അലിയാര് പാലം
Aliyaru Palam | Author : Enemy Hunter
മുൻവിധി ഇല്ലാതെ വായിക്കുക മുൻ കഥകളെ പോലെ നന്നായിട്ടില്ല. എല്ലാരും അഭിപ്രായം പറയണം. എന്റെ ഇൻസ്പിറേഷൻ ഹര്ഷന് സ്തുതി പറഞ്ഞു കൊണ്ട് തുടങ്ങട്ടെ
പാലത്തിലൂടെ വലിയ ട്രക്കുകൾ കടന്നു പോകുമ്പോൾ അതുണ്ടാക്കുന്ന പ്രകമ്പനം താഴെ വെള്ളത്തിൽ തരംഗങ്ങൾ തീർക്കുന്നുണ്ട്.അവയെ അവഗണിച്ചുകൊണ്ട് പാലത്തിന്റെ നിഴൽ വീണ തെങ്ങിൻതോപ്പിൽ മൂന്ന് നിഴലുകൾ സംസാരിച്ച് തുടങ്ങി.
“എന്റെ മനാഫെ ഇയിത് എവ്ടെർന്നടാ. എത്ര നേരായി ഹമുക്കെ അനക്ക് വേണ്ടി ഞങ്ങള് വെയിറ്റ് ആക്കണു” റസാഖ് കയ്യിലെ ബിയറ് കുപ്പിയിൽ നിന്നൊരു തുടം മോന്തിക്കൊണ്ട് ചോദിച്ചു.
“ഒന്നും പറയണ്ട മോനെ മൂത്താപ്പ ബാങ്കിലിടാൻ തന്ന കായുണ്ട് കയ്യില്. ഓടിപ്പിടിച്ച് ചെന്നപോയേക്കും ബാങ്കടച്ചു” മനാഫ് തെങ്ങിൻ ചോട്ടിലിരുന്നുകൊണ്ട് പറഞ്ഞു.
“അന്റെ മൂത്താപ്പാന്റെ കച്ചോടം പൊടിപൊടിക്കണിണ്ടട്ടാ.ജങ്ഷനിലെ ബെസ്റ്റ് കുയിമന്തി ഇപ്പൊ അവിടത്തെയാന്നാ പിള്ളേര് പറയണേ” ഫൈസല് വെള്ളമിറക്കി.
“അത് പോട്ടെ, ഈയ് അൽഫാമെടുക്കാൻ മറന്നില്ലല്ലോ ” പെട്ടെന്നോർമ്മ വന്നപോലെ റസാക്ക് മനാഫിനെ നോക്കി.
“അള്ളാ അതെടുക്കാണ്ട് വന്നാ നീയെന്ന ചുട്ടെടുക്കൂലേ.ഇന്നാ ഒരു ഫുള്ളും ഒരു ഹാഫും.നീയ് കുത്തി കേറ്റ് “ മനാഫ് പൊതിയഴിച്ച് അവരുടെ മുന്നിലേക്ക് വെച്ചു.
“അതേ ഷമീറും കൂടി വന്നിട്ട് തിന്നാമതീട്ടാ”
“അല്ല പറഞ്ഞപോലെ ഓനെവിടെപ്പോയി
“നമ്മളെപോലാണോ ഓന്റെ കാര്യം.നേരം വെളുത്താ തുടങ്ങും അവന്റെ പണി.പാവം ആ ഉമ്മയ്ക്ക് അവൻ മാത്രല്ലേയുള്ളു “ മനാഫ് പറഞ്ഞു
“എടാ ഞാൻ മുമ്പേ ചോയിക്കണെന്ന് കരുതീതാ ശരിക്കും ഞമ്മടെ ഷമീറിന്റെ ഉപ്പ എവിടെയാണ് ” റസാക്ക് ആകാംഷാപൂർവ്വം ചോദിച്ചു
“അങ്ങനെ ചോയ്ച്ചാ ഓനും അതോർമ്മയില്ല.ഓന്റെ ഒന്നരവയസിലെങ്ങാണ്ട് ഗൾഫി പോയതാന്നാ കേട്ടേക്കണേ. അക്കാര്യം പറഞ്ഞാ അവൻ വല്ലാണ്ടാവും അതോണ്ട് ഞാൻ ചോയിക്കാറില്ല” മനാഫ് ഇരുട്ടിലേക്ക് കണ്ണെറിഞ്ഞുകൊണ്ട് പറഞ്ഞു.
തെങ്ങിൻ തൊപ്പിനിടയിലൂടെ രണ്ട് രൂപങ്ങൾ അവർക്കടുത്തേക്ക് നടന്നെത്തി.
“അതാരാടാ ഷമീറിന്റെ കൂടെ”ഫൈസല് ഇരുട്ടിലേക്ക് നോക്കി
“അസലാമു അലൈക്കും ഷമീറലി “ റസാഖ് ഷമീറിനോടായി പറഞ്ഞു.
“വാ അലൈക്കും സ്തുതിയായിരിക്കട്ടെ” ബേസില് ഒരു അളിഞ്ഞ ചിരി ചിരിച്ചു.
“എന്റെ ഷമീറെ ഞാൻ പലവട്ടം അന്നോട് പറഞ്ഞിട്ടണ്ട് ഈ ചെക്കനെ വിളിച്ചോണ്ട് വരരുതെന്ന്.ഇവന് വെള്ളടിക്കാൻ പ്രായപൂർത്തിയായിട്ടില്ലന്ന് “ മനാഫ് അവരെ നോക്കി പറഞ്ഞു.
“ന്യൂയിയറായിട്ട് അനക്കിന്ന് പാതിരാ കുർബ്ബാന ഒന്നൂല്ലേ പഹയാ “
അലിയാര് പാലം എന്ന പേര് കണ്ടത് കൊണ്ടാണ് വായിച്ചത് കാരണം അങ്ങനെ ഒരു പാലം ഇവിടെയുണ്ട്, കഥയും എതാണ്ട് ഇതേ പോലെ ആണെന്ന് തോന്നുന്നു. വീട്ടുകാർ പറഞ്ഞു കേട്ടുള്ള അറിവാണ്…
താങ്കള്‍ തൃപ്പൂണിത്തുറ ഭാഗത്ത് ഉള്ളതാണോ??
അല്ല പക്ഷെ ഞാൻ കേട്ടിട്ടുണ്ട്
സൂപ്പർ ആയിരുന്നു
ഒരുപാട് ഇഷ്ടപ്പെട്ടു ചെറിയൊരു ഭീതി സൃഷ്ടിക്കാൻ സാധിച്ചു
അഭിപ്രായത്തിനു നന്ദി
താങ്കളുടെ എഴുത്ത് മനോഹരമാണ് പക്ഷെ തീം ഒക്കെ ഒരേശൈലിയാണ് ഇടയ്ക്ക് ഒന്ന് മാറ്റിപിടിച്ചില്ലങ്കിൽ എഴുത്തുകൾ ഒരേ കാറ്റഗറി ആയി മുദ്രകുത്തപ്പെടും,
രസാവഹമായ കഥയായിരുന്നു, എന്തായാലും മൂത്താപ്പയ്ക്ക് ഹജ്ജിന് പോകാൻ പറ്റിയല്ലോ?
ശ്രമിക്കാം
ബ്രോ.. പതിവുപോലെ വളരെ നന്നായി???
എന്നാലും ഒരു ആവർത്തന വിരസത ചെറുതായി വരുന്നില്ലേ എന്നൊരു സംശയം?? ഒന്നു മാറ്റിപ്പിടിച്ചാൽ, എല്ലാ ടൈപ്പും വഴങ്ങുമെന്ന് കാണിച്ചുകൂടെ??
പിന്നെ ഏത് വന്നാലും വായിക്കും..അത് വേറെക്കാര്യം?? പെണ്പടയും ചെമ്പരത്തിയും മതി ഇപ്പോഴും നിങ്ങളെ തിരിച്ചറിയാൻ.. ?
ശ്രമിക്കുന്നുണ്ട് ഒരെണ്ണം മനസ്സിൽ ഉണ്ട് നോക്കട്ടെ
???adipoli paisa pirikkan vanna pretham????
??
പ്രേതം ആണേലും പൈസയോട് ഇത്ര ആർത്തി പാടില്ല ??? നല്ല കഥ ഹണ്ടറെ ❤️❤️… എല്ലാം നേരിട്ട് കാണുന്ന ഫീൽ ??
??
ഇതും അടിപൊളി ആയിട്ടുണ്ട്
ഏറ്റവും വലിയ താങ്കളിടെ കഴിവ്
ആളുകളിൽ ജിജ്ഞാസ ഉണർത്തി അത് പിടിച്ചു നിര്ത്തി അറ്റം വരെ എത്തിക്കുന്നു..
അത് തന്നെ ആണ് നല്ല ഒരു ത്രില്ലർ അല്ലെങ്കിൽ സസ്പെൻസ് കഥകളുടെ ആധാരം.എന്ന് ആണ് വിശ്വസിക്കുന്നത്
ഒരു പേഴ്സണൽ അപേക്ഷ
Please donot mention my name…
ഇനി ചെയ്യില്ല
അടിപൊളി ആയിട്ടുണ്ട് എന്നാലും ആ പൈസയും കൊണ്ട് അയാള് പോയല്ലോ
♥️♥️