സുനിത വിയർക്കുന്നുണ്ട്. വിയർപ്പ് തുടച്ചു കൊണ്ട് അവർ പറഞ്ഞു. ” അതിന്റെ കൃത്യമായ തൂക്കം എനിക്കറിയില്ല അയാൾ വാങ്ങിയത് ഒന്നരപവൻ ആണെന്നാണ് എന്നോട് പറഞ്ഞിട്ടുള്ളത് അതുകൊണ്ടാണ്.”
“അപ്പോൾ ഈ പരാതി നിങ്ങൾ തന്നെ എഴുതിയതല്ലെ. ”
“അത് …..അത്….. ” അവൾക്ക് വാക്കുകൾ ഇടറി.
“എനിക്കൊരാൾ പറഞ്ഞു തന്നു ഞാനെഴുതി .”
“ആരാണ് അ ആൾ ” വക്കീലിന്റെ അടുത്ത ചോദ്യം.
“അത് മഞ്ചു ”
“മഞ്ചു ആരാണ്”
“എന്റെ കൂട്ടുകാരി.”
“അതെന്തിനാ അവർ പറഞ്ഞു തന്നത്.”
“അവൾ ഒരു വക്കീലാണ് അവൾക്ക് അറിയാം എങ്ങനെ എഴുതിയാൽ കേസ് ജയിക്കും എന്ന്.”
“അപ്പോൾ ഇത് കള്ളമാണോ.”
അവൾ മിണ്ടാതെ നിന്നു “ആണോന്ന് അയാൾ ശബ്ദ്ദമുയർത്തി.”
“അതെ”
അജയനും ജഡ്ജിയും ഉൾപ്പടെ അവിടെ നിന്നവരെല്ലാം അവളെ തന്നെ നോക്കി നിന്നു.
“എന്തിന്, ? കാരണം”? വക്കീലിന്റെ അടുത്ത ചോദ്യം.
“അത് അങ്ങനൊക്കെ എഴുതി കൊടുത്താലേ കേസ് ബലം കിട്ടൂ എന്ന് പറഞ്ഞു. എന്നാലെ എനിക്ക് ഡിവേഴ്സ് കിട്ടു എന്നും പറഞ്ഞു.”
എന്റെ ദൈവമേ അറിയാതെ അജയനെ കൊണ്ട് വന്ന പോലീസുകാർ വിളിച്ചു പോയി.
“അപ്പോൾ അജയൻ മാല മോഷ്ടിച്ചിട്ടില്ലെ.”
“ഇല്ല മാല എന്റെ കയ്യിൽ ഉണ്ട്.”
“ഞാൻ ആയിരം തവണ പറഞ്ഞു അയാളോട് ഒന്ന് ഒഴിഞ്ഞ് പോയി താ എന്ന് അയാൾ കേൾക്കുന്നില്ല. പിന്നെയും പിന്നെയും എന്റെ ജീവിതം തകർക്കാൻ അയാൾ ഞങ്ങളോടൊപ്പം കഴിയുന്നു. മിണ്ടാതിരുന്നും , ആഹാരം കൊടുക്കാതിരുന്നും നോക്കി അയാൾ പോകുന്നില്ല .
❤️
Ithine backi koodi venam
അടിപൊളി കഥ ഇഷ്ടപ്പെട്ടു….????? ഇതിന്റെ ബാക്കി കൂടി ഉണ്ടായിരുന്നെങ്കില് നന്നായിരുന്നു
കഥ ഇഷ്ടമായി.
Kidu Storyt thakarthuu machaa…..
Pwoli
Super….