വിവിധ ഇടങ്ങളിൽ നിന്നും വരുന്ന, വിവിധ തരം ആൾക്കാർ, വ്യത്യസ്ഥ ചിന്താഗതിക്കാർ, പല ജാതി, മതം, നിറം , പലതരം , ആശയങ്ങൾ, പല പല ലക്ഷ്യങ്ങൾ എന്നിട്ടും എല്ലാ പേരുടേയും യാത്ര ഒരേ ബസിൽ. ആരും പരസ്പരം മിണ്ടുന്നു പോലും ഇല്ല. പക്ഷേ എല്ലാ പേരോടും മിണ്ടിയും പറഞ്ഞും കണ്ടക്ടർ ടിക്കറ്റ് നൽകി.
മുന്നിലെ സീറ്റിലിരുന്ന രണ്ട് ചെറിയ കുട്ടികൾ വിന്റോയിൽ കൂടി പുറത്തേക്ക് നോക്കി ഓരോ നല്ല വീടുകൾ കാണുമ്പോഴും അതെന്റെ വീട്, അതെന്റെ വീട് എന്ന് മത്സരിച്ച് ചൂണ്ടിക്കാണിക്കുന്നു. ഇടക്കിടെ പിണങ്ങുന്നു. ഞാനാ ആദ്യം പറഞ്ഞത് എന്ന് പറഞ്ഞ്. മോളും ഇങ്ങനെ ചിന്തിക്കുന്നുണ്ടാകും. നല്ലൊരു വീട് പോലും ഇല്ല. നാട്ടിലെ ഏറ്റവും പഴയതും, ഭംഗിയില്ലാത്തതുമായ വീട് അത് ഇപ്പോൾ ഞങ്ങളുടേതാണ്.
ബസ്സ് ഞങ്ങളുടെ ലക്ഷ്യസ്ഥാനത്തെത്തി. സ്റ്റാന്റിൽ പാർക്ക് ചെയ്തു.
ചിന്തകൾക്ക് വിരാമം. ഞങ്ങൾ ഇറങ്ങി. വിവാഹ ആഡിറ്റോറിയം ലഷ്യമാക്കി നടന്നു.
കിർ ർർ ർ ർ ഉച്ചത്തിൽ മണി ശബ്ദ്ദിച്ചു . കോടതി പിരിഞ്ഞിരിക്കുന്നു. ഇനി ഉച്ചയ്ക്ക് ശേഷം രണ്ട് മുപ്പതിനേ കോടതി ആരംഭിക്കു കൂടെ വന്ന പോലീസുകാർ അക്ഷമരായി. നേരുത്തേ പോകാം എന്ന് കരുതിയതാ. ഇതിപ്പോൾ പെട്ടല്ലോ …. അവർ പിറുപിറുത്തു.
“നിനക്ക് വിശക്കുന്നുണ്ടോ. ഭക്ഷണം കഴിക്കാം. ” പോലീസുകാരന്റെ ചോദ്യം വേണ്ട….. എന്നാൽ വേണ്ട നീ ബാക്കി പറ……. കമനീയമായി അലങ്കരിച്ച വിവാഹ ആഡിറ്റോറിയം ഞങ്ങൾക്ക് ഒരു പുതിയ കാഴ്ച ആയിരുന്നു. ഇത്രയും വലിയ ആൾക്കാരുടെ വിവാഹത്തിനൊന്നും പോയിട്ടില്ലാത്തത് കൊണ്ട്. അല്ല അങ്ങനുള്ള ആരും ഞങ്ങളെ വിവാഹം വിളിച്ചിട്ടില്ല അതാണ് സത്യം . ഞങ്ങളുടെ വീട്ടിൽ വന്ന് വിളിക്കാൻ മാത്രം അവരാരും താഴ്ന്നിട്ടില്ലായിരിക്കാം. ഞങ്ങൾ അകത്തേക്ക് കടന്നിരുന്നു.
നിറപറയും, നിലവിളക്കുമായി കതിർ മണ്ഡപം ഒരുങ്ങിയിരിക്കുന്നു. പല നിറത്തിലുള്ള കർട്ടനുകളും , പൂക്കളും, ബലൂണുകളും കൊണ്ട് അലങ്കരിച്ച കതിർ മണ്ഡപം നോക്കി മകൾ ചോദിച്ചു .
“അച്ഛാ ഒത്തിരി പൈസ ആകില്ലേ എന്ത് വല്യ ഒരുക്കങ്ങളാ ”
ഉം പൂക്കൾ മാത്രം ലക്ഷങ്ങൾ വില വരും
“എന്റെ കല്യാണവും ഇങ്ങനെ നടത്തണേ”
ഒരു നുള്ള് വേദന സമ്മാനിച്ച് അവളുടെ മറുപടി.
Ithine backi koodi venam
അടിപൊളി കഥ ഇഷ്ടപ്പെട്ടു….????? ഇതിന്റെ ബാക്കി കൂടി ഉണ്ടായിരുന്നെങ്കില് നന്നായിരുന്നു
കഥ ഇഷ്ടമായി.
Kidu Storyt thakarthuu machaa…..
Pwoli
Super….