അന്ന – 2 130

ഓരോ കഥകളും വായിച്ചു കഴിഞ്ഞാൽ സൈക്കോ കില്ലർ എഴുത്തുകാർ. ഹൂ… റിലാക്സ്..”
സ്വയം ആശ്വസിപ്പിച്ചുകൊണ്ട് എബി കാർ സ്റ്റാർട്ട് ചെയ്ത് ഗിയർമാറ്റി മുന്നോട്ടെടുത്തു.

വീടിന്റെ ഗേറ്റ് കടന്ന് എബി കാർ പോർച്ചിലേക്ക് കയറ്റിനിറുത്തി. അവനെയും കാത്ത് ഉമ്മറത്ത് അപ്പൻ എബ്രഹാം നിൽക്കുന്നുണ്ടായിരുന്നു.

“എബി, എന്താ ഇത്ര വൈകിയത്?”

“ഏയ്‌ ഒന്നുല്ല പപ്പാ, ചുമ്മാ ഫ്രണ്ട്സിന്റെകൂടെ..”
മുഖത്തേക്ക് നോക്കാതെ അവൻ പറഞ്ഞു.

“നീ ബിയർ കഴിച്ചിട്ടുണ്ടോ?”
തന്റെ മുൻപിൽനിൽക്കുന്ന മകന്റെ മുഖമുയർത്തികൊണ്ട് എബ്രഹാം ചോദിച്ചു.

“മ്..” എബി ഒന്നുമൂളി.

“നാളെ പോകേണ്ടതല്ലേ?. പോയി ഫ്രഷായി കിടന്നോളൂ.”
എബ്രഹാം മകന്റെ തോളിൽതട്ടി പറഞ്ഞു.

ശിരസ് താഴ്ത്തി അവൻ തന്റെ മുറിയിലേക്കു നടന്നു. കട്ടിലിൽ ഇരുന്ന എബി സോക്‌സ് അഴിച്ചിട്ട് മലർന്നുകിടന്നു.
കറങ്ങുന്ന ഫാനിൽനിന്നും മഞ്ഞുകണങ്ങൾ താഴേയ്ക്ക് പതിക്കുന്നതായി അവനുതോന്നി.

“കുളിക്കണം, സുഖമായി ഉറങ്ങണം.”

എബി പതിയെ കട്ടിലിൽ നിന്നും എഴുന്നേറ്റ് ബാത്റൂമിലേക്ക് നടന്നു. ലൈറ്റിട്ട് അവൻ ബാത്ത്റൂമിലേക്ക് കയറി ഷവർ തുറന്ന് അല്പനേരം അതിന്റെ ചുവട്ടിൽ നിന്നു.
മനസിലെ ചിന്തകൾ തണുത്തവെള്ളത്തിനൊപ്പം ഒഴുകിപോകാനുള്ള തയ്യാറെടുപ്പ് നടത്തി. പെട്ടന്ന് ബാത്ത്റൂമിനുള്ളിൽ ചന്ദനത്തിരിയുടെ ഗന്ധം പരന്നു. നാസികക്കുള്ളിലേക്ക് തുളഞ്ഞുകയറിയ ആ സുഗന്ധത്തെ എബി ഒന്നുരണ്ടുവട്ടം ശ്രദ്ധിച്ചു.

“ഇതെവിടന്നാണ് ചന്ദനത്തിരിയുടെ മണം.”
മുഖത്ത് പറ്റിപ്പിടിച്ചിരിക്കുന്ന ജലകണികകളെ എബി വലതുകൈകൊണ്ട് തുടച്ചു നീക്കികൊണ്ട് അവൻ ചുറ്റിലും നോക്കി.

“ഉവ്വ്, നല്ലമണമുണ്ട്.”
അവൻ കൈയിലുള്ള സോപ്പ് എടുത്തു മണപ്പിച്ചുനോക്കി.