ഇതൊക്കെ ചെയ്‌താൽ എനിക്ക് നഷ്ടപ്പെട്ട എന്റെ കിനാവുകൾ തിരികെ കിട്ടുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ??
കേട്ടപ്പോൾ ഞാനവനോട് പറഞ്ഞു
” ഒരിക്കലും ഇല്ല അൻവർ… നീ തന്നെയായിരുന്നെടാ ശരി.. ! നിന്റെ ആ തീരുമാനങ്ങൾ തന്നെയായിരുന്നു ഒരു മുസൽമാൻ ചെയ്യേണ്ടതും പക്ഷേ നിനക്കാ ശപിക്കപ്പെട്ടവളോട് ഒന്ന് പറയാമായിരുന്നില്ലേ.. ?? എന്ന് ചോദിച്ചപ്പോൾ അൻവർ പറഞ്ഞു
” ശ്രമിച്ചതാണ് പക്ഷേ പടച്ചോന്റെ കിതാബിൽ ഞാനനുഭവിക്കേണ്ട വരാനിരിക്കുന്ന ചില നിമിഷങ്ങൾ എഴുതി പോയതാണ് അതുകൊണ്ട് തന്നെ എന്റെ ചില തോന്നലുകൾ അവിടെയും തടസ്സം നിന്നു. ഞാനക്കാര്യം അറിഞ്ഞതും റെക്കോർഡ് ചെയ്തതും അവളോട് പറഞ്ഞ് അവളെന്തെങ്കിലും ബുദ്ധിമോശം കാണിച്ചാൽ അതെന്റെ ജീവിതത്തെ ബാധിക്കുമെന്നും ഉത്തരവാദി ഞാനാണെന്നും, എന്റെ കുടുംബമാണെന്നും അവളുടെ വാപ്പയായ ആ മൃഗം വരുത്തി തീർക്കുമെന്നും മറ്റും ഞാനന്ന് ഭയന്നു.
തെളിവുകൾ കാണിച്ചാൽ അതെല്ലാം കാണുന്ന എന്റെ കുടുംബം എന്റെ ജീവിതമോർത്ത് സങ്കടപ്പെടുന്നതും, അവരുടെ മാനസികാവസ്ഥയും ഓർത്തപ്പോൾ എനിക്കെന്തോ അതിനൊന്നും കഴിയാതെ വരികയായിരുന്നു പക്ഷേ അവളുടെ വാപ്പയെ ഞാനിക്കാര്യങ്ങൾ അറിയിക്കുക തന്നെ ചെയ്യും ചെയ്യാൻ അയാളെന്നെ ഇപ്പോൾ വല്ലാതെ നിർബന്ധിച്ച് കൊണ്ടിരിക്കുന്നു നാട്ടിലെത്തട്ടെ. അക്കാര്യങ്ങൾ നിനക്ക് മനസ്സിലാവണമെങ്കിൽ നീ ബാക്കി കൂടി കേള്ക്കണം.
“മനസ്സിൽ മുഴുവനും ഉസ്താദ് പറഞ്ഞ രണ്ട് കാര്യങ്ങൾ വല്ലാത്തൊരു ചോദ്യ ചിഹ്നമായി കിടന്നു. അതിലൊന്ന് വെക്തമാക്കി ഒഴിവാക്കാനുള്ള കാരണം പറയണമെന്നുള്ളതും മറ്റൊന്ന് എന്റെ റബ്ബിനിഷ്ടമില്ലാത്ത ത്വലാഖ് ചൊല്ലുവാൻ വിധിക്കപ്പെട്ടവനെന്ന വേദനയും ഇതുരണ്ടും എന്നെ കൂടുതൽ തളർത്തി കൊണ്ടിരുന്നു. ഒരു തീരുമാനവും എടുക്കാൻ കഴിയാതെ വീണ്ടും കുറെ ദിവസങ്ങൾ ഞാൻ നരകിച്ചു ജീവിച്ചു.
ഇതിനിടയിൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി മനസ്സില്ലാമനസ്സോടെ അവളെ വിളിക്കും. പറ്റില്ലെന്ന് പറയാൻ കഴിഞ്ഞില്ല അവരെങ്ങാനും കാരണം പറയാൻ നിർബന്ധിച്ചാൽ കുടുങ്ങുമെന്ന് അറിയാമായിരുന്നു . കൂടുതൽ സംസാരിക്കില്ല എന്തെങ്കിലുമൊക്കെ ഞാൻ ചോദിക്കും അവൾ ചില നേരത്ത് മറുപടി നൽകും. അവളുടെ അവസ്ഥകളെ കുറിച്ചോ മറ്റോ ഞാൻ ചോദിക്കാറില്ലായിരുന്നു. സംസാരിക്കുമ്പോൾ അന്നും എന്നെ വഞ്ചിച്ച് നടക്കുന്ന അവള്ക്ക് ഒരു പേടിയോ മറ്റോ ഞാൻ കണ്ടില്ല . ഗൾഫിലെത്തിയിട്ട് വിളിക്കാത്ത നിങ്ങൾ ഇപ്പോഴെന്തിന് വിളിക്കുന്നു എന്നൊക്കെ പറഞ്ഞ് കുറ്റപ്പെടുത്തുകയും അവളെന്റെ മുഖത്തടിക്കുന്നത് പോലെ സംസാരിക്കുകയും ചെയ്ത് ഫോൺ കട്ട് ചെയ്യും എന്നെ മുഴുവനാക്കാൻ സമ്മതിക്കില്ല.
ദിവസങ്ങൾ കഴിയുന്നതിനനുസരിച്ച് കാര്യത്തിന്റെ ഗൌരവം കൂടുന്നതും മറ്റും ചിന്തിക്കുന്നത് എന്റെ അവസ്ഥയും മോശമാക്കി കൊണ്ടിരുന്നു.