കല്യാണം കഴിഞ്ഞ് പതിനൊന്ന് വർഷമായി. ഇന്നുവരെ ദാരിദ്ര്യം ഒഴിഞ്ഞിട്ടില്ല, ആഡംഭരങ്ങളും, സുഖവും ഒന്നും അറിഞ്ഞിട്ടില്ല. അയാൾക്കിപ്പേൾ നാൽപ്പത്തി അഞ്ച് വയസ്സായി . പ്രായവും ഏറി, ഇത്രയും നാൾ പറ്റാത്ത തൊന്നും ഇനി അയാൾക്ക് നേടാനാകില്ല. ഞാൻ …… എനിക്ക് ഇനിയെങ്കിലും ഒന്ന് ജീവിക്കണം. അതിന് അയാളുടെ ഒപ്പം പറ്റില്ല. എന്റെ അമ്മയുടെ കൂട്ടുകാരിയുടെ മകൻ ഗൾഫിൽ നിന്നും വന്നിട്ടുണ്ട്. അയാളുടെ ഭാര്യ മരിച്ചു പോയി. അയാൾക്കും എന്റെ പ്രായമാണ്. എന്നെ കണ്ടിട്ടുണ്ട്. ആ കിളവനെ കളഞ്ഞിട്ട് വന്നാൽ ഗൾഫിൽ കൊണ്ട് പോകാം. നന്നായി ജീവിക്കാം എന്ന് പറഞ്ഞിട്ടുണ്ടെന്ന് അമ്മ പറഞ്ഞു. അന്ന് മുതൽ ഞങ്ങൾ ഇയാളോട് പറഞ്ഞതാ. എനിക്കും ആഗ്രഹങ്ങൾ ഇല്ലെ. പറഞ്ഞിട്ട് കേൾക്കാഞ്ഞിട്ടാ ഇങ്ങനെ ഒരു കേസ് ഉണ്ടാക്കിയത്.”
സദസ്സ് നിശബ്ദ്ദം. ഇത് വരെ കേൾക്കാത്ത കഥകൾക്ക് അവിടം സാക്ഷ്യം വഹിക്കുകയായിരുന്നു.
“കഴിഞ്ഞ പതിനൊന്നു വർഷമായി നിങ്ങൾക്കുവേണ്ടി ജീവിച്ച ആ മനുഷ്യനും ആഗ്രഹങ്ങൾ ഉണ്ടായിരുന്നിരിക്കില്ലേ നിങ്ങൾക്ക് വേണ്ടി അയാൾ അത് മാറ്റി വച്ചു ജീവിച്ചില്ലേ എന്നിട്ടിപ്പോൾ നിങ്ങൾമാത്രം ഇങ്ങനൊരു തീരുമാനം ”
“ശരി അപ്പോ നിങ്ങൾക്ക് വിവാഹമോചനമാണ് വേണ്ടത് അല്ലെ.” അയാൾ വീണ്ടും ചോദിച്ചു.
“ഉം അയാൾ ഒന്ന് ഒഴിഞ്ഞ് തന്നാൽ മതി.”
യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ അവൾ പറഞ്ഞു.
“അങ്ങനെയാണെങ്കിൽ നിങ്ങൾ ഈ കേസ് ഒഴിയാൻ തയ്യാറാണോ. “?
“ഇല്ല പറ്റില്ല ഒഴിയില്ല കേസ് വേണം അവൾ ശക്തമായി പറഞ്ഞു.”
“കേസ് കള്ളമാണെന്ന് നിങ്ങൾ പറഞ്ഞു. അപ്പോ പിന്നെ ഒഴിയുന്നതല്ലെ നല്ലത് അങ്ങനെ ഒഴിഞ്ഞാൽ ഈ കേസ് നെ കുടുംബ കോടതിയിൽ ഡിവേഴ്സ് കേസിന് വിടാം എന്ത് പറയുന്നു.”
“അത് ……” അവൾ ചിന്തിച്ചു.
“നിങ്ങൾക്ക് ആവശ്യം ഡിവോഴ്സ് അല്ലേ.” ” ഇതൊഴിഞ്ഞാൽ അത് കിട്ടും ” വക്കീലിന്റെ വാക്കുകൾ കേട്ടവൾ ജഡ്ജിയെ നോക്കി.
“ഒഴിയാൻ തയ്യാറാണോ. എന്നാൽ സിവോഴ്സിനു പരിഗണിക്കാം” ജഡ്ജി അവളോടായി നേരിട്ട് പറഞ്ഞു.
“ഉം” അവൾ സമ്മത ഭാവത്തിൽ തലയാട്ടി.
“യുവറോണർ എന്റെ കക്ഷി അജയനെതിരെയുള്ള ഈ കേസ് കെട്ടിച്ചമച്ചതാണെന്ന് ബഹുമാനപ്പെട്ട കോടതിക്ക് ഇതിനാൽ ബോധ്യപ്പെട്ടിട്ടുള്ളതാണ്.
❤️
Ithine backi koodi venam
അടിപൊളി കഥ ഇഷ്ടപ്പെട്ടു….????? ഇതിന്റെ ബാക്കി കൂടി ഉണ്ടായിരുന്നെങ്കില് നന്നായിരുന്നു
കഥ ഇഷ്ടമായി.
Kidu Storyt thakarthuu machaa…..
Pwoli
Super….