അതിൽ ഒന്നും നമ്മൾ കഴിച്ചിട്ടില്ലാത്തതാ അച്ഛാ…… നല്ല ടേസ്റ്റായിരുന്നു എല്ലാം. ഞാൻ എല്ലാത്തീന്നും എടുത്ത് കഴിച്ചു. അമ്മേം കഴിച്ചു. കുറേ ഐസ് ക്രീമും ഒക്കെ കുടിച്ചു. ” പിന്നെയും അവൾ വാതോരാതെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. കുഞ്ഞു മനസ് ഒരുപാട് സന്തോഷിച്ചിരിക്കുന്നു .
“ഒരു ജീവിതകാലം കൊണ്ട് ഞാൻ കൊടുത്ത , സന്തോഷം എന്ന് ഞാൻ വിശ്വസിച്ചത്, ഒരു ദിവസം കൊണ്ടുള്ള സുഖവും , സൗകര്യങ്ങളും അവൾക്ക് നൽകുക ആയിരുന്നു.”
വർഷങ്ങളായി അവർക്ക് വേണ്ടി കഷ്ടപ്പെട്ട് എന്റെ സന്തോഷങ്ങൾ മറന്ന് അവരുടെ സന്തോഷം ആണ് പ്രധാനം എന്ന് കണ്ട് അവർക്ക് വേണ്ടി ജീവിച്ച എന്റെ ആദ്യത്തെ തിരിച്ചറിവായിരുന്നു അത്.
റൂമിലേക്ക് കയറിയ സുനിത ഡ്രസ്സ് മാറുകയാണ്. പിറകിൽ നിന്നും ഞാൻ ചോദിച്ചു ‘ “എങ്ങനുണ്ട് പയ്യന്റെ വീടൊക്കെ. ” “ഉം ” അവളൊന്ന് മൂളി. നിനക്കെന്താ മൗനം അതിനിപ്പം ഇവിടെ എന്ത് പറ്റി. “ഞാൻ പയ്യന്റെ വീട്ടിൽ പോകാൻ വന്നാൽ എന്തായി രുന്നു കുഴപ്പം.” ചോദ്യം അൽപ്പം ഉച്ചത്തിലായി.
“എന്തിനാ ഇങ്ങനെ ചാടുന്നത്” “അവർ എന്തൊക്കെയാ പറഞ്ഞതെന്നറിയുമോ.” എല്ലാപേരും കൂടി എന്നെ കളിയാക്കി കൊന്നു.” അവർ ചോദിച്ചു. ” അച്ഛന്റെ പ്രായം ഉള്ളവനേയേ നിനക്ക് കെട്ടാൻ കിട്ടിയുള്ളോ എന്ന്. ” കണ്ടാൽ അച്ഛനും മോളും ആണെന്ന് പറയും എന്ന്.എന്റെ തൊലിയുരിഞ്ഞ് പോയി. ”
ഒരു നിമിഷം ഹൃദയം നിലച്ചു. വീണ്ടും മിടിച്ചു തുടങ്ങും പോലെ തോന്നി , ഞാൻ കാരണം അവർ അപമാനിതരായിരിക്കുന്നു. ദു:ഖം എന്നിൽ ഇരട്ടിച്ചു. അച്ഛന്റെ പ്രായം, ഞാൻ റൂമിലെ ഇരുമ്പലമാരയിലെ നിലക്കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്നു വർഷങ്ങൾക്ക് ശേഷം അന്നാദ്യമായി ഞാൻ എന്നെ നോക്കി കാണുകയായിരുന്നു.
കുടുംബം കൂടെ ഉള്ളതിനാൽ എന്നിൽ ഞാൻ ശ്രദ്ധിച്ചിരുന്നില്ല.
ആകെ നരച്ചിരിക്കുന്നു. താടിയും, മുടിയും, മീശയും നാൽപ്പത്തി അഞ്ച് വയസുകാരൻ എന്നാരും പറയില്ല. മുഖത്ത് ചുളിവുകൾ വീണു തുടങ്ങി. കണ്ണിലെ പ്രസരിപ്പ് നഷ്ടപ്പെട്ടിരിക്കുന്നു.
ജീവിത ഭാരം ശരീരത്തിന് അൽപ്പം കൂന് നൽകിയിരിക്കുന്നു.
ശരിയാണ്, അവൾ എന്ത് ചെറുപ്പം സുന്ദരി, ഇപ്പോഴാണ് അവൾ ശരിക്കും ഒരു സ്ത്രീ ആയത്. പക്ഷേ ഞാൻ ജീവിക്കാനുള്ള നെട്ടോട്ടത്തിൽ അധ്വാനത്തിന്റെയും, ചിന്തകളുടേയും, കഷ്ടപ്പാടുകളുടെയും ദുരിതം പേറി അകാല വാർദ്ധക്യം ബാധിച്ചിരിക്കുന്നു .
നാട്ടുകാർ പലതും പറയും സാരമില്ല. സ്വയം സമാധാനിച്ചു ഞാൻ
❤️
Ithine backi koodi venam
അടിപൊളി കഥ ഇഷ്ടപ്പെട്ടു….????? ഇതിന്റെ ബാക്കി കൂടി ഉണ്ടായിരുന്നെങ്കില് നന്നായിരുന്നു
കഥ ഇഷ്ടമായി.
Kidu Storyt thakarthuu machaa…..
Pwoli
Super….