ആണായി പിറന്നവൻ 58

“എവിടെ നിന്റെ ഭർത്താവ് ആള് വന്നില്ലെ.” അടുത്ത് നിന്ന എന്നെ സാക്ഷിയാക്കി അവളുടെ ചോദ്യം ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു വെള്ളിടി പോലെ പതിച്ച ആദ്യത്തെ ചോദ്യം.
കൂടെ നിന്ന തന്നെ ഭർത്താവായി തോന്നിയില്ല എന്ന് ഞാനും, ഭർത്താവാണെന്ന് പറയില്ലേന്ന് അവളും ചിന്തിച്ച ദിവസം . ഇത് അജയേട്ടൻ സുനിത പരിജയപ്പെടുത്തി. നവവധു എന്നെ ഒന്ന് നോക്കി .
“മനോജേ ദാ സുനിത ” അവളെ വിളിച്ചു കൊണ്ട് പോയി. വരന് പരിജയപ്പെടുത്തി ഞാനൊറ്റക്ക് അവിടെ നിന്നു. പിന്നെ നടന്ന് വീണ്ടും ആഡിറ്റോറിയത്തിലെ ഒരരികിൽ ഞാനിരുന്നു. എന്നെ കൂടാതെ ഫോട്ടോയും വീഡിയോയുമൊക്കെയായി അവർ സന്തോഷം പങ്കിട്ടു. മണിക്കൂറുകൾ കഴിഞ്ഞാണ് അവൾ പിന്നെ എന്നടുത്തേക്ക് വന്നത്.
“അതേ അവർ മറുവീടിന് (നല്ല വാതിൽ / അടുക്കള കാണൽ ) വിളിക്കുന്നു. ഞാനും മോളും പോയിട്ട് വരാം അവർ അങ്ങ് കൊണ്ടാക്കാം എന്ന് പറഞ്ഞിട്ടുണ്ട്. നിങ്ങൾ പൊയ്ക്കോ. അവളിൽ ഉണ്ടായ പെട്ടന്നുള്ള മാറ്റം. ഞാൻ അസ്വസ്ഥനായ്. ഞാനവിടെ നിന്നും ഇറങ്ങി നടന്നു.
” അതെന്താ നിന്നെ അവർ വിളിക്കാത്തത്. ” പോലീസുകാരന്റെ ചോദ്യത്തിൽ ആകാംഷ നിഴലിച്ചു. കോടതി വരാന്തയിൽ തനിക്കെതിരെ ഇരിക്കുന്ന സുനിതയെ നോക്കി. അയാൾ തുടർന്നു. ഓഡിറ്റോറിയത്തിൽ നിന്നും വീട്ടിലേക്ക് തിരിച്ചെത്തിയ ഞാൻ അസ്വസ്ഥനായി. തികച്ചും ഏകാന്തത അനുഭവപ്പെട്ടു. എന്ത് പറ്റി അവൾക്ക്. അവൾ അങ്ങനെ അല്ലല്ലോ. എല്ലാ കുറവുകളും മനസിലാക്കി കൂടെ ഉണ്ടായിരുന്നവൾ പെട്ടന്നിങ്ങനെ. എന്താകും അവളുടെ മാറ്റത്തിന് കാരണം. സന്ധ്യകഴിഞ്ഞു, ചിന്തകളുമായി ഞാൻ കാത്തിരുന്നു. അകലെ നിന്നും നടന്നു വരുന്ന അവളേയും മോളേയും കണ്ടു.
“അച്ഛാ” എന്ന് വിളിച്ച് മോളോടി വന്ന് എന്നെ കെട്ടിപ്പിടിച്ചു അവൾ ഒന്നും മിണ്ടാതെ അകത്തേക്ക് കയറിപ്പോയി
“അച്ഛാ സൂപ്പറായിരുന്നു. അച്ഛനെന്താ വരാത്തെ അവൾ എന്നോട് ചോദിച്ചു. “ഞങ്ങൾ കാറിലാ വന്നത്. എന്ത് നല്ല തണുപ്പാ ആ കാറിൽ പാട്ടും ഉണ്ടായിരുന്നു. നല്ല രസമാ അച്ഛാ ആ കാറിൽ ഇരിക്കാൻ നമുക്കെന്നാ അച്ഛാ അതുപോലെ ഒരു കാറു വാങ്ങുക.” മകളുടെ സന്തോഷം അവളുടെ ചോദ്യങ്ങൾ. എന്റെ പകുതി വിഷമങ്ങളും ചിന്തകളും ഞാൻ മറന്നു. “അങ്ങനെ കാറിലൊക്കെ കയറി അല്ലെ.” എന്റെ ചോദ്യം കേൾക്കേണ്ട താമസം അവൾ വീണ്ടും പറഞ്ഞു തുടങ്ങി.
“അച്ഛാ വലിയൊരു വീട് കൊട്ടാരം പോലെ അവിടെ കുറേ റൂമുകളൊക്കെ ഉണ്ട് കുറേ നേരം എടുത്തു അവിടൊക്കെ നടന്നു കാണാൻ രണ്ട് കാറുണ്ട്. പിന്നെ പൂന്തോട്ടവും, വീട്ടിനകത്ത് ഊഞ്ഞാലുമൊക്കെ ഉണ്ട്. ഒരുപാട് ആൾക്കാരൊക്കെ ഉണ്ടായിരുന്നു. കഴിക്കാനൊക്കെ കുറേ ഉണ്ടായിരുന്നു. ഈ വരിക്ക് നിന്നിട്ടെ നടന്ന് ചെന്ന് ഇഷ്ടം പോലെ എടുത്ത് കഴിക്കാം.

7 Comments

  1. Ithine backi koodi venam

  2. അടിപൊളി കഥ ഇഷ്ടപ്പെട്ടു….????? ഇതിന്റെ ബാക്കി കൂടി ഉണ്ടായിരുന്നെങ്കില് നന്നായിരുന്നു

  3. സുദർശനൻ

    കഥ ഇഷ്ടമായി.

  4. Kidu Storyt thakarthuu machaa…..

  5. കാഥോൽകചൻ

    Pwoli

Comments are closed.