” ക്‌ളാസിൽ തന്നെ മര്യാദക്ക് വരാത്ത നീ എന്തെഴുതാനാടീ ? ”
വിവാഹം കഴിഞ്ഞു പത്തുകൊല്ലം ആയിട്ടും ടീച്ചർക്ക് കുട്ടികളില്ല. അനാഥാലയത്തിൽ നിന്നും ഒരു കുട്ടിയെ ദത്തെടുത്തു വളർത്തുന്നത് തന്നെ ഭർത്താവിന്റെ വീട്ടുകാരുടെ നിർബന്ധം മൂലമാണ് എന്ന് സ്‌കൂളിൽ പാട്ടാണ്. നേരാം വണ്ണം നടക്കാൻ പോലും പ്രയാസപ്പെടുന്ന ഇവർ എന്തിനാണ് ഈ ടീച്ചർ പണി തന്നെ ഏറ്റെടുത്തു എന്നത് ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിയ്ക്കുന്നു.
” അല്ലെങ്കിൽ തന്നെ നീ എന്തെഴുതാനാ.
നിനക്ക് എഴുതാൻ പറ്റുന്ന വിഷയമേ അല്ലല്ലോ.
നീ അവിടെ തന്നെ ഇരിയ്ക്ക്. ”
മാലതി ടീച്ചറുടെ പരിഹാസം അവളുടെ സർവ നിയന്ത്രണവും നഷ്ടപ്പെടുത്തി. ഒരു ഭ്രാന്തിയെ പോലെ ഗൗരി ബഞ്ചിൽ നിന്ന് ചാടിയെഴുന്നേറ്റു.
” നിങ്ങളെന്നെ പഠിപ്പിക്കണ്ട…എനിക്ക്… എനിക്കിനി പഠിക്കണ്ട……. ”
അലറിക്കരഞ്ഞുകൊണ്ട് അവൾ ചുരുട്ടിയെറിഞ്ഞ അസൈൻമെന്റ് മാലതി ടീച്ചറുടെ മുഖത്തു തന്നെ ചെന്ന് പതിയ്ച്ചു. ടേബിളിലിരുന്ന ചൂരൽ എടുത്തുകൊണ്ടു അവൾക്ക് നേരെ ആഞ്ഞടുത്തു ടീച്ചർ. നിവർത്തിപ്പിടിച്ച ഉള്ളം കയ്യിൽ ചുവന്ന പാടുകൾ വീഴ്ത്തികൊണ്ടു നിർദ്ദാക്ഷിണ്യം വീണ്ടും വീണ്ടും അടിച്ച വടിയിൽ അവൾ കടന്നു പിടിച്ചു. നീറുന്ന കൈ കൊണ്ട് വടിയിൽ ആഞ്ഞു വലിച്ചു. ഒരുകാലിന് ബലക്കുറവുള്ള ടീച്ചറുടെ ഉള്ളം കയ്യിൽ മുറിപ്പാടുകൾ തീർത്തുകൊണ്ടു ആ വടി അവളുടെ കയ്യിലിരുന്നു. മാലതി ടീച്ചറുടെ കയ്യിൽ നിന്നും ചോര താഴേയ്ക്കൊഴുകാൻ തുടങ്ങി.
“നീ എന്താലോചിക്കുവാ.. പറയൂ കുട്ടീ… എന്താണ് സംഭവിച്ചത്? അവൾ ഇത്രയും വയലന്റ് ആകാൻ എന്താണ് കാരണം ”
“അറിയില്ല ടീച്ചർ …പക്ഷെ… ”
” എന്താണ് പക്ഷെ… പറയൂ കുട്ടീ… ”
ടീച്ചർ അത് ഇന്നലെ മാലതി ടീച്ചർ ഒരു അസൈൻമെന്റ് തന്നിരുന്നു.” മദേഴ്‌സ് ഡേ ”
എന്നതായിരുന്നു സബ്ജക്ട്. അവൾ എഴുതിയത് ടീച്ചർ റിസീവ് ചെയ്തിട്ടില്ല.
” എന്തുകൊണ്ട് റിസീവ് ചെയ്തില്ല ? “