അലിയാര് പാലം [Enemy Hunter] 2048

“എന്തൂട്ട് കുർബ്ബാന ബോറാണിക്കാ.പിന്നെ നിങ്ങളൊക്കെ ഇവിടെ ഇങ്ങനെ കുർബ്ബാന കൂടുമ്പോ വരാണ്ടിരിക്കാൻ പറ്റുവോ”

“നാട്ടില് വേറെന്തൊരും സ്ഥലോണ്ടായിട്ടും ഈയൊക്കെ എന്തിനാടാ ഈ തെങ്ങിന്തോപ്പിൽ തന്നെ പരുപാടി സെറ്റ് ചെയ്തേ”ഷമീറ് റസാഖിന്റെ കയ്യിലെ കുപ്പി തട്ടിപ്പറിച്ചുകൊണ്ട് ചോദിച്ചു.

“ഇത് കറക്റ്റ് സ്പോട്ടല്ലേ.റോഡിന്ന് നോക്കിയാ ഒരുത്തനും കാണാൻ പറ്റൂല.നല്ല ഇരുട്ട് കാറ്റ് ചീവിടിന്റെ സംഗീതം ആഹാ “

“പിന്നെ കോപ്പാണ് പണ്ടാരം പിടിച്ച ഇരുട്ട്.പേടിയാവാണു” ബേസില് മനാഫിനോട് ചേർന്നിരുന്നു.

“അതുനേരാ ഇന്നത്തെ പരുപാടി വേറെവിടെലും വെക്കാരുന്നു” മനാഫും കൂട്ടിച്ചേർത്തു.

“അതെന്താ ഇവിടെ ഇപ്പൊ എന്താ പ്രശ്നം”

“മൂത്താപ്പ പറയിണ്ടായി അലിയാര് മയ്യത്തായിട്ട് ഇന്നേക്ക് ഇരുപത്തഞ്ചു വർഷായീന്നു.” മനാഫിന്റെ മുഖത്ത് ഭയം അതിന്റെ നേർത്ത രൂപത്തിൽ പ്രതിഫലിച്ചു.

“അയിന് ഇപ്പൊ എന്താ.ഈ അലിയാര് പാലത്തിന്റെ അടീലിരുന്ന് വെള്ളടിച്ചാ മൂപ്പരടെ പ്രേതം വന്ന് നമ്മളെ കൈച്ചിലാക്കോ.ഈയൊക്കെ ഏത് നൂറ്റാണ്ടിലാടാ ജീവിക്കണേ” റസാഖ് പുച്ഛത്തോടെ മനാഫിനെ നോക്കി.

“ഈ പ്രേതങ്ങള് അങ്ങനെ ഇല്ലാന്ന് ഒറപ്പിച്ചൊന്നും പറയാൻ കൈയൂലെട്ടാ” ഫൈസല് അതിന്റെ ഇടയിൽ കയറി.എല്ലാവരുടെയും ശ്രദ്ധ കിട്ടിയെന്നുറപ്പായപ്പോൾ അവൻ സ്വൽപ്പം പതിഞ്ഞ സ്വരത്തിൽ പറഞ്ഞു തുടങ്ങി.

“എന്റെ ഉപ്പുപ്പാ പണ്ട് റെയ്ൽവേയില് ഇണ്ടാർന്ന സമയത്ത്.എവടെ അങ്ങ് ബംഗാളിലാണ് സംഭവം.അവിടെയൊരു ദളിതൻ സുർബിന്ദർ കിണറ്റിൽ വീണു.ഉപ്പുപ്പയും ചങ്ങായിമാരും കൂടി വിവരമറിഞ്ഞ് ചെന്നപോയേക്കും അവിടത്തെ കൊറേ പ്രമാണിമാര് കിണറ് മൂടി.”

“ഒയ്യോ എന്നിട്ട്”.

“ഏതാണ്ട് ഒരു വർഷം കയിഞ്ഞപ്പോ മയ കനത്തു ഹുഗ്ലി നദി നിറഞ്ഞൊയ്കി .കിണറ് വെള്ളത്തിന്റെ അടിലായി.ഒരു ദിവസം രാത്രി വെള്ളം കുടിക്കാനിറങ്ങീതാണ് ഉപ്പുപ്പാ.ക്വാർട്ടേസിന്ന് നോക്കിയാ നദി കാണാം.ഉപ്പുപ്പാ നോക്കി നിക്കേ ഒരു രൂപം നദി നീന്തിക്കേറി.അത്… “

“അത്……? “

“സുർബിന്ദറായിരുന്നു”

ചീവീടുകളുടെ ശബ്ദം പതിവിലും ഉച്ചത്തിലായി.പെട്ടന്ന് പാലത്തിലൂടെ പോയൊരു ട്രക്കിന്റെ മുരൾച്ച കേട്ട് അവരെല്ലാം ഒന്നിച്ച് ഞെട്ടി.ഇരുട്ടിൽ അവർ തമ്മിലുള്ള ദൂരം കുറഞ്ഞു.

“ഇതുപോലൊരു അനുഭവം എന്റെ പപ്പയും പറയാറുണ്ട്” ബേസിലിന്റെ ശബ്ദം തണുപ്പ് കൊണ്ടോ ഭീതികൊണ്ടോ വിറയ്ക്കുന്നുണ്ടായിരുന്നു.എല്ലാവരും അവനിലേക്ക് കാതോർത്തു.

“പണ്ട് പപ്പാ ചെന്നൈയിലുണ്ടായിരുന്നപ്പോ.എന്നും രാത്രി ഫ്ലാറ്റിന്റെ മോളീത്തെ നിലയിൽനിന്ന് ഒരൊച്ച കേക്കും.പലവട്ടം പപ്പേനെയത് ഉറക്കത്തിൽ നിന്ന് എണീപ്പിച്ചു.അങ്ങനെ ഒരു ദിവസം പപ്പ അവിടത്തെ വാച്ച് മാനോട് സംഭവം ചോദിച്ചു. “

16 Comments

  1. അലിയാര് പാലം എന്ന പേര് കണ്ടത് കൊണ്ടാണ് വായിച്ചത് കാരണം അങ്ങനെ ഒരു പാലം ഇവിടെയുണ്ട്, കഥയും എതാണ്ട് ഇതേ പോലെ ആണെന്ന് തോന്നുന്നു. വീട്ടുകാർ പറഞ്ഞു കേട്ടുള്ള അറിവാണ്…
    താങ്കള്‍ തൃപ്പൂണിത്തുറ ഭാഗത്ത് ഉള്ളതാണോ??

    1. അല്ല പക്ഷെ ഞാൻ കേട്ടിട്ടുണ്ട്

  2. സൂപ്പർ ആയിരുന്നു
    ഒരുപാട് ഇഷ്ടപ്പെട്ടു ചെറിയൊരു ഭീതി സൃഷ്ടിക്കാൻ സാധിച്ചു

    1. അഭിപ്രായത്തിനു നന്ദി

  3. താങ്കളുടെ എഴുത്ത് മനോഹരമാണ് പക്ഷെ തീം ഒക്കെ ഒരേശൈലിയാണ് ഇടയ്ക്ക് ഒന്ന് മാറ്റിപിടിച്ചില്ലങ്കിൽ എഴുത്തുകൾ ഒരേ കാറ്റഗറി ആയി മുദ്രകുത്തപ്പെടും,
    രസാവഹമായ കഥയായിരുന്നു, എന്തായാലും മൂത്താപ്പയ്ക്ക് ഹജ്ജിന് പോകാൻ പറ്റിയല്ലോ?

    1. ശ്രമിക്കാം

  4. ബ്രോ.. പതിവുപോലെ വളരെ നന്നായി???
    എന്നാലും ഒരു ആവർത്തന വിരസത ചെറുതായി വരുന്നില്ലേ എന്നൊരു സംശയം?? ഒന്നു മാറ്റിപ്പിടിച്ചാൽ, എല്ലാ ടൈപ്പും വഴങ്ങുമെന്ന് കാണിച്ചുകൂടെ??
    പിന്നെ ഏത് വന്നാലും വായിക്കും..അത് വേറെക്കാര്യം?? പെണ്പടയും ചെമ്പരത്തിയും മതി ഇപ്പോഴും നിങ്ങളെ തിരിച്ചറിയാൻ.. ?

    1. ശ്രമിക്കുന്നുണ്ട് ഒരെണ്ണം മനസ്സിൽ ഉണ്ട് നോക്കട്ടെ

  5. ???adipoli paisa pirikkan vanna pretham????

  6. പ്രേതം ആണേലും പൈസയോട് ഇത്ര ആർത്തി പാടില്ല ??? നല്ല കഥ ഹണ്ടറെ ❤️❤️… എല്ലാം നേരിട്ട് കാണുന്ന ഫീൽ ??

  7. ഇതും അടിപൊളി ആയിട്ടുണ്ട്
    ഏറ്റവും വലിയ താങ്കളിടെ കഴിവ്
    ആളുകളിൽ ജിജ്ഞാസ ഉണർത്തി അത് പിടിച്ചു നിര്ത്തി അറ്റം വരെ എത്തിക്കുന്നു..
    അത് തന്നെ ആണ് നല്ല ഒരു ത്രില്ലർ അല്ലെങ്കിൽ സസ്പെൻസ് കഥകളുടെ ആധാരം.എന്ന് ആണ് വിശ്വസിക്കുന്നത്

    ഒരു പേഴ്സണൽ അപേക്ഷ
    Please donot mention my name…

    1. ഇനി ചെയ്യില്ല

  8. അടിപൊളി ആയിട്ടുണ്ട് എന്നാലും ആ പൈസയും കൊണ്ട് അയാള് പോയല്ലോ

Comments are closed.