ആണായി പിറന്നവൻ 58

സാരമില്ല സുനിതേ ഇനി നമ്മൾ അവിടേക്കൊന്നും പോകുന്നില്ലല്ലോ പോട്ടെ കാര്യാക്കണ്ട എന്നെയല്ലെ പറഞ്ഞത്. നമുക്ക് അറിയില്ലെ നമ്മളെ . ഞാൻ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
“അങ്ങനെ കാണാതി രിക്കുന്നൊന്നുമില്ല. അവരെ ഇങ്ങോട്ട് വരുന്നിന് ക്ഷണിച്ചിട്ടാണ് വന്നത്. അവർ അടുത്ത ആഴ്ച ഇങ്ങോട്ട് വരും. ”
“അതിന് അവർ “ഇവിടെയൊക്കെ വരുമോ ” നിങ്ങളെ കാണാനല്ല എന്നെ കാണാനാണ് വരുന്നത്. ” “അന്നും അവരെക്കൊണ്ട് അച്ഛനാണെന്ന് പറയിപ്പിക്കരുത്. ”
പ്രായകൂടുതൽ നല്ലതാണ് അതൊരു മെച്ചൂരിറ്റി ആണ് സാരമില്ല എനിക്കിഷ്ടമാണ് എന്ന് പറഞ്ഞിരുന്ന അവൾ ഇന്ന് പറയുന്നു. നിങ്ങൾക്ക് പ്രായം കൂടുതലാണ് എന്ന്. അവളുടെ ഉള്ളിൽ അത് തികട്ടിവരുന്നു. മനസിന്റെ ആഴത്തിൽ അതൊരു കരടായി പതിഞ്ഞിരിക്കുന്നു.
അതുവരെ അവർക്ക് കിട്ടാത്ത സൗകര്യങ്ങൾ അനുഭവിച്ചതും, എന്റെ പ്രായവും രണ്ട് വ്യത്യസ്ഥ ചിന്തകളിൽ ഞങ്ങളുടെകൊച്ചു കുടുംബത്തിന് മേൽ കരിനിഴൽ വീഴ്ത്തി.
“നാളെ എന്റെ അമ്മ വരും, കുറച്ചു ദിവസം ഇവിടെ ഉണ്ടാകും ” ഉറങ്ങുന്നതിന് മുൻപ് അവൾ പറഞ്ഞു.
“വിവാഹം കഴിഞ്ഞപ്പോഴെ കുടെ നിൽക്കാൻ വിളിച്ചതല്ലെ എന്നിട്ട് വരാത്ത ആ അമ്മ . അവർ വന്നോ? അവരല്ലെ ആ നിൽക്കുന്നത്. ” കോടതി വരാന്തയിൽ സുനിതയോടൊപ്പം നിൽക്കുന്നവരെ ചൂണ്ടി പോലീസുകാരൻ ചോദിച്ചു. കോടതി വരാന്തയിൽ നിന്ന ആ അമ്മയെ അവൻ ഒന്ന് നോക്കി.
“സർ, അവളുടെ അമ്മ ഞാൻ അങ്ങനെ കണ്ടിട്ടില്ല. എന്റെ അമ്മയുടെ സ്ഥാനം ആയിരുന്നു അവർക്ക് .” “ഇന്നുവരെയും ഒരു വാക്കു കൊണ്ട് പോലും ഞാനവരെ നോവിച്ചിട്ടില്ല. ” “ആ അവരാണ് എന്നെ ആദ്യമായി കള്ളനെന്ന് വിളിച്ചത് ” “എനിക്കറിയില്ല ഞാൻ അവർക്കൊക്കെ എപ്പോഴാ കൊള്ളരുതാത്തവനും, കള്ളനും ആയതെന്ന് ”
“സാരമില്ല വിധി അതായിരിക്കും, സത്യം ജയിക്കും നീ ബാക്കി പറ” പോലീസുകാരൻ അവനോടായി പറഞ്ഞു.
“എന്ത് വിധി ” അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അടുത്ത ദിവസം ഞാൻ ജോലി ചെയ്തിരുന്ന വീട്ടിന്റെ രണ്ടാം നിലയിൽ നിന്നും പെയിന്റിംഗിനിടയിൽ കാലു തെന്നി താഴെ വീണു. കൂടെ ഉണ്ടായിരുന്നവർ ഹോസ്പിറ്റലിൽ എത്തിച്ചു. വലതുകാലിന്റെ തുടയെല്ലിന് പൊട്ടൽ ഉണ്ടായിരുന്നു. കാല് മുഴുവൻ ബാന്റേജ് ചുറ്റി ഒരു മാസം കഴിഞ്ഞ് കൊണ്ട് ചെല്ലാൻ പറഞ്ഞ് അവിടുന്ന് വിട്ടു.

7 Comments

  1. Ithine backi koodi venam

  2. അടിപൊളി കഥ ഇഷ്ടപ്പെട്ടു….????? ഇതിന്റെ ബാക്കി കൂടി ഉണ്ടായിരുന്നെങ്കില് നന്നായിരുന്നു

  3. സുദർശനൻ

    കഥ ഇഷ്ടമായി.

  4. Kidu Storyt thakarthuu machaa…..

  5. കാഥോൽകചൻ

    Pwoli

Comments are closed.