?അമൃതവർഷം? [Vishnu] 202

അഞ്ജുവിനെ മിന്നുകെട്ടിന് എല്ലാ കാര്യങ്ങൾക്കും ചുക്കാൻ പിടിക്കാൻ സിദ്ധു ഏട്ടനും ഉണ്ടായിരുന്നു. മിന്നുകെട്ടിന്റെ അന്ന് രാവിലെ പള്ളിയിൽ എത്തിയ മഞ്ജുവിനെയും കുടുംബക്കാരെയും നാട്ടുകാരെയും കാത്തിരുന്ന വാർത്ത അഞ്ജുവിനെ കെട്ടാൻ വരുന്ന ചെറുക്കൻ തലേദിവസം അവൻറെ കാമുകിയോടൊപ്പം നാടുവിട്ടുപോയി എന്നതായിരുന്നു?. പിന്നെ ആകെ മൊത്തം ജഗപൊഗ ആയിരുന്നു.അടിയായി പിടി ആയി വാക്കേറ്റമായി വെല്ലുവിളിയായി ഇതിനെല്ലാം മുൻപന്തിയിൽ തന്നെ കുറച്ചൊക്കെ തല്ലിപ്പൊളി ആയ എൻറെ ചേട്ടനും ഉണ്ടായിരുന്നു?. ഇതിനിടയ്ക്ക് നടന്ന വാക്കുതർക്കത്തിൽ ആരോ ചേട്ടനോട് പറഞ്ഞു എന്നാ നീ കെട്ടാൻ വാക്ക് തർക്കത്തിന്റെ ചൂടിൽ മീനത്തിൽ താലികെട്ട് എന്ന സിനിമയിൽ ദിലീപേട്ടൻ പറയുന്ന പോലെ എൻറെ ചേട്ടനും പറഞ്ഞു ആ ഞാൻ കെട്ടും?, shubham പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു?.അങ്ങനെ ഹിന്ദുവായ എൻറെ ചേട്ടൻ ക്രിസ്ത്യാനിയായ ഏഞ്ചൽ നെ പള്ളിയിൽ വെച്ച് മിന്നുകെട്ടി?. എല്ലാം ഒരു വാശി പുറത്ത് നടന്ന താണെങ്കിലും എൻറെ ഏട്ടന് ഏറ്റവും നന്നായി ചേരുന്ന ഇണയാണ് എയ്ഞ്ചൽ എന്ന എൻറെ ഏട്ടത്തി ശരിക്കും ഒരു മാലാഖ തന്നെയാണ്, അതിസുന്ദരിയാണ് ഏട്ടത്തി. ഞങ്ങളുടെ കുടുംബത്തിലെ തന്നെ ബ്യൂട്ടി ക്വീൻ?????.
പെണ്ണിനേം കെട്ടി വീട്ടിന്റെ മുറ്റത്തു വന്നു നിന്ന്
“അച്ഛാ അമ്മേ ഞാൻ കല്യാണം കഴിച്ചു ” എന്ന് പറഞ്ഞ ഏട്ടനെ ഞാൻ ഇപ്പോഴും ഓർക്കുന്നു???.
അത് കണ്ട് ദേഷ്യപ്പെട്ട് .അകത്തേക്ക് പോയ അമ്മയെ അച്ഛനടക്കം എല്ലാവരും പേടിയോടെയാണ് നോക്കിയത്? . മിക്കവാറും ഇന്നത്തോടെ ഏട്ടന്റെ കാര്യത്തിൽ തീരുമാനം ആകും എന്ന് ഏതാണ്ടൊക്കൊ ഞാൻ ഉറപ്പിച്ചു. “തെക്കേത്തൊടിയിലെ മാവ് മുറിക്കേണ്ടി വരുമോ അച്ഛാ? ” ഞാൻ അച്ഛനോട് അടക്കത്തിൽ ചോദിച്ചു. അച്ഛൻ…..”വേണ്ടി വരില്ല കണ്ണാ ”
”അതെന്താ ”
അച്ഛൻ…..” നിന്റെ അമ്മ ഭദ്രകാളി ആയാൽ പിന്നെ ഒന്നും ബാക്കി ഉണ്ടാകില്ല…. പിന്നെ എന്തിനാ മാവ് മുറിക്കുന്നത് ???”
അച്ഛൻ പറഞ്ഞത് കേട്ട് ഏട്ടന്റെ കാര്യം ഓർത്ത് ചിരി അടക്കാൻ ഞാൻ നന്നേ കഷ്ട്ടപ്പെടു ?.
പക്ഷേ മാരാട്ട് തറവാട്ടിലെ സ്നേഹത്തിന്റെ നിറകുടമായ ലക്ഷ്മിക്കുട്ടി തിരികെ വന്നത് കൈയിൽ നിലവിളക്കും ആയിട്ടായിരുന്നു. അഞ്ചു വിന്റെ കൈകളിലേക്ക് അമ്മ വിളക്ക് കൊടുത്തിട്ട് വലതു കാല് വച്ച് കയറി വാ മേളേ എന്ന് പറഞ്ഞു???.
അങ്ങനെ എയ്ഞ്ചൽ എന്ന അഞ്ചു മാരാട്ട് തറവാട്ടിലെ രണ്ടാമത്തെ മരുമകളായി. അപ്പോഴും ഞങ്ങൾക്കൊക്കെ സശയം ആയിരുന്നു ഇതെങ്ങനെ നടന്നു എന്ന്. നടന്ന കാര്യങ്ങൾ ഒക്കെ അഞ്ചു തന്നെയാണ് പറഞ്ഞത്. പറഞ്ഞ് കഴിഞ്ഞ് പെട്ടിക്കരഞ്ഞ ??അഞ്ചു വിനെ അമ്മ കെട്ടിപ്പിടിച്ച് മാറോടു ചേർത്ത് പറഞ്ഞു മാരാട്ട് തറവാട്ടിലെ മരുമകൾ ഒന്നിന്റെ പേരിലും ഇനി കരയേണ്ടി വരില്ല എന്ന് . എന്ത് ചെയ്യണം എന്നറിയാതെ നിന്ന സിദ്ധു ഏട്ടന്റെ അടുത്ത് ചെന്ന് അച്ചൻതോളിൽ തട്ടി പറഞ്ഞു ”എന്റെ മകനെക്കുറിച്ച് ഓർത്ത് ഞാൻ അഭിമാനിക്കുന്നു എന്ന്? ”
അഞ്ചു വിനെ ആശ്വസിപ്പിച്ച് കൊണ്ട് തന്നെ അമ്മ ഏട്ടനോട് പറഞ്ഞു ” സിദ്ധു എന്റെ മകളെയും കുടുംബത്തിനേയും പറഞ്ഞു പറ്റിക്കുകയും അപമാനിക്കുകയും ചെയ്തവനെ നാളെ സൂര്യൻ അസ്ത്തമിക്കുന്നതിനു മുൻപ് ഇവളുടെ കാൽക്കീഴിൽ കാണണം എന്ന് ”
ആ ബെസ്റ്റ് തല്ലിയിട്ട് വരാൻ പറഞ്ഞാ കൊന്നിട്ട് വരുന്ന ടീമാ???- ഞാൻ മനസ്സിൽ പറഞ്ഞു
കേട്ട പാതി സിദ്ധു ഏട്ടൻ കാറ്റു പോലെ തറവാടിന്നു പുറത്തെ ഗ്യാരേജിലേക്ക് പോയി, ഞാനും ജയേട്ടനും ജാനകി ഏട്ടത്തിയും കൂടി പുറത്തു ചെന്ന് നോക്കുമ്പോൾ The Beast എന്ന് ഓമന പേരിട്ടിട്ടുള്ള Black Landcruier ?പതിനെട്ടാമത്തെ അടവായ പൂഴിക്കടകം പറത്തിക്കോണ്ട് മുറ്റത്തൂടെ ചീറിപ്പാഞ്ഞ് പോണത് കണ്ടു. ഞങ്ങൾ ആ കാഴ്ച്ച നോക്കിനിൽക്കെ ജയേട്ടൻ പറഞ്ഞു.
” ആ ചെറുക്കന്റെ പൊടി എങ്കിലും ബാക്കി കിട്ടിയാ മതിയായിരുന്നു? ”
അത് കേട്ട് ഞാൻ പുഞ്ചിരിച്ചു?.
ഏട്ടത്തിയുടെ മുഖത്ത് അൽപ്പം പരിദ്രമം ഉണ്ട്?.
പിറ്റേ ദിവസം ഒരു 3 മണിയോടെയാണ് സിദ്ധു ഏട്ടൻ തിരികെ വന്നത് .വണ്ടി മുറ്റത്ത് വന്നപ്പോഴെ എല്ലാവരും അങ്ങോട്ടേക്ക് എത്തി , വണ്ടിയിൽ നിന്നും ഏട്ടൻ ഇറങ്ങി പിറകിലത്തെ ഡോർ തുറന്ന് അഞ്ചു വിനെ കെട്ടാൻ ഇരുന്ന ചെറുക്കനും അവന്റെ കൂടെ ഓടിപ്പോയ പെണ്ണും??

( തുടരും)

26 Comments

  1. Machane evide kathirunn maduthu

    1. Udane varum kuttus❣️

  2. വളരെ മനോഹരം ആയിരുന്നു. ഒന്ന് ശ്രെദ്ധിക്കുക അക്ഷരത്തെറ്റുകൾ ഉണ്ടെന്നു തോനുന്നു

  3. Waiting for the next part

  4. നല്ല തുടക്കം…
    അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമോ ??

    1. Thanks❤️
      Next part submit cheythittund. Udane upload aakumayirikkum

  5. Thudakkam kidukki??….adutha baaagathinaaayi kaathirikkunnu …

    1. ❤️❤️❤️❤️

  6. Adipoli, kidilan start vegam ponnotte Next part…

    1. Thanks vipi…❤️
      ഭാഗം ഇന്ന് കുട്ടൻ ഡോക്ടർക്ക് അയച്ചു കൊടുത്തിട്ടുണ്ട്. ഉടനെ upload ആകും എന്ന് പ്രതിക്ഷിക്കുന്നു…

  7. Kollaam bro.. nalla thudakkam..
    kaathirikkunnu adutha bhagathinaayi..

    1. Thanks bro…❤️

  8. കൊള്ളാല്ലോ കുട്ടിയേ …ഒരപേക്ഷയുണ്ട്, തുടർക്കഥകൾ എഴുതുമ്പോൾ പാവപ്പപ്പെട്ട വായനക്കാരെ തുടർഭാഗങ്ങൾക്കായിട്ടു കാത്തിരുത്തി മുഷിപ്പിക്കരുത്. 
    പല നല്ല കഥകളും വായിച്ചു തുടങ്ങിയിട്ട് തുടർച്ച കാണാതെ വായനക്കാർ ബോറടിക്കുന്ന ഒരവസ്ഥയാണ് ഇന്ന് കണ്ടുവരുന്നത്.ഇത് വായനക്കാരോട് കാണിക്കുന്ന നിന്ദയാണ്‌ എന്നു മാത്രമേ പറയാനുള്ളൂ.

    1. എല്ല ആഴ്ചയും ഓരോ ഭാഗം പോസ്റ്റ് ചെയ്യുന്നതായിരിക്കും, ഒരിക്കലും പൂർത്തി ആക്കാതെ നിർത്തി പോകില്ല, വായന കാരോടുള്ള ആ വഞ്ചന ഞാൻ പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നില്ല.
      അഭിപ്രായം അറിയിച്ചതിനു നന്ദി.

      സ്നേഹത്തോടെ?
      Vishnu……???

  9. രാജു ഭായ്

    ഇഷ്ടായി അടുത്ത പാർട്ട്‌ വേഗം പോന്നോട്ടെ സിദ്ധു ഏട്ടനെ ഒരുപാടിഷ്ടായി പേജ് കൂട്ടാൻ ശ്രമിക്കണം

    സ്നേഹപൂർവ്വം രാജു ഭായ്

  10. vishnu bro
    njan vayichu nalla thudakkam
    ivide randu pej ennu pranjaal wordil anju peje ennkilum undakille
    kathirikkunnu adutha bhagathinu

    1. Adutha part udane ethum harshan bro ❤️

  11. തൃശ്ശൂർക്കാരൻ

    ഇഷ്ട്ടായി ബ്രോ ????
    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…… ?

  12. bro adutha part vegam tharamo . interesting story . Ezhuthiya shaileyum kollam

    1. Thnkz Ram?

  13. Bro story super ??…
    Pakuthi bechu nirtalle …..
    Eeithi thudangiyathalle full part um poratte .
    Waiting for next part…….

    1. ഒരിക്കലും പകുതിയിൽ നിർത്തില്ല പൂർത്തിയാക്കും

  14. nice start…. pettanu adutha part ponotte…

    1. തിരക്കാണ്, കഴിവതും വേഗം എത്താം

Comments are closed.