ജോലിക്കിടയിൽ എന്റെ സംസാരവും, സ്വഭാവത്തിലെ മാറ്റങ്ങളും ശ്രദ്ധിച്ചിരുന്ന അറബി കല്ല്യാണം കഴിഞ്ഞ് പെട്ടെന്ന് തിരികെ വന്നത് കൊണ്ടാണതെന്ന് കരുതി പലവട്ടം നാട്ടിൽ പോകണോ എന്ന് ചോദിക്കുകയുണ്ടായി. ഇപ്പോൾ വേണ്ട എന്ന് പറഞ്ഞെങ്കിലും അവളെ ഇങ്ങോട്ട് കൊണ്ടുവരാൻ പറഞ്ഞ് അവളുടെ പാസ്പോർട്ട് കൊടുക്കാൻ അറബി പറഞ്ഞപ്പോൾ അവള്ക്ക് പാസ്സ്പോര്ട്ട് ഇല്ലെന്നും എടുക്കാൻ കൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞ് ഞാൻ ദിവസങ്ങൾ നീട്ടി കൊണ്ട് പോകുമായിരുന്നു .
പിന്നീടുള്ള ദിവസങ്ങളിൽ
ദുനിയാവിന്റെ നായാട്ടിൽ ഗുരുതരമായ പരിക്കേറ്റ എനിക്ക് രാത്രികളിൽ ഉറക്കം കിട്ടാതെ വന്നപ്പോൾ ചോദിച്ചാൽ ചോദിച്ചതിനേക്കാൾ നൽകുമെന്നുറപ്പുള്ള എന്റെ പടച്ചവനോട് ഞാനേറ്റി തളർന്ന സങ്കടങ്ങളുടെ കനം താങ്ങാൻ കഴിയുന്നില്ലെന്ന് കണ്ണീര് വറ്റുവോളം പറഞ്ഞ് ദിവസങ്ങൾ കഴിഞ്ഞില്ലായിരുന്നു അതിനിടയിൽ ആ വാർത്തയും പ്രതീക്ഷിക്കാത്ത നേരത്ത് നാട്ടിൽ നിന്നും എന്നെ തേടിയെത്തി…
‘ തുടരും ‘
__________________________________
” നമ്മൾ അനുഭവിക്കാത്ത മറ്റുള്ളവരുടെ ചില അവസ്ഥകൾ കേൾക്കുമ്പോൾ അത് ഞാനായിരുന്നെങ്കിൽ അങ്ങനെ ചെയ്യുമായിരുന്നു എന്നൊക്കെ തോന്നിയേക്കാം പക്ഷേ സാഹചര്യങ്ങൾ എപ്പോഴും ഒരുപോലെയായിരിക്കില്ല എന്ന സത്യം നമ്മളപ്പോൾ ചിന്തിക്കാറില്ല !”