അലിയാര് പാലം [Enemy Hunter] 2048

ഫൈസല് പേടിച്ചുവിറച്ച് എതിർഭാഗത്തെ മതില് ചാടി ഇരുട്ടിൽ മറഞ്ഞു.

“ഷമീറെ റസാഖേ ഓടെടാ അലിയാരടെ പ്രേതം വന്നെക്കണടാ”

മനാഫ് തെങ്ങിന്തോപ്പിനിടയിലൂടെ അലറിവിളിച്ചുകൊണ്ട് ഓടി.
.മതില് ചാടി ഒരു വിധത്തിൽ വീട്ടിലെത്തി.പിന്നാമ്പുറത്തെ വാതില് തുറന്ന് കേറി അവൻ നേരെ കട്ടിലിലേക്ക് വീണു.ഉത്തരത്തിലെ ഫാനിനെ നോക്കി ഉറക്കം വരാതെ കിടന്നു.പിന്നെപ്പോഴോ അറിയാതെ അവൻ ഉറങ്ങിപ്പോയി.

രാവിലെ ഷമീറ് വന്ന് വിളിച്ചപ്പോഴാണ് എണീറ്റത്.

“എന്തായി ഷമീറെ “ഞെട്ടിയെണീറ്റയുടൻ അവൻ ചോദിച്ചു.

“എന്താവാൻ ബേസില് പനി പിടിച്ച് കിടപ്പാണ്.ഇത്തിരിയില്ലാത്ത ചെക്കന് കള്ള്കൊടുത്തെന്നും പറഞ്ഞ് ഓന്റെ വീട്ടുകാര് ഒരേ പുകില്.ഫൈസലിന്റെ തല തെങ്ങിന്മേ ഇടിച്ച് രണ്ട് സ്റ്റിച്ചുണ്ട്.പിന്നെ റസാഖ് ഓട്ടത്തിന്റെയിടെ വെള്ളത്തിൽ ചാടി.ഭാഗ്യത്തിന് മുങ്ങി ചാവണേന്റെ മുന്നേ ഞാൻ കണ്ടു. ഓനിപ്പോ ഹോസ്പിറ്റലിലാ”

“എന്താണ്ടാ ഇന്നലെ സംഭവിച്ചേ.ആ
ബേസില് ചെക്കൻ ചുമ്മാ എന്താണ്ട് നിഴല് കണ്ടുപേടിച്ച് നിലവിളിച്ച് എല്ലാരേം പേടിപ്പിച്ചല്ലേ.” മനാഫ് ചോദിച്ചു.

“അതങ്ങനെ വെറും നിഴലല്ല മനാഫെ.ഞാൻ അടുത്ത് കണ്ടതാ അത് അലിയാര് തന്നെയായിരുന്ന്”

“പടച്ചോനെ”

“നീ വാ നമുക്ക് അവിടം വരെയൊന്ന് പോവാം”

അവരവിടെ എത്തിയപ്പോഴേക്കും വെയിൽ വീണ് തുടങ്ങിയിരുന്നു.

“ദേ കേടക്കണു ബൈക്കിന്റെ താക്കോല്” മനാഫ് നിലത്തുനിന്നും താക്കോലെടുത്തു.

“ഷമീറെ എന്റെ പേഴ്‌സ് ഈയൊന്ന് തപ്പിക്കെ.ഇന്നലത്തെ ബഹളത്തി ഇവിടെവിടെയോ ചാടിപ്പോയി”

“നിങ്ങളിന്നലെ മുള്ളാൻ നിന്നത് ഇവിടിയല്ലേ” ഷമീറ് പുഴയോട് ചേർന്ന ചതുപ്പിൽ തപ്പാൻ തുടങ്ങി.

“എടാ അതില് മൂത്താപ്പ തന്ന കായുണ്ടാരുന്നെടാ. എങ്ങനേലും തപ്പിയെടുക്കണം”

“ദേ കെടക്കണു സാനം “ ഷമീറ് ചെളിയിൽ നിന്നും മനാഫിന്റെ പേഴ്‌സ് തപ്പിയെടുത്തു.

“ഭാഗ്യം കായിതിലുണ്ട്.പക്ഷെ “ കാശെണ്ണിക്കൊണ്ട് മനാഫ് പരഞ്ഞു

“എന്താടാ “

“എടാ എന്റെയില് ഇരുപത്തഞ്ചു റുപ്പ്യ ഇൻടാർന്നെടാ “മനാഫ് തലയിൽ കൈവെച്ചുകൊണ്ട് പറഞ്ഞു

“ഇപ്പൊ എത്രയുണ്ട് “ഷമീറ് ചോദിച്ചു

“പയിനഞ്ചു….. പയിനായിരം കാണാനില്ല”

“അത് മാത്രായിട്ട് ആരെടുക്കനാടാ “

“മനാഫെ!!!!”

“എന്താടാ? “

“ഈയ് അന്റെ മൂത്താപ്പയോട് ഹജ്ജിനുപൊക്കൊളാൻ പറാ “

“ഈയെന്താ ഉദ്ദേശിക്കണേ “

“അന്റെ മൂത്താപ്പ അലിയാർക്ക് എത്ര കായാ കൊടുക്കാനൊള്ളേ? “

“പയിനായിരം “ മനാഫിന്റെ വാക്കുകൾ ഭയത്താൽ വിറയ്ക്കുന്നുണ്ടായിരുന്നു.

അവരെ ഞെട്ടിച്ചുകൊണ്ട് വീണ്ടും പാലത്തിലൂടെ ഒരു ലോഡുവണ്ടി കടന്നു പോയി.അതിന്റെ ഭാരത്തിൽ പാലത്തിന്റെ തൂണുകൾ ഇരമ്പി.

വിവരമറിഞ്ഞ അലിയാരുടെ കടക്കാരാരും അന്ന് രാത്രി ഉറിങ്ങിയിട്ടില്ലത്രേ.

16 Comments

  1. അലിയാര് പാലം എന്ന പേര് കണ്ടത് കൊണ്ടാണ് വായിച്ചത് കാരണം അങ്ങനെ ഒരു പാലം ഇവിടെയുണ്ട്, കഥയും എതാണ്ട് ഇതേ പോലെ ആണെന്ന് തോന്നുന്നു. വീട്ടുകാർ പറഞ്ഞു കേട്ടുള്ള അറിവാണ്…
    താങ്കള്‍ തൃപ്പൂണിത്തുറ ഭാഗത്ത് ഉള്ളതാണോ??

    1. അല്ല പക്ഷെ ഞാൻ കേട്ടിട്ടുണ്ട്

  2. സൂപ്പർ ആയിരുന്നു
    ഒരുപാട് ഇഷ്ടപ്പെട്ടു ചെറിയൊരു ഭീതി സൃഷ്ടിക്കാൻ സാധിച്ചു

    1. അഭിപ്രായത്തിനു നന്ദി

  3. താങ്കളുടെ എഴുത്ത് മനോഹരമാണ് പക്ഷെ തീം ഒക്കെ ഒരേശൈലിയാണ് ഇടയ്ക്ക് ഒന്ന് മാറ്റിപിടിച്ചില്ലങ്കിൽ എഴുത്തുകൾ ഒരേ കാറ്റഗറി ആയി മുദ്രകുത്തപ്പെടും,
    രസാവഹമായ കഥയായിരുന്നു, എന്തായാലും മൂത്താപ്പയ്ക്ക് ഹജ്ജിന് പോകാൻ പറ്റിയല്ലോ?

    1. ശ്രമിക്കാം

  4. ബ്രോ.. പതിവുപോലെ വളരെ നന്നായി???
    എന്നാലും ഒരു ആവർത്തന വിരസത ചെറുതായി വരുന്നില്ലേ എന്നൊരു സംശയം?? ഒന്നു മാറ്റിപ്പിടിച്ചാൽ, എല്ലാ ടൈപ്പും വഴങ്ങുമെന്ന് കാണിച്ചുകൂടെ??
    പിന്നെ ഏത് വന്നാലും വായിക്കും..അത് വേറെക്കാര്യം?? പെണ്പടയും ചെമ്പരത്തിയും മതി ഇപ്പോഴും നിങ്ങളെ തിരിച്ചറിയാൻ.. ?

    1. ശ്രമിക്കുന്നുണ്ട് ഒരെണ്ണം മനസ്സിൽ ഉണ്ട് നോക്കട്ടെ

  5. ???adipoli paisa pirikkan vanna pretham????

  6. പ്രേതം ആണേലും പൈസയോട് ഇത്ര ആർത്തി പാടില്ല ??? നല്ല കഥ ഹണ്ടറെ ❤️❤️… എല്ലാം നേരിട്ട് കാണുന്ന ഫീൽ ??

  7. ഇതും അടിപൊളി ആയിട്ടുണ്ട്
    ഏറ്റവും വലിയ താങ്കളിടെ കഴിവ്
    ആളുകളിൽ ജിജ്ഞാസ ഉണർത്തി അത് പിടിച്ചു നിര്ത്തി അറ്റം വരെ എത്തിക്കുന്നു..
    അത് തന്നെ ആണ് നല്ല ഒരു ത്രില്ലർ അല്ലെങ്കിൽ സസ്പെൻസ് കഥകളുടെ ആധാരം.എന്ന് ആണ് വിശ്വസിക്കുന്നത്

    ഒരു പേഴ്സണൽ അപേക്ഷ
    Please donot mention my name…

    1. ഇനി ചെയ്യില്ല

  8. അടിപൊളി ആയിട്ടുണ്ട് എന്നാലും ആ പൈസയും കൊണ്ട് അയാള് പോയല്ലോ

Comments are closed.