ആണായി പിറന്നവൻ 58

അഡ്വക്കേറ്റ് ബാബുരാജ്‌ എഴുനേറ്റു എ വൺ പ്രസന്റ് യുവര്‍ ഓണര്‍ ജഡ്ജി ക്ലര്‍ക്കിനോട് എന്തോ സംസാരിച്ചു അജയന്‍റെ കേസ് ഫയലുകളില്‍ നിന്നും ഒരു പേപ്പര്‍ എടുത്ത് ബെഞ്ച്‌ ക്ലര്‍ക്ക് ഉറക്കെ വിളിച്ചു സി ഡബ്ല്യൂ വൺ സുനിത …….
സുനിത കോടതിയിലേക്ക് കയറി ജഡ്ജിയെ നോക്കി നിന്നു
സാക്ഷിയെ വിസ്തരിക്കാം. ജഡ്ജിയുടെ വാക്കുകൾ ക്ലർക്കിന്റെ നിർദ്ദേശ പ്രകാരം സുനിത സാക്ഷി വിസ്താര കൂടിലേക്ക് കയറി നിന്നു . സുനിതക്കായ് ഹാജരായ വക്കീൽ എഴുന്നേറ്റ് അവരുടെ അടുത്തേക്ക് വന്നു.
ദൈവം സാക്ഷിയായി, ദൈവം സാക്ഷിയായി.. കോടതി മുമ്പാകെ.. കോടതി മുമ്പാകെ… സത്യം മാത്രം… സത്യം മാത്രം… ബോധിപ്പിച്ചു കൊള്ളാം.. ബോധിപ്പിച്ച് കൊള്ളാം…
അയാൾ ചൊല്ലിക്കൊടുത്ത സത്യവാചകം അവൾ ഏറ്റു പറഞ്ഞു.
“സുനിത അല്ലെ ” അയാളുടെ ചോദ്യം
“അതെ.. ”
“യുവർ ഓണർ എന്റെ കക്ഷിയുടെ മകളുടെ കഴുത്തിൽ കിടന്ന മാല കുട്ടിയേയും, തടയാൻ ചെന്ന എന്റെ കക്ഷിയേയും ഉപദ്രവിച്ച് കൊണ്ട് , കഴുത്തിൽ നിന്നും വലിച്ച് പൊട്ടിച്ച് കടന്നു കളയുകയാണുണ്ടായത്. തുടർന്ന് മണിക്കൂറുകൾക്ക് ശേഷം തിരികെ വന്ന പ്രതി മദ്യാസക്തിയിൽ സുനിതയെ ദേഹോപദ്രവം ഏൽപ്പിച്ചിട്ടുള്ളതും ആകുന്നു. ആകയാൽ പ്രതിയിൽ നിന്നും എന്റെ കക്ഷിക്ക് വിവാഹമോചനം നൽകിയും, പ്രതിയെ മാതൃകാപരമായി ശിക്ഷിക്കുകയും വേണമെന്നുമാണ് എന്റെ കക്ഷിയുടെ ആവശ്യം. ”
ശരിക്കും അപ്പോഴാണ് സ്റ്റേഷനിൽ കൊടുത്ത പരാതിയിൽ എന്തൊക്കെയാണ് ഉള്ളതെന്ന് അജയന് മനസിലായത്. സ്റ്റേഷനിൽ ഒന്നും പറയാതെ കുറേപേപ്പറിൽ ഒപ്പിടീച്ചു എന്നല്ലാതെ അവന് മറ്റൊന്നും അറിയില്ലായിരുന്നു. ” സർ …… കള്ളമാണ്…’. കള്ളമാണ് ……”
“ഇതു വരെ ഞാൻ ഒരു തുള്ളി പോലും മദ്യപിച്ചിട്ടില്ല. അവളെയും, മോളേയും ഞാൻ ഒരു നോട്ടം കൊണ്ട് പോലും നോവിച്ചിട്ടില്ല.”
അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു.
“ചോദിക്കും അപ്പോൾ പറഞ്ഞാൽ മതി. ചോദിക്കാതെ ഇവിടൊന്നും പറയണ്ട.” ജഡ്ജി തന്നെ അജയനോട് പറഞ്ഞു.
ഇന്നലെ വരെ ഇല്ലാതിരുന്ന കൂട്ടുകാരെ കണ്ടിട്ടോ. അവർ നൽകാമെന്ന് പറഞ്ഞ ജോലി കണ്ടിട്ടോ. ഞാൻ വയസനും കൂടെ നടക്കാൻ കൊള്ളരുതാത്തവനും എന്നു തോന്നിയിട്ടോ. എന്തിന് വേണ്ടിയാണവൾ

7 Comments

  1. Ithine backi koodi venam

  2. അടിപൊളി കഥ ഇഷ്ടപ്പെട്ടു….????? ഇതിന്റെ ബാക്കി കൂടി ഉണ്ടായിരുന്നെങ്കില് നന്നായിരുന്നു

  3. സുദർശനൻ

    കഥ ഇഷ്ടമായി.

  4. Kidu Storyt thakarthuu machaa…..

  5. കാഥോൽകചൻ

    Pwoli

Comments are closed.