ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 13 17

ഇങ്ങനെ തരം താഴ്ന്ന് പോകുന്നവർ മുഴുവനും വീട്ടുകാരെ സ്നേഹിക്കുന്നില്ല എന്നർത്ഥമില്ല. പലരും എല്ലാം കണ്ടിട്ടും ഒന്നും കാണാത്തവനെ പോലെ മൌനം പേറി തലവരയെ പഴിച്ച് ദുനിയാവിൽ നിന്നൊരു മടക്കം പെട്ടെന്നാവാൻ കൊതിക്കുന്നവരാണ്. കാരണം
” ഒരാണിന് ദാമ്പത്യ ജീവിതമെന്നത് അവന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നും പറഞ്ഞാൽ തീരാത്ത സങ്കൽപ്പങ്ങളൊക്കെ നിറഞ്ഞതുമായ ഒന്നാണല്ലോ അതെല്ലാം ഓരോന്നായി ചത്തൊടുങ്ങിയെന്ന് ബോധ്യപ്പെട്ടാൽ പിന്നെ അവനെന്തിനാ ഈ ദുനിയാവ്..?”
“ഇതറിയണമെങ്കിൽ വിവാഹത്തിന് മുൻപ് വീട്ടുകാരുടെ കുറ്റപ്പെടുത്തലുകൾ കേള്ക്കാൻ അവസരം നൽകാത്തവർ സ്നേഹിക്കാനും, പെരുമാറാനും അറിയാത്ത ഏതെങ്കിലുമൊരു പെണ്ണിനെ കല്ല്യാണം കഴിച്ച ശേഷം അവളെ നിലക്ക് നിർത്താൻ ശ്രമിക്കാതെ വീട്ടിൽ നിശബ്ദരായി പോകുന്നത് കാണണം.. അങ്ങനെയുള്ളവരെ കണ്ടാൽ അവരെ മറഞ്ഞു നിന്ന് കുറ്റപ്പെടുത്തുന്നതിന് മുൻപ് എന്താണിങ്ങനെ ആയി പോയതെന്ന് നേരിട്ട് ചോദിച്ച് അവരോട് ഒറ്റക്കൊന്നു സംസാരിച്ച് നോക്കൂ . ഞാനുറപ്പ് തരാം കുറ്റബോധവും, നിരാശയും, സ്വപ്നങ്ങൾ തകർന്നവന്റെ കണ്ണുനീരിറ്റിയ വാക്കുകളും അവന് നമ്മളോട് പറയാനുണ്ടാവും.
എന്നാൽ ചില ഭർത്താക്കന്മാർ ഇത്തരത്തിൽ ദുഷിച്ച സ്വഭാവ ഗുണങ്ങളുള്ള ഭാര്യമാരുടെ വാക്കുകൾ കേട്ട് ഒരുപാട് കാലമൊന്നും കണ്ടും കേട്ടും ക്ഷമിച്ച് നിൽക്കില്ല അവർ പെട്ടെന്ന് പ്രതികരിച്ച് തുടങ്ങുകയോ അല്ലെങ്കിൽ ബന്ധം വേർപ്പെടുത്തുകയ
ോ ചെയ്യുമെന്നുള്ളതും നേര് തന്നെയാണ്. അവരെ പോലെ ആവുമ്പോൾ ജീവിതത്തിൽ ക്ഷമിക്കാനും പൊറുക്കാനുമുള്ള പുരുഷന് കിട്ടിയ കഴിവ് നമുക്ക് ഉപയോഗിക്കാൻ അവസരം കിട്ടാതെ വരുമെന്ന് തോന്നുന്നു .
ഇതൊക്കെ ഞാനെന്റെ കുറഞ്ഞ നാളുകൊണ്ടവസാനിച്ച ദാമ്പത്യം കൊണ്ടും, കൂട്ടുകാരുടെ ദാമ്പത്യം കണ്ടും, പരിചയ സമ്പന്നരായ പലരുടേയും വാക്കുകൾ കേട്ടും പഠിച്ചതാണ്.
അൻവർ അങ്ങനെ പറഞ്ഞപ്പോൾ പ്രാകാശം പരത്തുന്ന ആ മനസ്സിന്റെ തിളക്കം എനിക്ക് പോലും ഇല്ലാത്തതാണ് എന്ന് തോന്നുകയുണ്ടായി. എന്ത് കൊണ്ടാണെന്ന് വെച്ചാൽ ജീവിതത്തിൽ സന്തോഷം നൽകാൻ കഴിയാത്തതൊക്കെ നമ്മൾ മാറ്റി നിർത്തി കൊണ്ടിരിക്കും ഇവനെ പോലെ ക്ഷമയോടെ ചിന്തിക്കാൻ കഴിഞ്ഞാൽ സൃഷ്ട്ടാവിനിഷ്ടപ്പെട്ട സന്തതിയാവാൻ നിനക്കും ഭാഗ്യം കിട്ടുമെന്ന് മനസ്സോർമ്മിപ്പിച്ചു..
ഞങ്ങൾ കയ്യിൽ കരുതിയിരുന്ന ജ്യൂസും കുടിച്ചിരിക്കുന്നതിനിടയിൽ വിമാനത്തിന്റെ വേഗത ശ്രദ്ധിക്കാൻ കഴിയാത്ത തരത്തിലുള്ള നൊമ്പരങ്ങൾ
അൻവർ വീണ്ടും പറഞ്ഞു തുടങ്ങി….
അവളെയൊന്ന് മാറ്റിയെടുക്കാൻ ജന്മം നൽകിയ ന്റെ രക്ഷിതാക്കളെ കുറിച്ചും, എന്നെ ഓമനിച്ച് വളർത്തിയ എന്റെ കൂടപ്പിറപ്പുകളെ കുറിച്ചും ഇന്നലെ കയറി വന്ന അവൾ പറഞ്ഞു വിടുന്ന കുറ്റപ്പെടുത്തലുകൾ കേട്ടിട്ട് ഒന്നും പറയാനാവാതെ അണപ്പല്ലുകളിൽ കടിച്ചമർത്തി ക്ഷമിച്ച് നിൽക്കേണ്ടി വന്നിട്ടുണ്ട്.
എല്ലാം കേട്ടിട്ടും മിണ്ടാതായതോടെ
എന്റെ വീട്ടുകാർക്കില്ലാത്ത കുറ്റങ്ങളില്ലായിരുന്നു. മാപ്പർഹിക്കാത്ത തെറ്റ് അവൾ ചെയ്തിട്ടും അതൊന്നും ഞാനറിഞ്ഞിട്ടില്ലെന്ന് ധരിച്ച് എന്നേയും അവളേയും ഒരുപോലെ സ്നേഹിക്കുന്ന ‌ എന്റെ വീട്ടുകാരുടെ ഇല്ലാത്ത പോരായ്മകൾ ഞാനൊരു വിഡ്ഢിയാണെന്ന് കരുതി അവൾ ഓരോ ദിവസവും ഓരോന്നായി മാറ്റി മാറ്റി പറയും . അതെല്ലാം കേട്ട് ശ്രദ്ധയോടെ നിൽക്കുന്നത് പോലെയും അവരോടൊക്കെ ദേഷ്യമുണ്ടെന്ന് അഭിനയിച്ചും കൊടുക്കുമ്പോൾ ഒരുപാട്