അലിയാര് പാലം [Enemy Hunter] 2048

“എന്നിട്ട്”

“മോളിലത്തെ ഫ്ലാറ്റില് പണ്ട് ഒരു കുഞ്ഞ് തൊട്ടിലിൽ നിന്ന് വീണ് മരിച്ചിട്ടുണ്ടത്രെ.ആ കുഞ്ഞ് വീഴണ ശബ്ദമാണ് രാത്രിയിലീ കേൾക്കണേ”

“അള്ളാ ഈ സുവുറുകളെല്ലാംകൂടി പാതി രാത്രി കഥപറഞ്ഞ് മൻസ്യനെ ബേജാറാക്കീലാ” റസാഖിന്റെ അതുവരെയുണ്ടായിരുന്ന ധൈര്യമെല്ലാം ചോർന്നുപോയിരുന്നു.

“ഈ അലിയാര്ടെ കഥ ആർക്കാ അറിയാവുന്നെ” ബേസില് ചോദിച്ചു

“അതീ നാട്ടിലുള്ള എല്ലാർക്കുമറിയാം.നീയ് വരാത്തനായോണ്ട “

“ഞാൻ പറഞ്ഞുതരാം ബേസിലെ”
മനാഫ് കഥ പറഞ്ഞു തുടങ്ങി.

“അലിയാര് പയെയൊരു വട്ടിപ്പലിശക്കാരനാ.വെല്യ പണക്കാരനായിരുന്നു ആള്.മൂപ്പരടെ കയ്യീന്ന് കായ വാങ്ങാത്ത ഒരാളുപോലും ഇന്നാട്ടിലുണ്ടാരുന്നില്ല. എന്റെ മൂത്താപ്പ പണ്ട് ഗൾഫീന്ന് വന്ന് ഇവിടെ കച്ചോടം തൊടങ്ങാന്നേരം പയിനായിരം കടം വാങ്ങീട്ടുണ്ട് മൂപ്പരടെ കൈയീന്ന്.കാശിനാവശ്യം വന്നാ ജാതിമതഭേദമന്യേ നാട്ടുകാരെല്ലാം അലിയാരടെ കയ്യീന്നാണ് വാങ്ങാറ്.ഒരിക്കെ ഇങ്ങനെയൊരു ന്യൂഇയർ രാത്രിയിൽ പണം വാങ്ങീട്ട് തിരിച്ച് കൊടുക്കാത്ത രമേശൻ എന്ന് പറഞ്ഞ ഒരാളിയിട്ട് അലിയാര് തർക്കത്തിലായി. തർക്കത്തിനിടയിൽ രമേശൻ അലിയാരേ തലക്കടിച്ചു കൊന്നു. അന്നീ പാലത്തിന്റെ പണി നടക്കുവാണ്.പാലത്തിന്റെ ദേ ആ കാണുന്ന തൂണിന്റെ അടീന്നാ അലിയാരടെ ബോഡി കിട്ടീത്.അന്നുമുതലിത് അലിയാര് പാലവുമായി.ഒറ്റയാനായി ജീവിച്ച അലിയാർക്ക് സ്വന്തക്കാരൊന്നും ഉണ്ടാരുന്നില്ല.അങ്ങനെ പലപ്പോഴായി മൂപ്പരുടെ കയ്യീന്ന് കടം വാങ്ങിയവരെല്ലാം മനപ്പൂർവ്വം അത് മറന്നു.എന്റെ മൂത്താപ്പ തന്നെ ഹജ്ജിന് പോവാത്തത് ആയ്കൊണ്ടല്ലേ.”

“മനാഫിക്ക എനിക്ക് മുള്ളാൻ മുട്ടണു “

“ഈയ് മുള്ളീട്ട് വാ “

“അതല്ലിക്കാ”

“ഒറ്റയ്ക്ക് പോവാൻ അനക്ക് പേടിയാണോ” മനാഫ് ചോദിച്ചു ബേസില് അതിന് തലയാട്ടി.

“ഈ ചങ്ങായിന്റൊരു കാര്യം വാടാ ഞാനും വരാം.”മനാഫ് ബേസിലിനേം കൂട്ടി നടന്നു.ഫൈസലും അവർക്ക് പിന്നാലെ നടന്നു.

തെങ്ങിന്തോപ്പിന്റെ തുഞ്ചത്ത് അലിയാര് പാലത്തെനോക്കി പുഴയിലേക്ക് അവര് മുള്ളാൻ തുടങ്ങി.

“മനാഫിക്ക നമ്മള് ഇങ്ങനെ മുള്ളിക്കൊണ്ടിരിക്കുമ്പോ ആ സുർബിന്ദറ് നീന്തിക്കേറി വന്നപോലെ അലിയാരെങ്ങാനും നീന്തിക്കേറി വന്നാലോ.” ബേസില് പുഴയെ നോക്കി ചോദിച്ചു

“ഒന്ന് മിണ്ടാണ്ടിരി പോർക്കേ.ചുമ്മാ ഓരോന്ന് പറഞ്ഞ് പേടിപ്പിക്കാനായിട്ട്.”

“ഇക്ക അവിടെന്തോ അനങ്ങുന്നുണ്ട് “

“ഒച്ചവെക്കല്ലേടാ വല്ല നീർക്കോലിയാരിക്കും”

“അല്ല അതിലും വലുതാ “

“എന്നാ വല്ല ആമയാരിക്കും”

“അല്ലിക്കാ അതൊരു… “

മുന്നിലേക്ക് നീന്തിക്കേറിയ ഇരുണ്ട രൂപത്തെക്കണ്ട് അവര് തിരിഞ്ഞോടി

“ഇക്കാ അലിയാര്!!!!!! “ ബേസില് നിലവിളിച്ചുകൊണ്ട് ഇരുട്ടിലൂടെ പരക്കം പാഞ്ഞു.

16 Comments

  1. അലിയാര് പാലം എന്ന പേര് കണ്ടത് കൊണ്ടാണ് വായിച്ചത് കാരണം അങ്ങനെ ഒരു പാലം ഇവിടെയുണ്ട്, കഥയും എതാണ്ട് ഇതേ പോലെ ആണെന്ന് തോന്നുന്നു. വീട്ടുകാർ പറഞ്ഞു കേട്ടുള്ള അറിവാണ്…
    താങ്കള്‍ തൃപ്പൂണിത്തുറ ഭാഗത്ത് ഉള്ളതാണോ??

    1. അല്ല പക്ഷെ ഞാൻ കേട്ടിട്ടുണ്ട്

  2. സൂപ്പർ ആയിരുന്നു
    ഒരുപാട് ഇഷ്ടപ്പെട്ടു ചെറിയൊരു ഭീതി സൃഷ്ടിക്കാൻ സാധിച്ചു

    1. അഭിപ്രായത്തിനു നന്ദി

  3. താങ്കളുടെ എഴുത്ത് മനോഹരമാണ് പക്ഷെ തീം ഒക്കെ ഒരേശൈലിയാണ് ഇടയ്ക്ക് ഒന്ന് മാറ്റിപിടിച്ചില്ലങ്കിൽ എഴുത്തുകൾ ഒരേ കാറ്റഗറി ആയി മുദ്രകുത്തപ്പെടും,
    രസാവഹമായ കഥയായിരുന്നു, എന്തായാലും മൂത്താപ്പയ്ക്ക് ഹജ്ജിന് പോകാൻ പറ്റിയല്ലോ?

    1. ശ്രമിക്കാം

  4. ബ്രോ.. പതിവുപോലെ വളരെ നന്നായി???
    എന്നാലും ഒരു ആവർത്തന വിരസത ചെറുതായി വരുന്നില്ലേ എന്നൊരു സംശയം?? ഒന്നു മാറ്റിപ്പിടിച്ചാൽ, എല്ലാ ടൈപ്പും വഴങ്ങുമെന്ന് കാണിച്ചുകൂടെ??
    പിന്നെ ഏത് വന്നാലും വായിക്കും..അത് വേറെക്കാര്യം?? പെണ്പടയും ചെമ്പരത്തിയും മതി ഇപ്പോഴും നിങ്ങളെ തിരിച്ചറിയാൻ.. ?

    1. ശ്രമിക്കുന്നുണ്ട് ഒരെണ്ണം മനസ്സിൽ ഉണ്ട് നോക്കട്ടെ

  5. ???adipoli paisa pirikkan vanna pretham????

  6. പ്രേതം ആണേലും പൈസയോട് ഇത്ര ആർത്തി പാടില്ല ??? നല്ല കഥ ഹണ്ടറെ ❤️❤️… എല്ലാം നേരിട്ട് കാണുന്ന ഫീൽ ??

  7. ഇതും അടിപൊളി ആയിട്ടുണ്ട്
    ഏറ്റവും വലിയ താങ്കളിടെ കഴിവ്
    ആളുകളിൽ ജിജ്ഞാസ ഉണർത്തി അത് പിടിച്ചു നിര്ത്തി അറ്റം വരെ എത്തിക്കുന്നു..
    അത് തന്നെ ആണ് നല്ല ഒരു ത്രില്ലർ അല്ലെങ്കിൽ സസ്പെൻസ് കഥകളുടെ ആധാരം.എന്ന് ആണ് വിശ്വസിക്കുന്നത്

    ഒരു പേഴ്സണൽ അപേക്ഷ
    Please donot mention my name…

    1. ഇനി ചെയ്യില്ല

  8. അടിപൊളി ആയിട്ടുണ്ട് എന്നാലും ആ പൈസയും കൊണ്ട് അയാള് പോയല്ലോ

Comments are closed.