ആണായി പിറന്നവൻ 58

ദേഹപരിശോധന കഴിഞ്ഞ് അജയൻ നടന്നു തന്റെ എട്ടാം നമ്പർ ബ്ലോക്കിലേക്ക് . “അജയാ …..നിന്നെ കോടതിയില്‍ കൊണ്ട്പോകാന്‍ രണ്ടു പോലീസുകാര്‍ വന്നിട്ടുണ്ട് ……. വേഗം വേഷം മാറി വാ…… ..” ജെയില്‍ വാര്‍ഡന്റെ നിര്‍ദ്ദേശം.
വേഷം മാറിയ അജയന്‍ ഗേറ്റിലേക്ക് നടന്നു . തന്നെ കോടതിയില്‍കൊണ്ട് പോകാന്‍ വന്നിട്ടുള്ള പോലീസുകരെ ആശ്ചര്യത്തോടെ അവൻ നോക്കി. ഇന്നലെയും തന്നോടൊപ്പം ഉള്ളവര്‍ തന്നെ. അജയനേയും വാറണ്ടും കൈപറ്റി പോലീസുകാര്‍ ജയിലിനുപുറത്തേക്ക് ഇറങ്ങി. ബസ്‌ സ്റ്റോപ്പിലേക്ക് നടന്നു .
“സാര്‍ എങ്ങനെ…….?? ” അജയന്‍ ചോദിച്ചു നിര്‍ത്തി.
“ഞങ്ങള്‍ ചോദിച്ചു വാങ്ങിയതാണ് നിന്നെ കൊണ്ട് പോകാന്‍ ഉള്ള ഈ ഡ്യൂട്ടി .” അജയന്റെ ആകാംഷ മനസിലാക്കി പോലീസുകാരന്‍ പറഞ്ഞു .
യാത്രയില്‍ ഉടനീളം അജയന്‍ മൂകനായിരുന്നു . പോലീസുകാരുടെ ചോദ്യങ്ങള്‍ക്ക് ഒന്നും അയാള്‍ മറുപടി കൊടുത്തിരുന്നില്ല. ബസില്‍ നിന്ന് ഇറങ്ങി കോടതിയിലേക്ക് നടക്കുമ്പോള്‍ തന്നെ സുനിതയും അമ്മയും അവിടെ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു . അജയനെ കണ്ടതും അവർ കാണാത്ത ഭാവത്തിൽ തിരിഞ്ഞ് നിന്നു.
കോടതി വരാന്തയിലെക്ക് കയറി.കോടതിക്കുള്ളില്‍ മറ്റൊരു കേസിന്‍റെ വിസ്താരം നടക്കുകയാണ്. പോലീസുകാരന്‍ ബെഞ്ച്‌ ക്ലര്‍ക്കിന്‍റെ കയ്യില്‍ വാറണ്ടു കൊടുത്തു . അജയന്‍ തികച്ചും അക്ഷമനായിരുന്നു . കഴിഞ്ഞ ദിവസം ജഡ്ജി നിയമിച്ച അജയന്‍റെ വക്കീല്‍ ബാബുരാജ്‌ അവന്‍റെ അടുക്കലേക്കു വന്നു . അജയ കേസ് ഞാന്‍ പഠിച്ചു അവരുമായി സംസാരിച്ചിട്ടുണ്ട് . എന്‍റെ ചോദ്യങ്ങള്‍ക്ക് ഉള്ള മറുപടി വ്യക്തമായി പറഞ്ഞാല്‍ മതി അജയന്‍ സമ്മത ഭാവത്തില്‍ തലകുലുക്കി .
“അതെ ഞാൻ അവളെ അടിച്ചു…… കൊല്ലണമെന്നു ണ്ടായിരുന്നു. നടന്നില്ല. എനിക്കവളെ വേണ്ട . അവൾ എവിടയോ ആരോടൊപ്പമോ പോയി ജീവിക്കട്ടെ. എനിക്കവളോടൊപ്പം ജീവിക്കാൻ പറ്റില്ല. അവൾക്കെന്നെ സംശയമാണ്. എല്ലാത്തിനും ഞാൻ കുറ്റം സമ്മതിക്കാം ജയിലിൽ കിടക്കാം. എന്നാലും അവളോടൊപ്പം ജീവിക്കാൻ ഇനി എനിക്കു വയ്യ. ”
വിസ്താരം നടന്നുകൊണ്ടിരിക്കുന്ന കേസിലെ പ്രതി ബഹളം വച്ചു. ഈ കേസ് അടുത്ത മാസം പത്തിന് വീണ്ടും പരിഗണിക്കും. നടന്നു കൊണ്ടിരുന്ന കേസ് വിസ്താരം അവസാനിച്ചു.
അയാൾ പുറത്തേക്കിറങ്ങിപ്പോയി.
കസ്റ്റഡികേസ് …….368/2009..അജയന്‍….. ബെഞ്ച്‌ ക്ലര്‍ക്ക് അടുത്ത കേസ് ഫയൽ എടുത്ത് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു ഒരിക്കല്‍ കൂടി അജയന്‍ പ്രതി കൂട്ടിലേക്ക് കയറി നിന്ന് ജഡ്ജിയെ തൊഴുതു വണങ്ങി

7 Comments

  1. Ithine backi koodi venam

  2. അടിപൊളി കഥ ഇഷ്ടപ്പെട്ടു….????? ഇതിന്റെ ബാക്കി കൂടി ഉണ്ടായിരുന്നെങ്കില് നന്നായിരുന്നു

  3. സുദർശനൻ

    കഥ ഇഷ്ടമായി.

  4. Kidu Storyt thakarthuu machaa…..

  5. കാഥോൽകചൻ

    Pwoli

Comments are closed.