താളുകളിൽ മനസ്സെഴുതി വെച്ച എന്റെ പ്രണയലേഖനത്തിലെ റാണിയായിരുന്ന റൈഹാനത്തിനെ കുറിച്ച് ഞാനൊരിക്കൽ കൂടി വിഷമത്തോടെ ഓർത്തെടുക്കേണ്ടി വന്നു..
നിന്നെ ഞാനിന്ന് കാത്തുനിൽക്കുമെന്ന് പറഞ്ഞു വരുത്തി ഞാൻ തന്നെ നേരം വൈകി വരുമ്പോൾ എന്നെ മാത്രം പ്രതീക്ഷിച്ച് ആ ഇടവഴിയിൽ ഞാൻ വരാൻ വൈകിയതിന്റെ പരിഭവങ്ങളൊളിപ്പിച്ച കനപ്പിച്ച മുഖവുമായി നിന്നിരുന്ന എന്റേത് മാത്രമാണെന്ന് പറഞ്ഞ ഒരു പെണ്ണിനെ അറിയില്ലേ നിനക്ക്.. ?
ഞാൻ നഷ്ടപ്പെടുത്തിയ അല്ല എനിക്ക് നഷ്ട്ടമായ പകരം വെക്കാനൊരാള് പോലും ഈ ദുനിയാവില്ലെനിക
്കില്ലാത്ത
ന്റെ റൈഹാനത്ത് ..
” എന്നാണ് റൈഹാ നിന്റെയീ ഖോജാത്തി സുറുമയിട്ട കണ്ണുകളെയും നോക്കി ഞാനുറങ്ങാതെയിരിക്കുക ” എന്ന് ഇടവഴിയിൽ വെച്ച് ഞാനന്നൊരു പരിഭവം കൊഞ്ചി പറഞ്ഞപ്പോൾ പേര് പറഞ്ഞു തരാത്ത അത്തറിന്റെ മണമുള്ള റൈഹ ഇശ്ഖിന്റെ പരിമളം പരത്തി
“ഡാ ചെക്കാ ഉറങ്ങാൻ കിടക്കുമ്പോഴും ഞാൻ സുറുമ എഴുതാറുണ്ടെന്ന കാര്യം അനക്കറിയോ.. ?” എന്ന് നാണിച്ച് പറഞ്ഞപ്പോൾ
” അതെന്തിനാ ഡീ .. ?” എന്നുള്ള എന്റെ പുരികം ഞെളിച്ചുള്ള ചോദ്യത്തിന് ” നീ കിനാവിൽ വരുമ്പോൾ കാണിച്ച് തരാനാണെന്ന്” തലതാഴ്ത്തി പറഞ്ഞ് കണ്ണിറുക്കി കാണിച്ച എന്റെ മുഹബ്ബത്തിന്റെ കാവൽക്കാരി ..
ഖൽബ് മുത്തുമാല കോർത്തിട്ട് കസവണിയിച്ച് നിർത്തിയിടത്ത് നിന്നും എന്നെ തനിച്ചാക്കി പോയ
എന്റെ ജന്നത്ത് …
ആ റൈഹ ദിവസങ്ങളോളം എന്നോട് പിണങ്ങി നിൽക്കാൻ കാരണമായ ഒരു സംഭവം ഭാര്യാ സ്നേഹിയായി മാറി അഭിനയിക്കുമ്പോൾ മനസ്സൊന്ന് വായിക്കാൻ പറഞ്ഞു ..
” തുടരും ”
______________________________________
” ശ്രദ്ധിച്ച് പഠിച്ചാൽ ജീവിതം പഠിപ്പിക്കുന്ന പാഠങ്ങൾ എന്നും വ്യത്യസ്തമായിരിക്കും ”
അടുത്ത ഭാഗം ക്ഷമയോടെ കാത്തിരിക്കുമല്ലോ…
സ്നേഹത്തോടെ