അജയനെ ചൂണ്ടിക്കൊണ്ട് അയാൾ ചോദിച്ചു . അവൾ അജയനെ നോക്കി മടിച്ചു മടിച്ചു പറഞ്ഞു
“എന്റെ ഭർത്താവ്.”
“എത്ര വർഷമായി നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് .” വക്കീലിന്റെ ചോദ്യം വീണ്ടും
“പതിനൊന്ന്”
“നിങ്ങൾ കൊടുത്ത പരാതിയുടെ കോപ്പിയാണ് ഇത്” കയ്യിലിരുന്ന പേപ്പർ ഉയർത്തിക്കാട്ടി വക്കീൽ ചോദിച്ചു .
“ഇതിൽ പറഞ്ഞിരിക്കുന്ന ഒന്നര പവന്റെ മാല ആ നിൽക്കുന്ന എന്റെ കക്ഷി, നിങ്ങളുടെ ഭർത്താവ് അജയൻ മോഷ്ടിച്ചു എന്നാണ് അല്ലെ.”
“അതെ” അവൾ പറഞ്ഞു
“ആ മാല ആരു വാങ്ങിയതാണ്.”
“അത് അയാൾ വാങ്ങിയതാണ്.”
“അയാൾ…… അതായത് നിങ്ങളുടെ ഭർത്താവ് അതെ അങ്ങനെയാണെങ്കിൽ അത് അയാൾക്ക് മോഷ്ടിക്കേണ്ട കാര്യമുണ്ടോ.”
“എനിക്കറിയില്ല ” വക്കീലിന്റെ ചോദ്യം അവർക്ക് അൽപ്പം ദേഷ്യം തോന്നാതിരുന്നില്ല.
“ഈ പരാതി നിങ്ങൾ എഴുതിയതാണോ.”
“അതേ.”
“ഇതിൽ പറഞ്ഞിരിക്കുന്നതൊക്കെ കള്ളമാണെന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ നിഷേധിക്കുമോ.”?
“അതിൽ പറഞ്ഞിരിക്കുന്നതൊക്കെ സത്യമാണ്”. അവളുടെ മറുപടി.
“എന്റെ ചോദ്യത്തിന് മാത്രം മറുപടി മതി. ” അയാൾ സ്വരം ഉയർത്തി. “നിഷേധിക്കുമോ ഇല്ലയോ'”
“നിഷേധിക്കുന്നു .”
“ഇതിൽ പറഞ്ഞിരിക്കുന്ന മാല പത്ത് ഗ്രാം മാത്രമേ ഉള്ളുവെന്നാണ് അജയൻ എന്നോട് പറഞ്ഞത്. പക്ഷേ നിങ്ങൾ പരാതിയിൽ ഒന്നര പവൻ അതായത് പന്ത്രണ്ട് ഗ്രാം ഉണ്ടെന്ന് എഴുതിയിരിക്കുന്നു . അതെന്താ.”
❤️
Ithine backi koodi venam
അടിപൊളി കഥ ഇഷ്ടപ്പെട്ടു….????? ഇതിന്റെ ബാക്കി കൂടി ഉണ്ടായിരുന്നെങ്കില് നന്നായിരുന്നു
കഥ ഇഷ്ടമായി.
Kidu Storyt thakarthuu machaa…..
Pwoli
Super….