ബഹറിനക്കരെ
ഒരു കിനാവുണ്ടായിരുന്നു 13
Bahrainakkare Oru Nilavundayirunnu Part 13 | Previous Parts
അറേബ്യൻ മരുഭൂമിയിൽ വസിക്കുന്ന പതിനായിരങ്ങളുടെ സഹനത്തിന്റെ മണവുമായി ഹുങ്കോടെ വിലസുന്ന ചൂട് കാറ്റിന്റെ പരുക്കൻ തലോടലേറ്റുണർന്ന ഞാൻ ജീവിതത്തിന് കാലം സമ്മാനിച്ച മുറിവുണങ്ങാത്ത മുഹൂർത്തങ്ങളെയെ
ല്ലാം ഓർമ്മകൾക്കുള്ളിൽ താഴിട്ട് പൂട്ടിയാണ് പിറ്റേന്ന് മുതൽ ജീവിക്കാനൊരുങ്ങിയത്.
ദിവസങ്ങളെടുത്തുവെങ്കിലും പതിയെ പതിയെ അവളെ വിളിക്കാൻ തുടങ്ങി. ത്വലാഖ് ചൊല്ലാൻ തോന്നുമെന്ന് ഭയന്ന് അവളുടെ സ്വഭാവത്തിലേക്കോ, വാക്കുകളിലേക്കോ, അവൾ സമ്മാനിച്ച ആ നാറിയ അനുഭവത്തിലേക്കോ ഞാൻ ശ്രദ്ധിക്കുകയോ നോക്കുകയോ ചെയ്യാതെ എന്തൊക്കെയോ ഫോണിൽ സംസാരിക്കും ഒന്നിനും വ്യക്തമായവൾ മറുപടി തരില്ല . വല്ലാത്തൊരു മാനസികാവസ്ഥയായി
രുന്നു അപ്പോഴത്തെ എന്റെ ഗതികേട് ആലോചിക്കുമ്പോൾ.
വീട്ടുകാർക്ക് മുന്നിൽ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്ന് വരുത്തി തീർക്കാൻ ഞാൻ വല്ലാതെ ബുദ്ധിമുട്ടേണ്ടി വന്നു കാരണം ഉമ്മാക്ക് ഫോൺ ചെയ്യുന്നതിനിടയിൽ ” അനൂ നിനക്കവിടെ സുഖാണോ മോനെ.. ?” എന്ന് ഉമ്മ എല്ലാ ദിവസവും മറക്കാതെ ചോദിക്കുമ്പോൾ ഗൾഫിലിരിക്കുന്ന മക്കളുടെ ഏത് വിഷമത്തിനുമുള്ള മരുന്നായ പ്രാർത്ഥന പടച്ചോൻ കൊടുത്തിട്ടുള്ള ന്റെ ഉമ്മയോട് ” ഉമ്മാ നിങ്ങൾ എനിക്ക് വേണ്ടിയൊന്ന് ദുആ ചെയ്യണം ഞാൻ മാനസികമായി ഞാൻ തളരുകയാണ് ” എന്ന് പറയാൻ പോലും കഴിയാതെ “സുഖമാണുമ്മാ..! ” എന്ന് പറയേണ്ടി വന്നിട്ടുണ്ട്.
എങ്ങനെയാണ് ഞാനന്നങ്ങനേ പിടിച്ച് നിന്നതെന്ന് ഇന്നും എനിക്കറിയില്ല.
ഇതിനിടയിലും ഞാനവൾക്ക് ഫോൺ ചെയ്യുന്നത് തുടർന്ന് കൊണ്ടിരുന്നു പക്ഷേ ചെയ്ത തെറ്റുകൾ മറച്ച് വെച്ച് എന്നെ വഞ്ചിച്ച് നടന്നിരുന്ന അഹങ്കാരിയായ അവളിൽ ഒരു തരി പോലും മാറ്റം കാണുവാൻ എനിക്കന്ന് കഴിഞ്ഞില്ല .
ഒരു ഭർത്താവിനോട് അവന്റെ കുടുംബത്തെയെല്ലാം തരംതാഴ്ത്തി പറഞ്ഞ് എങ്ങനെയൊക്കെ വാക്കുകൾ കൊണ്ട് വേദനിപ്പിക്കാനു
ം വെറുപ്പിക്കാനും കഴിയുമോ അതല്ലാം അവൾ പറഞ്ഞു കൊണ്ടിരിക്കും കേട്ട് കേട്ട് ക്ഷമ നശിക്കുമെന്നുറപ്പായതോടെ എന്റെ വീട്ടുകാരുടെ വിശേഷങ്ങൾ ചോദിക്കാതെ അവളുടെയും അവളുടെ വീട്ടുകാരുടെയും വിശേഷങ്ങൾ മാത്രം ചോദിക്കാൻ തുടങ്ങി അതോടെ അവൾ കുറെയൊക്കെ മറുപടി പറയാൻ തുടങ്ങി.
മാറുകയാണെങ്കിൽ ഇങ്ങനെ മാറട്ടെ എന്നും ചിന്തിച്ച് കാര്യമായിട്ടല്ല
െങ്കിലും അതൊക്കെ കേട്ട് നിന്ന് ഞാനുമൊരു ഭാര്യാ സ്നേഹിയായി മാറാൻ അന്ന് നിർബന്ധിതനായി .
വിവാഹം കഴിഞ്ഞാൽ പുരുഷന്മാരിൽ പലരും സ്വന്തം കുടുംബത്തെ മറന്ന് സ്വഭാവം നന്നല്ലാത്ത ഭാര്യയുടെ വാക്കുകൾ കേള്ക്കാൻ നിന്ന് പോകുന്നതിന്റെ കാരണങ്ങൾ അപ്പോഴെനിക്ക് ഊഹിക്കാൻ കഴിഞ്ഞു. നിവർത്തിക്കേട് കൊണ്ടും എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ജീവിതം കൊണ്ട് കളിക്കാൻ ഭയന്നിട്ടുമായിര
ിക്കണം പലരും വിവാഹത്തിന് ശേഷം വീട്ടിലേക്ക് കെട്ടി കൊണ്ടുവന്ന പെണ്ണിന്റെ നോട്ടത്തിനു മുകളിലേക്ക് നോക്കുവാൻ ഭയന്ന് നിശബ്ദരായി പോകുന്നത് . ഇതിന് നമ്മളൊക്കെ പറയുന്ന പേരാണ്
” അഡ്ജസ്റ്റിങ് ” പക്ഷേ യഥാർത്ഥത്തിൽ സംഭവിക്കുന്നത് പെണ്ണിന്റെ ക്ഷമയേക്കാൾ പവറുള്ള ആണിന്റെ ക്ഷമ അവൻ പരീക്ഷിക്കാൻ തുടങ്ങുന്നത് വിവാഹജീവിതം തുടങ്ങിയതിന് ശേഷമായത് കൊണ്ടാവണം സ്വന്തം വീട്ടുകാരെ വരെ വെറുപ്പിച്ച് നാണമില്ലാത്ത ഭാര്യാ സ്നേഹി എന്ന പേരിലേക്ക് അവൻ മുദ്ര കുത്തപ്പെടുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് .