അളകനന്ദ [Kalyani Navaneeth] 179

.കാര്യം അറിയാതെ ഓടിയെത്തിയ അമ്മയോട് പറയുന്നത് കേട്ടു………

ഇവൾക്ക് അപ്പുറത്തെ സാറിനോട് പ്രേമം ആണത്രേ ….. ആ സർ ഇവിടെ വന്നു പറഞ്ഞതെന്താണെന്നു അറിയോ …?

” ഇങ്ങനെ ആണോ പെണ്മക്കളെ വളർത്തുന്നത് ന്നു …. മകൾക്ക് പ്രേമിക്കാൻ മാഷുമാരെ മാത്രേ കിട്ടിയുള്ളോ എന്ന് ചോദിച്ചു നോക്കാൻ ”

ഇവൾ ഇത്രയും മോശക്കാരി ആയിരുന്നോ …? നാട്ടുകരുടെ മുഖത്ത് എങ്ങനെ നോക്കും …. ? സ്കൂളിലും നാട്ടുകാരുടെ ഇടയിലും ഞാൻ അഭിമാനിച്ചിരുന്നു … എന്റെ മക്കൾ ഒരു ചീത്തപ്പേരും ഉണ്ടാക്കില്ല ന്നു വിശ്വസിച്ചിരുന്നു ……..

ആ സാറിന്റെ മുന്നിൽ ഞാൻ ആരായി…. ദേഷ്യം തീരാതെ അച്ഛന്റെ തല്ലു കൊണ്ട് എന്റെ ചെവിയിൽ നിന്നും ചോര ഒഴുകാൻ തുടങ്ങി എന്നിട്ടും അച്ഛൻ നിർത്തിയില്ല …..

ആകെ അവശയായി ഞാൻ അടുത്ത ഉണ്ടായ സെറ്റിയിലേക്ക് വീണു …. തല്ലൊക്കെ നിർത്തി എന്നാണ് കരുതിയത്….

പെട്ടെന്ന് ഒരു ദോശ ചുടുന്ന ശബ്ദം …., വേദനയേക്കാൾ ഏറെ ആ ശബ്ദവും മുടി കത്തുന്ന മണവും നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി ….

ചുട്ടു പഴുത്ത ചട്ടകം എന്റെ കാലിൽ അമർന്നിരുന്നു ………. കാലിലെ ചെറു രോമങ്ങൾക്ക് ഒപ്പം മനുഷ്യ മാംസത്തിന്റെ ഗന്ധവും എന്റെ മൂക്കിലേക്ക് അരിച്ചു കയറി ……….
അലറി വിളിച്ചു കാണും …. ഓർമയില്ല …!

ബോധം വന്നപ്പോഴും ഞാൻ ആ സെറ്റിയിൽ തന്നെ ഉണ്ടായിരുന്നു … ആരും തിരിഞ്ഞു നോക്കാതെ ……. ഒറ്റ ദിവസം കൊണ്ട് താൻ വെറുക്കപെട്ടവളായി ……… അച്ഛനും, അമ്മയ്ക്കും, അനിയത്തിക്കും, ….

താൻ സാറിനെ പ്രേമിച്ചു എന്നതിനേക്കാൾ…., സാറിന്റെ വാക്കുകളും പറഞ്ഞ രീതിയും ഒക്കെ ആണ് അച്ഛനെ കൂടുതൽ അപമാനിച്ചത് എന്നെനിക്കു മനസ്സിലായി ……..

രണ്ടു ദിവസം പനിച്ചു കിടന്നു …. മൂന്നാമത്തെ ദിവസം ക്ലാസ്സിൽ പോകാൻ അച്ഛൻ തന്നെയാണ് പറഞ്ഞത് …..

അച്ഛൻ മക്കളെ വളർത്തിയത് മോശമായിട്ടല്ലയെന്നു തന്റെ അടികൊണ്ടു വീർത്ത കണ്ണും മുഖവും പൊട്ടിയ ചുണ്ടും ഒക്കെ കാണുമ്പോൾ സാറിന് ബോധ്യം ആകുമെന്ന് കരുതിയിട്ടാവും ………..

അന്ന് വേച്ചു വേച്ചു നടന്നു താൻ സ്കൂളിലേക്ക് പോകുമ്പോൾ വഴിയിലുള്ള പലരും തന്നെ നോക്കുന്നുണ്ടായിരുന്നു…

അന്ന് ഫസ്റ്റ് പീരീഡ് തന്നെ കെമിസ്ട്രി പ്രാക്ടിക്കൽ ആയിരുന്നു … വൈശാഖ്‌സാർ എത്തിയിട്ടുണ്ടായില്ല…. തന്റെ കഴുത്തിലും, മുഖത്തും , കയ്യിലും ഒക്കെ ബെൽറ്റിന്റെ പാടുകൾ കരുവാളിച്ചു കിടന്നിരുന്നു ….

ലാബ് അസിസ്റ്റന്റ് ദീപ ടീച്ചർ , ഒരു ഞെട്ടലോടെ ആണ് തന്റെ മുഖത്തേക്ക് നോക്കിയത് …. ആരാ നിന്നെ ഇങ്ങനെ തല്ലിയത്…. അതിനു മാത്രം നീ എന്താ ചെയ്തത് എന്നൊക്കെ ചോദിച്ചു ……..

ഒരാളെ സ്നേഹിച്ചു… അയാൾക്ക് തന്നോട് ഇഷ്ടം ഉണ്ടായില്ല … മകളെ നന്നായി വളർത്താൻ അച്ഛനോട് പറഞ്ഞു എന്ന് ടീച്ചറോട് പറയുമ്പോൾ , ആ ആൾ ആരാണെന്നു മാത്രം മറച്ചു വച്ചു…… അത് കേട്ടു കൊണ്ട് ക്ലാസ്സിലേക്ക് വന്ന സാർ ഒരു കുറ്റബോധത്തോടെ തന്നെ നോക്കുന്ന പോലെ തോന്നി ……

വേദനയുണ്ടോ എന്നൊരു വാക്ക് മാത്രം ചോദിച്ചുള്ളൂ എങ്കിലും ആ ശബ്ദം ഇടറുന്നത് തനിക്ക് വ്യക്തമായി മനസ്സിലായി ……….

സാറിന്റെ ഉള്ളിൽ തന്നോട് സ്നേഹം ഉണ്ടോ ന്നു ആദ്യത്തെ ഡൌട്ട് തോന്നിയ നിമിഷം …. വേദന പോലും സുഖകരമായി തോന്നി ………..

പലപ്പോഴും കാലിലെ മുറിവിൽ ഡ്രസ്സ് ഒട്ടിപിടിക്കുബോൾ വേദന അസഹനീയമായി തോന്നി …..

സീറ്റിൽ പോയി ഇരുന്നതേ ഉണ്ടായുള്ളൂ … അടുത്തിരുന്ന സംഗീതയുടെ കാൽ അറിയാതെ ഒന്ന് തട്ടിയതേ ഉണ്ടായുള്ളൂ ….. സ്കൂൾ മുഴുവൻ കേൾക്കും വിധം ഉച്ചത്തിൽ നിലവിളിച്ചു പോയി അപ്പോൾ ……..

പെട്ടെന്ന് അടുത്തേക്ക് വന്ന സാർ തന്റെ കാലിലെ മുറിവിലേക്കു ഒന്നേ നോക്കിയുള്ളൂ …. അവിടം ആകെ പഴുക്കാൻ തുടങ്ങിയ പോലെ ഒരു മഞ്ഞ കളർ വ്യാപിച്ചിരുന്നു ,,,,

സാറിന്റെ കണ്ണ് നനയുന്നതും , ഒരു ജന്മത്തേക്കു തനിക്ക് തരാനുള്ള സ്നേഹം മുഴുവൻ ആ കണ്ണിൽ നിറയുന്നതും കണ്ടപ്പോൾ ………. ഒരു നിമിഷം എങ്കിലും ചട്ടകം പഴുപ്പിച്ചു കാലിൽ വയ്ക്കാൻ തോന്നിയതിനു അച്ഛനോട് മനസ്സിൽ നന്ദി തോന്നി ………
തുടരും …..

10 Comments

  1. ഇഷ്ടായി…….❤❤❤❤

  2. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

    ?

  3. Valare nannayittund…

  4. ഒറ്റപ്പാലക്കാരൻ

    ❤️❤️❤️

  5. അളകനന്ദയെ തന്നതിന് ഒരായിരം നന്ദി

  6. Please upload the next part

    ???????????

  7. ???……ellarkkum nannayi padikunna penkuttyolde kadha ezhuthane thalparyamullu…ishttayi…..

  8. Kidilan…..

  9. Nannayittund keep it up!

Comments are closed.