Ammu Enna Njan by Jibin John Mangalathu
റാണി മഠത്തിന്റെ പളപളപ്പാർന്ന മെത്തയിൽ ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.. എഴുന്നേൽക്കണം എന്നുണ്ട് പക്ഷെ കഴിയുന്നില്ല.. അയാളുടെ കൈകൾ എന്റെ വയറ്റിൽ ചുറ്റിപ്പിടിച്ചിരിക്കുന്നു.. ഊരേതെന്നോ നാടേതാണെന്നോ അറിയാത്ത എത്രയോ പേരാണ് ഇങ്ങനെ എന്റെ ശരീരത്തിലൂടെ കടന്നു പോയത്.
അനാഥയായ എന്നെ റാണിയമ്മ വളർത്തിയത് ഇതിനായിരുന്നോ… അറിയില്ല…
കൂർക്കം വലിച്ചുറങ്ങുന്ന അയാളുടെ മുഖത്തു ഞാൻ അറപ്പോടെ നോക്കി.. പെണ്ണുങ്ങളെ കാണാത്ത പോലെയുള്ള ആക്ക്രാന്തമായിരുന്നു ഇന്നലെ.. എന്നെ ജീവനോടെ എടുത്തു ചിതയിൽ വച്ചപോലെ തോന്നിപ്പോയി.. ശരീരം ഇടിച്ചു പിഴിഞ്ഞപോലെ വേദനിക്കുന്നു..
പതിയെ അയാളുടെ കൈകൾ എടുത്തു മാറ്റി ജനാലകൾക്കടുത്തേക്ക് നടന്നു. നല്ല നിലാവുണ്ട്. സമയം മൂന്നു മണി ആകുന്നതേയുള്ളു..
ദേഹത്തു ഒരു കഷ്ണം തുണി പോലുമില്ലാതെ മലർന്നു കിടന്നുറങ്ങുന്ന ആ കാലമാടന് ഒരു ചവിട്ടു കൊടുക്കാൻ തോന്നി… പക്ഷെ………
********;*****
ദിവസങ്ങൾ കടന്നു പോകുന്തോറും എനിക്ക് ആവശ്യക്കാർ കൂടി വന്നു.. ഇപ്പൊ ആ പഴയ വേദന ഒന്നും അനുഭവപ്പെടാറില്ല.. എല്ലാറ്റിനോടും പൊരുത്തപ്പെട്ടു കഴിഞ്ഞു.. ചുരുക്കി പറഞ്ഞാൽ ഈ വേശ്യാപ്പണി ഞാനും ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു.
നല്ല കാറ്റും മഴയും ഉള്ള ഒരു ദിവസമാണ് ഗൗരി എന്ന ഗൗരിശങ്കർ റാണി മഠത്തിലേക്ക് വരുന്നത്..
ആരോ എന്നെക്കുറിച്ച് പറഞ്ഞു കൊടുത്തിട്ടുണ്ട് എന്ന് തോന്നിപ്പിക്കും പോലെ റാണിയമ്മക്ക് 15000രൂപ എണ്ണിക്കൊടുത്തു എന്റെ മുറിയിലേക്ക് പ്രവേശിച്ചു..
എല്ലാർക്കും ഇഷ്ടപ്പെടുന്ന പോലെ അവനും എന്നെ ഇഷ്ടപ്പെട്ടു.
എഴുത്തുകാരനാണ് എന്ന് പരിചയപ്പെടുത്തിക്കൊണ്ട് അവൻ എന്റെ ബെഡിലേക്ക് ഇരുന്നു..
എന്റെ അടുത്ത അവൻ ഇരുന്നപ്പോൾ ആദ്യമായി എന്റെ മുഖത്തു നാണം വന്നത് ഞാൻ ഇന്നും ഓർക്കുന്നു.
എന്തുകൊണ്ടാണെന്നറിയില്ല.. അവനെ കാണാൻ ഭംഗി ഉണ്ടായിരുന്നത് കൊണ്ടാണോ… അതോ… അവന്റെ വാക്ചാതുര്യത്തിൽ വീണു പോയിട്ടോ…. അറിയില്ല…
“എന്താ അമ്മു.. നീ ആലോചിക്കുന്നേ… എന്നെ കുറിച്ചാണോ.???
എന്റെ മനസ് വായിച്ച പോലെ സംസാരിച്ച ഗൗരിയെ ഞാൻ ആശ്ചര്യത്തോടെ നോക്കി..
“ഞാൻ വന്നത് നിന്നെ ‘ ജീവനോടെ വിഴുങ്ങാനല്ല ‘
എനിക്ക് ഒരു കഥയെഴുതണം… നിന്നെ കുറിച്ച്…
ഓരോ പ്രാവശ്യവും ഗൗരി എന്നോട് സംസാരിക്കുമ്പോൾ എന്നെ ഞെട്ടിപ്പിച്ചുകൊണ്ടേയിരുന്നു..
“എന്നെക്കുറിച്ച് എന്തെഴുതാനാ… ഒരു വേശ്യയുടെ അനുഭവങ്ങളോ…
ഇത്രയും പറഞ്ഞു ഞാൻ പൊട്ടിച്ചിരിച്ചു….