ആണായി പിറന്നവൻ 58

ഈ കേസ് പിൻവലിക്കാനും വാദി ഭാഗം തയ്യാറുമാണ് ആയതിനാൽ എന്റെ കക്ഷിയെ കുറ്റവിമുക്തനാക്കണമെന്ന് ബഹുമാനപ്പെട്ട കോടതിയോട് താഴ്മയായി അപേക്ഷിക്കുന്നു. ”
അയാൾ വാദം അവസാനിപ്പിച്ച് തന്റെ ഇരിപ്പിടത്തിലേക്ക് പോയിരുന്നു. ഇഡ്ജി സുനിതയേയും അജയനേയും നോക്കി . എന്നിട്ട് അജയനോടായി പറഞ്ഞു,
“നിങ്ങൾ ഇവർ പറഞ്ഞതൊക്കെ കേട്ടല്ലോ . ബന്ധം വേർപ്പെടുത്താൻ തയ്യാറാണോ.”
“നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടോ ” ജഡ്ജിയുടെ ചോദ്യം
അജയൻ കൈകൂപ്പി പറഞ്ഞു തുടങ്ങി.
“അവൾ പലപ്പോഴും എന്നെ വേണ്ട എന്ന് പറയുമ്പോൾ ഞാൻ കരുതും ഈ കഷ്ടപ്പാടും ദുരിതവും കൊണ്ടാണെന്ന് . പക്ഷേ ഞാൻ ഒരിക്കൽ പോലും അറിഞ്ഞില്ല അവൾക്ക് ഇങ്ങനെ ഒരാഗ്രഹം ഉണ്ടെന്ന്. എന്നോട് പറഞ്ഞിട്ടും ഇല്ല.” “പറഞ്ഞെങ്കിൽ ഞാൻ അന്നേ ഒഴിഞ്ഞു കൊടുക്കുമായിരുന്നു. ഞാനില്ലാണ്ടായാൽ അവർക്കാരാ ഉള്ളത് അതായിരുന്നു എന്റെ ചിന്ത. അവളുടെ സന്തോഷം മാത്രമേ ഞാൻ ഇന്നുവരെ ആഗ്രഹിച്ചിട്ടുള്ള എനിക്ക് ഇപ്പോഴും അവളുടെ സന്തോഷം ആണ് പ്രധാനം അതുകൊണ്ട് ഞാൻ ഈ ബന്ധം വേർപെടുത്താൻ തയ്യാറാണ്. ”
അജയന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവളുടെ മുഖത്തെ സന്തോഷമായി മാറി അത്.
“കേസ് പിൻവലിക്കാൻ വാദിഭാഗം തയ്യാറായതിനാലും , വാദിക്കും പ്രതിക്കും ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഈ കോടതിക്ക് ബോധ്യപ്പെട്ടതിനാലും ഈ കേസ് രാജിയാക്കി.. അജയനെ വെറുതേ വിട്ടിരിക്കുന്നു. ഒപ്പം കുടുംബകോടതിയിൽ ഒരുമിച്ച് ഡിവോഴ്സ് പെറ്റീഷൻ കൊടുക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും അറിയിക്കുന്നു.”
പോലീസുകാരോടൊപ്പം അജയൻ കോടതി ഹാളിൽ നിന്നും പുറത്തേക്കിറങ്ങി.
“അജയാ വെറുതേ വിട്ടാലും നിന്നെ തിരികെ ജയിലിൽ കൊണ്ട് പോകണം ഞങ്ങൾക്ക് . അവിടുന്ന് നിനക്ക് പോകാൻ പറ്റുള്ളു.” പോലീസുകാരൻ അജയനോട് പറഞ്ഞു.
“ശരിസാർ എനിക്കറിയാം. ” “എനിക്കവളോട് ഒന്നു കൂടെ സംസാരിക്കണം സർ” അജയന്റെ ചോദ്യം പോലീസുകാരൻ സുനിതയെ വിളിച്ചു. “ദേ അജയനെന്തോ പറയണം എന്ന്.” അവളും അമ്മയും അവർക്കരികിലേക്ക് വന്നു.
“എന്താ മറ്റു പേപ്പറുകൾ ഒക്കെ വക്കീൽ കൊണ്ട് വരും ഒപ്പിട്ടു തന്നേക്കണം ” അവൾ പറഞ്ഞു.

7 Comments

  1. Ithine backi koodi venam

  2. അടിപൊളി കഥ ഇഷ്ടപ്പെട്ടു….????? ഇതിന്റെ ബാക്കി കൂടി ഉണ്ടായിരുന്നെങ്കില് നന്നായിരുന്നു

  3. സുദർശനൻ

    കഥ ഇഷ്ടമായി.

  4. Kidu Storyt thakarthuu machaa…..

  5. കാഥോൽകചൻ

    Pwoli

Comments are closed.