളൈറ്റ് പൊന്തുന്നതും കാത്ത് ഞങ്ങളങ്ങനെ ഇരുന്നു.
കൂടുതൽ വൈകിയില്ല യാത്ര തുടങ്ങുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന ഫ്‌ളൈറ്റിൽ മുഴങ്ങി കഴിഞ്ഞതും ഫ്‌ളൈറ്റ് നീങ്ങി തുടങ്ങി . വിമാനം റിയാദ് ഐര്പോര്ട്ടിനോട് വിട പറയുമ്പോൾ ഏഴ് കൊല്ലം എന്നെ പോറ്റിയ ഈ നാടിനോട് ഞാനും വിടപറയുകയായിരുന്നു.
ഫ്‌ളൈറ്റ് പറന്നു പൊന്തിയതും സീറ്റ് ബെൽറ്റ് അഴിച്ച്
അൻവറിനോട് നാട്ടിൽ ചെന്നിട്ടുള്ള പരിപാടികളും പ്ലാനുകളും ചോദിച്ചും പറഞ്ഞും ഇരിക്കുമ്പോഴാണ് യാത്രക്കാർക്കുള്ള ഭക്ഷണവുമായി എയർ ഹോസ്റ്റസ് സൽക്കരിക്കാൻ വന്നത് . കിട്ടിയ ഭക്ഷണം കഴിച്ച് കഴിഞ്ഞതും പിന്നെ ഞാൻ താമസിച്ചില്ല ഇത്രയും ദിവസം എന്നെ കാത്തിരുന്നതെന്തിനായിരുന്ന
” വല്ല ലവ് ലെറ്ററും ആണോ ഹേ… ? ?? എന്ന് കളിയാക്കി ചോദിച്ചപ്പോഴാണ് ഞാനൊട്ടും പ്രതീക്ഷിക്കാത്ത മറുപടിയവൻ പറഞ്ഞത്. ” അല്ലടാ … ഇത് ഞാനെന്റെ ഭാര്യയെ ത്വലാഖ് ചൊല്ലി മഹല്ല് കമ്മറ്റിക്ക് കൊടുക്കാൻ പോകുന്ന ത്വലാഖ് ലെറ്ററാണ്. …!!” അവനങ്ങനെ പറഞ്ഞതും വിശ്വസിക്കാൻ പ്രയാസപ്പെട്ടു ഞാൻ ചോദിച്ചു.
” അൻവർ നീ യെന്തൊക്കെയാടാ ഈ പറയുന്നേ ???. നീ കല്ല്യാണം കഴിച്ചിട്ടില്ലെന്നല്ലേ എന്നോടൊരിക്കൽ പറഞ്ഞത് ? “
“അതെ നീ ചോദിച്ച ദിവസം ഞാൻ വല്ലാത്തൊരു അവസ്ഥയിലായിരുന്നു അന്നെനിക്ക് നിന്നോടത് പറയാൻ കഴിഞ്ഞിരുന്നില്ല ക്ഷമിക്ക്. ഞാനെല്ലാം പറയാം നീയിത് വായിക്കെന്നു ” പറഞ്ഞു ആ പേപ്പർ എന്റെ നേരെ നീട്ടി. വായിച്ചു നോക്കിയപ്പോൾ മൂന്നു ത്വലാഖും ചൊല്ലിയിരിക്കുന്നു. അവന്റെ അവസ്ഥ കേട്ട് എന്ത് പറയുമെന്നറിയാതെ അവനെ നോക്കിയിരിക്കുമ്പോഴാണ് അൻവർ വീണ്ടും പറയാൻ തുടങ്ങിയത്.
??