അനാർക്കലി 3❤️ [ARITHRA] 154

ഞങ്ങൾ പതിയെ ചേട്ടനടുത്തേക്ക്
നടന്നു.

ആവണി എന്തൊക്കെയോ മൂപ്പരോട് സംസാരിക്കുന്നുണ്ട്.

എനിക്കാണേൽ ആ എക്സൈറ്റ്മെന്റാണോ പേടിയാണോ എന്നറിയാത്ത നിമിഷങ്ങളിൽ ഒന്നും പറയാനും പറ്റിയില്ല.
അവൾക്കത് ഒരു പ്രശ്നമേ ഇല്ലാത്ത വിധമാണ് സംസാരം,
എല്ലാം കൂടി വിളമ്പാതെ ഇരുന്നാൽ മതിയായിരുന്നു.

പണ്ടൊരുപാട് കേട്ടിട്ടുണ്ട് ചേട്ടനെ പറ്റിയും, ചേട്ടന്റെ അമ്മയെ പറ്റിയും.

സുഹൃത്തുക്കൾ ഒക്കെ ചേട്ടന്മാരെ പറ്റി പൊക്കിയടിക്കുമ്പോൾ, ഞങ്ങൾ ആഗ്രഹിച്ചിട്ടുണ്ട് ചേട്ടൻ ഞങ്ങളെ എല്ലാം അറിഞ്ഞു ഇഷ്ടപ്പെട്ടിരുന്നെങ്കിൽ എന്ന്.

പക്ഷേ അതൊക്കെ വിദൂരമാണ് കാരണം,  അച്ഛൻ ഉപേക്ഷിച്ചത് മുതൽ ചേട്ടനും അമ്മയും നേരിടേണ്ടി വന്ന കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും, ഒറ്റക്ക് നടത്തിയ പോരാട്ടവും, അവരുടെ വളർച്ചയും ഒക്കെ, എല്ലാത്തിനും മറ്റൊരു വഴിയിൽ കാരണം അച്ഛൻ ആണ് “പ്രതാപവർമ്മ “.
അച്ഛനോടുള്ള ദേഷ്യം ആണ് അവരുടെ വളർച്ചക്ക് കാരണം.
നേരിട്ടൊരു ഏറ്റുമുട്ടൽ ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും, അവർക്കുള്ളിലെ കത്തുന്ന പക ഞാൻ അറിഞ്ഞതാ.

*******

അവരെ കണ്ടതിനു ശേഷം പെട്ടെന്ന് എന്തോ സന്തോഷം വന്നപ്പോലെ.

ആദി ഓർത്തു.

എന്തോ ഒരു അടുപ്പം ഉള്ളപോലെ, കാണാതെപ്പോയ കളിപ്പാട്ടം കണ്ടുമുട്ടിയ കുട്ടിയുടെ സന്തോഷമായിരുന്നു എനിക്കപ്പോൾ.

എന്താണതിന് കാരണമെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.

ആ എന്തേലും ആകട്ടെ.

അവരുടെ പേര് ചോദിക്കാൻ വല്ലാതെ മനസ്സ് വെമ്പൽ കൊള്ളുന്നു.

“എന്താടാ നിനക്ക് പറ്റിയെ?.”

ഞാൻ സ്വയം ചോദിച്ചു.

“എത്ര കാലായി ഈ ക്ലാസ്സ്‌ എടുപ്പ് തുടങ്ങീട്ട്, ഇതുവരെ ആരേം അങ്ങോട്ട് പേര് ചോദിച്ചു പരിജയപ്പെട്ടിട്ടില്ല, പക്ഷേ ക്ലാസ്സ്‌ തീരാറാവുമ്പോ എല്ലാ പേരും മനപാഠം ആകാറാ പതിവ്.,
പേര് ചോദിക്കാൻ ഇതുവരെ തോന്നീട്ടില്ല എന്നതാ യാഥാർഥ്യം.
പക്ഷേ ഇന്നിതാ അവരോട് സംസാരിക്കാൻ തോന്നുന്നു,
എന്തൊക്കെയോ ഒരു വാത്സല്യം എന്നെ വന്നു മൂടുന്നപ്പോലെ……”

പെട്ടന്ന് തന്നെ മണി മുഴങ്ങി ഇന്നത്തെ റോൾ കഴിഞ്ഞെന്ന മുന്നറിയിപ്പ്.

ഞാൻ പതിയെ വരാന്തയിലേക്ക് ഇറങ്ങാൻ തുടങ്ങി.

ഒരു നിമിഷം എന്തോ തോന്നി ഞാൻ തിരിഞ്ഞു നോക്കി.

ക്ലാസ് അലമ്പ് അവസ്ഥയിൽ തിരിച്ചെത്തിയിരിക്കുന്നു.

സ്വാഭാവികം.

ഞാൻ കുട്ടികൾക്കിടയിലൂടെ എന്റെ കണ്ണ് പായിച്ചു.

അവർ എന്നെ തന്നെ നോക്കിയിരിക്കുന്നുണ്ട്.
നേരത്തെ അതെ ചിരി മുഖത്ത് വച്.

എന്റെ മുഖത്തും ഒരു ചിരിവന്നു.

ഞാൻ പതിയെ നടന്ന് ഓഫീസ് റൂമിലേക്ക് കയറി,

സ്ഥിരം കാണുന്ന ദൃശ്യങ്ങൾ തന്നെ
ഫോണിൽ നോക്കിയിരുന്നു ചിരിക്കുന്ന ലളിത ടീച്ചർ, ബുക്കിലേക്ക് മുഖം പൂഴ്ത്തി ഇരിക്കുന്ന നരേന്ദ്രൻ സാർ,
ആർക്കോ വേണ്ടി എന്നപോലെ എന്തോ എഴുതി കുറിക്കുന്ന മഞ്ജുളൻ സാർ…

8 Comments

Add a Comment
  1. അനോദ് യൂ

    കഥ കൊള്ളാം പക്ഷെ കഥ 6പേജ് ഉണ്ടങ്കിൽ അത് മതി അല്ലാതെ 12 പേജ് കാണിക്കണ്ട.

  2. $⭕ū| €@✝️€®️

    Nxt part eppazha late akuooo 🤩🥰

  3. ഒന്ന് പറഞ്ഞോട്ടെ ഈ കഥ kkstoriesലും അപ്‌ലോഡ് ചെയ്തുകൂടെ, എല്ലാ വായനക്കാരും ഇപ്പോൾ ആ siteലാണ് കഥ വായിക്കുന്നത്, ഇങ്ങനെയുള്ള സ്റ്റോറീസ്ന് നല്ല ഹെവി സപ്പോർട്ട് ആണ് അവിടെ, “ഇത് നല്ല ഒരു സ്റ്റോറിയാണ് അധികം സപ്പോർട്ട് ഇല്ലാതെ കഥ മുന്നോട്ട് പോകുന്നത് കാണുമ്പോൾ ഒരു ചെറിയ വിഷമം,.. എന്തായാലും കഥ കൊള്ളാം, ഞാൻ 3 പാർട്ടും ഇപ്പഴാണ് വായിച്ചത്, ഇതിനിടയിൽ ആദ്യത്തെ part ഞാൻ ഇവിടെ വായിച്ചായിരുന്നോ എന്നൊരു സംശയം ഉണ്ട്, അങ്ങനെ തോന്നി., എന്തായാലും തുടരുക

  4. തുടരണം…, ആവുന്ന വിധത്തിൽ സപ്പോർട്ട് ഉണ്ടാവും..

    1. PrasanthPrasobhan

      Waiting

Leave a Reply

Your email address will not be published. Required fields are marked *